ദോഹ:ഭിന്നശേഷിക്കാരായവരെ ചേർത്ത്പിടിച്ച് ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഖത്തർ നാഷണൽ ലൈബ്രറി (QNL) ‘ഇക്വിറ്റീ ഫോർ ഓൾ’ (Equity for All) ക്യാമ്പെയ്ൻ സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരായവർ നേരിടുന്ന വെല്ലുവിളികളും ഉൾക്കൊള്ളുന്ന സമൂഹം രൂപപ്പെടുത്തുന്നതിനുള്ള ആവശ്യമെന്നും ഈ പരിപാടി ഊന്നിപ്പറഞ്ഞു. ചിന്താജനകമായ ചര്‍ച്ചയ്ക്കും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ‘ആക്സസിബിലിറ്റി ഫെയർ’-നും വേദിയായ പരിപാടി പങ്കെടുത്തവർക്ക് സമൂഹത്തിലെ സജീവ അംഗങ്ങളായി തങ്ങളെ ഉൾപ്പെടുത്താനുള്ള ആത്മവിശ്വാസം നൽകി.
“ഭിന്നശേഷിക്കാരായവരുടെ അനുഭവങ്ങളെ വെളിച്ചത്തിലാക്കുന്നതിനൊപ്പം സമത്വം, ആക്സസിബിലിറ്റി, ഉൾക്കൊള്ളൽ എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഖത്തർ നാഷണൽ ലൈബ്രറിയിലെ ഇൻഫർമേഷൻ സർവീസസ് ലൈബ്രേറിയൻ ഹനാൻ സൈദാൻ പറഞ്ഞു.
“ഈ മൂല്യങ്ങൾ ഒരു സജീവമായ സമൂഹത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. ......
ദോഹ: ഖത്തർ മ്യൂസിയംസ് (QM) സംഘടിപ്പിച്ച ‘യൂത്ത് ഫെസ്റ്റിവൽ 2025’ ശനിയാഴ്ച ടീൻ ഹബ്ബിൽ സമാപിച്ചു. ഖത്തർ ഫൗണ്ടേഷന്റെ ഭാഗമായ എർത്ന സംഘടിപ്പിച്ച ഖത്തർസസ്റ്റെയിനബിലിറ്റി വീക്കിന്റെ ഭാഗമായാണ് ഈ ഉത്സവം നടന്നത്.
നഗര സുസ്ഥിരതയെ ആസ്പദമാക്കി യുവാക്കൾ നയിച്ച ഖത്തറിലെ ആദ്യ ഫെസ്റ്റിവൽ ആയിരുന്നു ഇത്. ......
ദോഹ ∙ സുസ്ഥിര വികസനത്തിനായി സ്ത്രീനേതൃത്വവും ഡിജിറ്റൽ നവീകരണവും എന്നവിഷയത്തിൽ
ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ നടന്നു ചർച്ചസംഘടി പ്പിച്ചു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ 80-ാം സമ്മേളന അധ്യക്ഷയും ജർമ്മൻ വിദേശകാര്യ മന്ത്രിയുമായ അനലേന ബെയർബോക്ക്, ഐക്യരാഷ്ട്രസഭയുടെ ഉപസെക്രട്ടറി ജനറൽ അമിന മുഹമ്മദ് എന്നിവരെപരിപാടിയിൽ ആദരിച്ചു.
സംഘടനാ സഹകരണത്തിനായുള്ള രാജ്യകാര്യ സഹമന്ത്രി മറിയം ബിന്ത് അലി അൽ മിസ്നാദ്, സാമൂഹിക വികസന–കുടുംബകാര്യ മന്ത്രി ബുതൈന ബിന്ത് അലി അൽ ജബർ അൽ നുഐമി, യു.എൻ. വിമൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബാഹൂസ് എന്നിവരുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വനിതാ നേതാക്കളും പ്രതിനിധി സംഘങ്ങളുടെയും തലവന്മാരും പങ്കെടുത്തു.
നവീകരണത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയും ഡിജിറ്റൽ വ്യത്യാസം കുറയ്ക്കുകയും ചെയ്യാനുള്ള ഖത്തറിന്റെ പ്രതിബദ്ധത
മറിയം അൽ മിസ്നാദ് പ്രസംഗത്തിൽ
ആവർത്തിച്ചു. ......
ദോഹ ∙ വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ തലാൽ ബിൻ ഫൈസൽ അൽതാനി ഓൾഡ് പോർട്ടിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോ സന്ദർശിച്ചു.
മന്ത്രിയും സംഘവും വിവിധ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച്, ദേശിയവും അന്തർദേശീയവുമായ കമ്പനികൾ അവതരിപ്പിച്ച പുതിയ ബോട്ടുകളും ആഡംബര യാച്ചുകളും അവലോകനം ചെയ്തു. ബോട്ട് നിർമ്മാണ മേഖലയിലെ പുതുമകളും ഉയർന്നുവരുന്ന പ്രവണതകളുമെല്ലാം
ചോദിച്ചറിഞ്ഞു.
