ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം ഇന്നലെ വൈകിട്ട് നടന്ന ശക്തമായ സ്ഫോടനത്തിൽ പതിമൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് 6.52നാണ് സംഭവം നടന്നതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച മാധ്യമങ്ങളോട് അറിയിച്ചു.
റോഡിൽ പതുക്കെ വന്ന വാഹനം റെഡ് ലൈറ്റിൽ നിർത്തിയതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. ......
ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം ഇന്നലെ നടന്ന സ്ഫോടനത്തിൽ ഭീകരശക്തികളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് അന്വേഷണ ഏജൻസികൾ. സംഭവത്തിന് പിന്നാലെ പാകിസ്താനിൽ ആസ്ഥാനമായുള്ള ലഷ്കർ-എ-തൊയ്ബയുടെ പ്രവർത്തനങ്ങളാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ......
പൂനെ: എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (എംഐടി-ഡബ്ല്യുപിയു), വേൾഡ് ടെക്നോളജി (ഡബ്ല്യുടി) ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന വേൾഡ് ടെക്നോളജി സമ്മിറ്റ് 2025 (ഡബ്ല്യുടിഎസ്25) സമാപിച്ചു. "നവീകരണം മുതൽ സ്വാധീനം വരെ: ആഗോള കണക്റ്റിവിറ്റി ത്വരിതപ്പെടുത്തുന്നു" എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.
പൂനെയിലെ വേൾഡ് പീസ് ഡോമിൽ നടന്ന ഉച്ചകോടിയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ പങ്കെടുത്തു. ......
കൊച്ചി : തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കൊച്ചി നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിർത്തി വെക്കുന്നത്. ......
കൊച്ചി : തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്ന സംഭവത്തിലാണ് തീരുമാനം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സംഭവത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടികൾ സ്വീകരിക്കുക എന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
രണ്ട് കമ്പാർട്ടുമെൻ്റുകളായി നിർമ്മിച്ചിട്ടുള്ള ടാങ്കിൻ്റെ ഒരു കമ്പാർട്ട്മെൻ്റിനാണ് നാശം സംഭവിച്ചത്. ......
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിന്‍ യാത്രയായ ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി. ജാഗൃതി യാത്രയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് സംഘം കൊച്ചി സന്ദര്‍ശിക്കുന്നത്. ......
പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ 65-ാം ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തൻ്റെ മുൻഗാമിയായ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ ക്ലീമിസ്, യാക്കോബ് മോർ അന്തോണിയോസ്, സഖറിയാസ് മോർ പീലക്സിനോസ്, ഡോ. ......
മുംബൈ: ഇന്ത്യയിലെ മുൻനിരയിലുള്ളതും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സ്വകാര്യ ലൈഫ് ഇൻഷുറൻസുകളിലൊന്നായ ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, രാജ്യത്തുടനീളം ലൈഫ് ഇൻഷുറൻസ് പരിഹാരങ്ങളുടെ വ്യാപനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡുമായി തന്ത്രപരമായ വിതരണ പങ്കാളിത്തം പ്രഖ്യാപിച്ചു. വ്യക്തിഗത സംരംഭകരും ചെറുകിട, ഇടത്തരം സംരംഭങ്ങളും (എസ്എംഇ) ഉൾപ്പെടെയുള്ള ഇതുവരെ സേവനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഉപഭോക്തൃ വിഭാഗങ്ങളെയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്, അതുവഴി നഗര, ഗ്രാമ വിപണികളിലുടനീളം സാമ്പത്തിക സംരക്ഷണവും സാമ്പത്തിക ഉൾപ്പെടുത്തലും ശക്തിപ്പെടുത്തുവാന്‍ സാധിക്കുന്നു.
ഏജിയസ് ഗ്രൂപ്പിന്റെ ആഗോള വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, ഈ തന്ത്രപരമായ സഖ്യത്തിലൂടെ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന് തങ്ങളുടെ ഉപഭോക്താക്കളെ സംയോജിത സാമ്പത്തിക ഓഫറുകളിലൂടെ തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാനും സുരക്ഷിതമാക്കാനും സാധിക്കുന്നു. ......
കോഴിക്കോട് : കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക വനിതാ ആരാധകക്കൂട്ടായ്മയായ ലേഡി ബീക്കൺസിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് പ്രാഥമിക ജീവന് രക്ഷാ പരിശീലന പരിപാടി നടത്തി. സിഎഫ്സിയുടെ ടൈറ്റില്‍ സ്പോണ്സര് കൂടിയാണ് ആസ്റ്റര്‍ മിംസ്.
ആരാധക സമൂഹത്തിൽ കൂടുതൽ ആരോഗ്യ അവബോധവും സമൂഹത്തെ സഹായിക്കാനുള്ള പ്രാപ്തിയും വളർത്താനുള്ള കാലിക്കറ്റ് എഫ്.സി.യുടെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ആസ്റ്റർ മിംസ് കാമ്പസില്‍ വൈകുന്നേരം നാല് മുതല്‍ ആറ് മണിവരെയായിരുന്നു പരിശീലനം. ......
കാസർഗോഡ് : കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന നവ സംരംഭകർക്കു വേണ്ടിയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ -വിദ്യാർത്ഥി ഉച്ച കോടിയായ ഐ ഇ ഡി സി സമ്മിറ്റ് കാസർഗോഡ് നടക്കും. ഡിസംബർ -22 ന് എൽ.ബി.എസ്. ......