ദോഹ: അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഭാരത സർക്കാർ, ഖത്തറിലെ ഇന്ത്യൻ എംബസി, പ്രവാസി സമൂഹം എന്നിവർക്ക് വേണ്ടി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ......
തിരുവനന്തപുരം:രാജ്യം പുതിയ ലേബർ കോഡുകളിലേക്ക് മാറാനൊരുങ്ങുമ്പോൾ, കോർപ്പറേറ്റ് മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ വലിയ പ്രതിസന്ധിയിലാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലുള്ള 29 കേന്ദ്ര തൊഴിൽ നിയമങ്ങളെ നാലായി ചുരുക്കി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ പരിഷ്കാരങ്ങൾ രാജ്യത്തെ തൊഴിൽ സംസ്കാരത്തെത്തന്നെ മാറ്റിമറിക്കാൻ പോന്നതാണ്. ......
കൊച്ചി: പ്രമുഖ ഐടി സേവന ദാതാക്കളായ 'കോറോ ഹെൽത്ത്' കേരളത്തിലെ ഓഫീസുകളിൽ നിന്ന് എണ്ണൂറോളം ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കിയ നടപടി ഐടി മേഖലയെയാകെ ആശങ്കയിലാഴ്ത്തുന്നു. കൊച്ചി, കോഴിക്കോട് ശാഖകളിൽ നിന്നാണ് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിട്ടത്. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുന്നണി വ്യത്യാസമില്ലാതെ പദവികൾക്കായുള്ള തർക്കങ്ങളും അവകാശവാദങ്ങളും മുറുകുന്നു. കെ.പി.സി.സി അദ്ധ്യക്ഷ കസേരയ്ക്കായി കോൺഗ്രസിൽ നേതാക്കളുടെ കൂട്ടത്തള്ളും അണിയറ നീക്കങ്ങളും ശക്തമാകുമ്പോൾ, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ഘടകകക്ഷിയായ സി.പി.ഐ എൽ.ഡി.എഫിൽ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
കെ.പി.സി.സിയിൽ കസേരക്കളി:
ജനപ്രതിനിധികൾ വേണോ?
ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും കെ.പി.സി.സി അദ്ധ്യക്ഷനെ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയാണ് കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന വരുന്നത്. ......
തെലങ്കാന:ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തികച്ചും വ്യക്തിപരമായ സംഭാഷണങ്ങളിൽ ദേഷ്യവും വേദനയും സംശയവും നിരാശയുമെല്ലാം പ്രകടമായെന്ന് വരാം. എന്നാൽ, പങ്കാളി അറിയാതെ ഫോൺ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും, പിന്നീട് അത് വിവാഹമോചനക്കേസിൽ തെളിവായി ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, പ്രശ്നം കേവലം ഒരു കുടുംബവഴക്കിനപ്പുറത്തേക്ക് വളരുകയാണ്. ......
ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന വാർത്ത അറിഞ്ഞ് ഖത്തറിലെ ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായ യുവാവിനെ ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. ......
ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ 63 പേരിൽ 22 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
സംഭവസ്ഥലം സന്ദർശിച്ച തായ്ലൻഡ് പ്രധാനമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. ......
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ഭിന്നത പരിഹരിക്കാൻ സി.പി.എം മുൻകൈ എടുക്കുന്നു. വിഷയത്തിൽ സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ച നടത്താനാണ് സിപിഎം നീക്കം. ......
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേഷൻ വ്യാപിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൂടുതൽ പ്രാധാന്യം നൽകിയതോടെ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്.......