ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. 'കുടുംബവിളക്ക്' എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.
2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നും ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ മീര വാസുദേവ് കുറിച്ചു.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ......
തിരുവനന്തപുരത്ത് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം പാലോട് പടക്കനിർമ്മാണശാലയിലുണ്ടായ തിപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് മരിച്ചത്. ......
കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തിവെയ്ക്കണമെന്നാവശ്യവുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ. ബിഎൽഒമാരുടെ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂരിലെ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ലീഗിന്റെ നടപടി. ......
ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റതോടെ കർണാടകത്തിലെ നവംബർ വിപ്ലവത്തിന് സാധ്യത മങ്ങിയെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഡൽഹിയിലെത്തി എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജന ഖാർഗെയെ കണ്ടു. നേതൃമാറ്റം ചർച്ചയായതായും രാഹുൽ ഗാന്ധിയെ കണ്ട് സംസാരിക്കാൻ ഖാർഗെ ശിവകുമാറിനെ ഉപദേശിച്ചതായും സൂചനയുണ്ട്. ......
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്നാക്കക്കാർക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുവരെ നാമനിർദ്ദേശപത്രിക നൽകിയതിൽ കൂടുതലും പിന്നാക്കകാരാണെന്നും അതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ആനന്ദ്.കെ. തമ്പിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആർ.എസ്.എസ്.......
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി മൂന്നു നാൾ പിന്നിട്ടപ്പോൾ വിമതരും, പരസ്പരം കാലുവാരലുകളും മൂന്ന് മുന്നണികൾക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. കേഡർ പാർട്ടികളായ സി.പി.എമ്മിനും, യു.ഡി.എഫിനും ബി.ജെ.പിക്കും ഇത് വലിയ തിരിച്ചടിയാകുമ്പോൾ, ഇരുട്ടി വെളുക്കുമ്പോഴേക്കും മറുകണ്ടം ചാടുന്ന നേതാക്കൾ വോട്ടർമാരെയും അമ്പരപ്പിക്കുന്നുണ്ട്. ......
തിരുവനന്തപുരം: പൂജപ്പുര വനിതാ സെൻട്രൽ ജയിലിലെ സൗകര്യങ്ങൾ സ്വതന്ത്രമായി വിലയിരുത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) സെക്രട്ടറിക്കാണ് കോടതിയുടെ നിർദ്ദേശം.
അട്ടക്കുളങ്ങര വനിതാ ജയിലിലെ അന്തേവാസികളെ പൂജപ്പുരയിലേക്ക് മാറ്റാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് നവംബർ 14-ന് ജസ്റ്റിസ് വി.ജി. ......
ന്യൂഡൽഹി: ഒരു കേസിൽ പ്രതിയായ വ്യക്തിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ നടപടി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി, ഇന്ത്യൻ നിയമവ്യവസ്ഥയിലെ അടിസ്ഥാന തത്വങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കുന്നതായി. പ്രതിയുടെ കുറ്റങ്ങൾ അയാളുടെ കുടുംബാംഗങ്ങളിലേക്ക് വ്യാപിക്കില്ലെന്ന നിർണായകമായ നിയമപരമായ നിലപാട് കോടതി ഈ ഉത്തരവിലൂടെ ശക്തമാക്കി.
ഉറപ്പ് നൽകാനെത്തിയ സഹോദരൻ
ഇന്ത്യൻ ആർമിയിലെ ഒരു സൈനികനായിരുന്നു ഈ കേസിലെ പ്രതി. ......
സിപിഐ വിട്ട വനിതാ നേതാവ് കോൺഗ്രസിലേക്ക്. പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും.......