കൊച്ചി: കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടപ്പെട്ട കൊച്ചി കോര്പ്പറേഷന് തിരിച്ചു പിടിക്കാനുറച്ച് കോണ്‍ഗ്രസ്. എല്‍ഡിഎഫിനും ബിജെപിക്കും മുമ്പേ കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ......
മാന്നാർ: എല്ലാ രംഗങ്ങളിലും പരാജയമടഞ്ഞ ഇടതു സർക്കാരിനെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുമെന്ന് കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. പാണ്ടനാട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കൾക്കെതിരെയുള്ള കുറ്റപത്ര വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം കുത്തിയതോട്ടിൽ നിർവഹിക്കുകയായിരുന്നു മാന്നാർ അബ്ദുൽ ലത്തീഫ്. ......
ഇരമല്ലിക്കര: ശ്രീ അയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പര മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.......
ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 21-ന് അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന “ZedEx Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025“ ന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഐ സി സി യിൽ ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു.
പതിനാലാം രാവ് ടൈറ്റിൽ വിന്നറും, പിന്നണി ഗായകരുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീതവിരുന്നും, ചാലിയാർ ദോഹയുടെ 24 പഞ്ചായത്തുകളിൽ നിന്നുള്ള സിനിമാറ്റിക് ഡാൻസ്, ഒപ്പന, സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകളുമായിരിക്കും ചാലിയാർ ഉത്സവത്തിന്റെ ഹൈലൈറ്റ്. പ്രവേശനം സൗജന്യമായിരിക്കും.
സംഘാടക സമിതി യോഗത്തിൽ ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ......
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിന് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ശക്തമാകുന്നു എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ......
കൊച്ചി : എറണാകുളം റവന്യൂ ജില്ലാ കലോത്സവം ലോഗോ പ്രകാശനം എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ നിർവഹിച്ചു.എറണാകുളം സെൻറ് ആൽബർട്സ് എച്ച്എസ്എസ് മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു.എറണാകുളം ഡിഇഒ സക്കീന മലയിൽ, വിഎച്ച്എസ്ഇ പ്രതിനിധി ബിജു ഈപ്പൻ, എച്ച്എസ്എസ് കോർഡിനേറ്റർ ശങ്കര നാരായണൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ അജി ജോൺ, ഡയറ്റ് പ്രിൻസിപ്പൽ ദീപ ജി. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ എൻ വാസു അറസ്റ്റിൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. കേസിലെ മൂന്നാംപ്രതിയാണ് എൻ വാസു.
സ്വർണപാളി കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ......
ദോഹ/വാഷിംഗ്ടൺ : ഖത്തറിന്റെ “സ്പിരിറ്റ് ഓഫ് ഖത്തർ 96” ടീം അമേരിക്കയിലെ ഫ്ലോറിഡയിൽ കീ വെസ്റ്റിൽ നടന്ന 44-ാമത് ലോക പവർബോട്ട് ചാമ്പ്യൻഷിപ്പിൽ ഖത്തർ വിജയം കുറിച്ചു. ഷെയ്ഖ് ഹസൻ ബിൻ ജാബർ അൽ താനിയും ബ്രിട്ടീഷ് സഹപൈലറ്റായ സ്റ്റീവ് കർട്ടിസും നയിച്ച ടീമിനാണ് അഭിമാനനേട്ടം.
ടൂർണമെന്റിലെ എക്സ്ട്രീം വിഭാഗത്തിലെ മൂന്നാമത്തെ പ്രധാന റേസ് ജയിച്ചതോടെ ഖത്തർ ടീം ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കി. ......
ദോഹ:ആഭ്യന്തര മന്ത്രിയും ലഖ്വിയാ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നേതൃത്വത്തിലും പരിപാലനത്തിലും ‘വതൻ 2025’ അഞ്ചാമത് ദേശീയ അഭ്യാസം (exercise) ദോഹയിൽ ആരംഭിച്ചു.
സൈനിക, സുരക്ഷാ, സിവിൽ വിഭാഗങ്ങളുടെ വ്യാപകമായ പങ്കാളിത്തത്തോടെയാണ് അഭ്യാസം ആരംഭിച്ചത്. പ്രതിസന്ധി ഘട്ടങ്ങളെയും അടിയന്തരാവസ്ഥകളെയും കൂടുതൽ പ്രൊഫഷണലായി കൈകാര്യം ചെയ്യാൻ, വിവിധ ഏജൻസികൾ തമ്മിലുള്ള സഹകരണവും ഫീൽഡ് റെഡിനസും ശക്തിപ്പെടുത്തുന്നതാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തിന്റെ സൈനിക-സുരക്ഷാ-സിവിൽ സംവിധാനങ്ങളുടെ ഏകീകരിത ശേഷിയും കരുത്തും പ്രകടമാക്കുന്ന തരത്തിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ വർഷത്തെ അഭ്യാസത്തിൽ അമേരിക്കൻ സേനയും പങ്കുചേർന്നിട്ടുണ്ട്. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) 2025ലെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. ജൂലൈ മുതൽ സെപ്റ്റംബർ വരെ മൊത്തം 1.43 കോടി യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചത്.
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.3 ശതമാനം വളർച്ചയാണ്.
ഈ പാദത്തിലെ പ്രധാന നേട്ടമായി ഓഗസ്റ്റ് മാസം വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി മാറി. ......