മികച്ച രീതിയിൽ സംഘടിപ്പിച്ച പരിപാടിക്കും മികച്ച പങ്കാളിത്തത്തിനും മന്ത്രി അഭിനന്ദനം അറിയിച്ചു. ......

ദോഹ ∙ ഖത്തർ നാഷണൽ ഡേ 2025-ന്റെ മുദ്രാവാക്യം പ്രഖ്യാപിച്ചു: “നിങ്ങളോടൊപ്പം ഉയരും, നിങ്ങളിൽ നിന്നാണ് പ്രതീക്ഷ” (With you it rises and from you it awaits).
ഇത് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി 2016-ൽ ഖത്തർ സർവകലാശാല സന്ദർശനത്തിനിടെ യുവാക്കളോട് നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വാക്യമാണ്: “മനുഷ്യനാണ് രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്ത്; ഖത്തർ നിങ്ങളിൽ നിക്ഷേപിക്കുന്നു, നിങ്ങളോടൊപ്പം ഉയരും, നിങ്ങളിൽ നിന്നാണ് പ്രതീക്ഷ.”
ഈ വർഷത്തെ മുദ്രാവാക്യം രാജ്യത്തിന്റെ ദർശനമായ മനുഷ്യനിർമാണമാണ് യഥാർത്ഥ നവോത്ഥാനത്തിന്റെ അടിസ്ഥാനം എന്ന സന്ദേശം മുന്നോട്ട് വയ്ക്കുന്നതാണെന്ന് സംഘാടക സമിതി വ്യക്തമാക്കി.
സംസ്കാരമന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽ താനി പ്രസ്താവനയിൽ പറഞ്ഞു, അമീറിന്റെ പ്രചോദനാത്മകമായ വാക്കുകൾ ഈ വർഷത്തെ മുദ്രാവാക്യമായി തിരഞ്ഞെടുത്തത് രാജ്യനിർമാണത്തിന്റെ യാത്ര തുടർന്നുകൊണ്ടുപോകാനുള്ള ആഹ്വാനമാണെന്ന്.
“രാജ്യത്തിന്റെ പുരോഗതി പൗരന്മാരുടെ ആത്മാർത്ഥതയിലൂടെയുംഉത്തരവാദിത്തബോധത്തിലൂടെയും മാത്രമേ സാധ്യമാകൂ. യഥാർത്ഥ പൗരത്വം അവകാശമല്ല, മറിച്ച്മാതൃരാജ്യത്തോടുള്ള അനന്തമായ സമർപ്പണവും സേവനവുമാണ്,” അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ പൗരന്മാർ പാരമ്പര്യമായ നാടോടിത്തത്ത്വങ്ങളെ പിന്തുടർന്ന് ശാസ്ത്രത്തെയും അധ്വാനത്തെയും സ്വീകരിച്ച് രാജ്യം അഭിമാനത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഖത്തർ എല്ലാ വർഷവും ഡിസംബർ 18-ന്, രാജ്യത്തിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനിയുടെ ഓർമ്മയ്ക്കായി ദേശീയ ദിനം ആഘോഷിക്കുന്നു. ......
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ പ്രമുഖരെ മത്സരിപ്പിക്കാൻ ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ ശക്തരായ നേതാക്കളെ ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. ......
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ, പ്രത്യേകിച്ച് കേരള സർവകലാശാലയിൽ Ph.D. ബിരുദങ്ങൾ നൽകുന്നതിലെ അക്കാദമിക സമഗ്രത (Academic Integrity) ഗുരുതരമായി തകർന്നിരിക്കുന്നുവെന്ന് ആരോപിച്ച് കേരള സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ചാൻസലർക്ക് (Chancellor, Universities of Kerala) കത്ത് നൽകി. ......
ദോഹ : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ ആശങ്കയകറ്റാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിലും അനുബന്ധ രേഖകള്‍ ശരിയാക്കാന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പ്രവാസി വെല്‍ഫെയര്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ആരംഭിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ഉദ്ഘാടനം ചെയ്തു. ......
ദോഹ: റാപ്പ് സംഗീതത്തിലൂടെ പുതുതലമുറയുടെ ആവേശയമായ വേടൻ നവംബർ 28ന് ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ വേടൻ ലൈവ് ഇൻ ഖത്തർ സംഗീത രാവ് അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മെഹ്റാസ് മീഡിയയും ദോഹ സ്റ്റേജു൦ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദോഹ സ്റ്റേജ് എം.ഡി മുസ്തഫ, കെ. ......