2026 ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് സംസ്കൃതി ഖത്തർ "ഫൈനൽ വിസിൽ" ഫുട്ബോൾ ആഘോഷപരിപാടി സംഘടിപ്പിച്ചു. ജൂലൈ 9 വ്യാഴാഴ്ച വൈകുന്നേരം നജ്മയിലെ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ ഫാൻ സോൺ, ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയ ടീമുകളുടെ വിശകലനം, ലോകകപ്പിന്റെ ചരിത്രവും ആഗോള പ്രാധാന്യവും ഉൾക്കൊള്ളുന്ന വിവിധ സെഷനുകൾ അരങ്ങേറി.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. ......
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുമായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ മാറ്റം. പരിക്കിനെ തുടർന്ന് ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ടീമിൽ നിന്ന് പുറത്തായതോടെ, ഹർഷിതിന് പകരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം രവി ബിഷ്ണോയിയെയും ഉൾപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. ......
മെറ്റ അവതരിപ്പിച്ച പുതിയ എഐ ഇമേജ് ജനറേഷൻ ഫീച്ചറായ 'മ്യൂസ് ഇമേജ്' സ്വകാര്യതാ വിവാദങ്ങളെ തുടർന്ന് പിൻവലിച്ചു. ഇൻസ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് എഐ ചിത്രങ്ങൾ സൃഷ്ടിക്കാനോ അവയിൽ മാറ്റങ്ങൾ വരുത്താനോ അനുവദിച്ച ഈ ഫീച്ചറാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്.
മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സ് വികസിപ്പിച്ച ആദ്യ എഐ ഇമേജ് ജനറേഷൻ മോഡലായ മ്യൂസ് ഇമേജ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവതരിപ്പിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് നടപ്പിലാക്കിയ 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി നടത്തിയ 'ഓപ്പറേഷൻ തണ്ടർ' വൻ വിജയമായതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. ......
ദോഹ: ആധുനിക ഖത്തറിന്റെ വികസന വിപ്ലവത്തിന് അടിത്തറയിട്ട മുൻ അമീറും 'ഫാദർ അമീറു'മായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ (74)വിയോഗവാർത്തയിൽവിതുമ്പിരാജ്യം. രാജ്യത്തെ അഗാധമായ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അമീരി ദിവാനാണ് ഞായറാഴ്ച രാവിലെ ഫാദർ അമീറിന്റെ വിയോഗവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ......
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ സഞ്ചരിച്ചിരുന്ന ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നു. സംഭവത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായതായും മറ്റ് പത്ത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
സൈപ്രസ് പതാകയുള്ള ജിഎഫ്എക്സ് ഗാലക്സി എന്ന ചരക്കുകപ്പലിലാണ് 11 ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്നത്. ......
ദോഹ: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ ഏജൻസികളും സിവിൽ ഡിഫൻസ് വിഭാഗവും രാജ്യത്ത് കർശന പ്രതിരോധ നടപടികൾ ആരംഭിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെ ആകാശത്തുനിന്ന് വീണ മിസൈൽ അവശിഷ്ടങ്ങൾ തട്ടിയാണ് കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റത്. ......
ദോഹ: ഖത്തർ മുൻ അമീറും രാഷ്ട്രപിതാവുമായ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു.......
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണം അമേരിക്കയുടെ സമീപകാല സൈനിക നടപടികൾക്കുള്ള തിരിച്ചടിയാണെന്ന് ഇറാൻ വ്യക്തമാക്കി.
യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. ......