എറണാകുളം ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന രോഷ്നി പദ്ധതിയുടെ ഭാഗമായി ബീഹാറിലെ പുരാതന ചിത്രകലാ രൂപമായ മധുബനി ചിത്രകലയിൽ പരിശീലനം ആരംഭിച്ചു.
പദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് സ്കൂളുകളിൽ നിന്നുമായി 31 അതിഥി വിദ്യാർത്ഥികൾക്കാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഈ പരിശീലന പരിപാടി ഇടപ്പള്ളി കുന്നുംപുറം ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ വച്ചാണ് നടക്കുന്നത്. ബീഹാർ സ്വദേശികളും മധുബനി കലാകാരൻമാരുമായ ചന്ദ്രകാന്ത് കുമാർ ബാരി, ലളിത ദത്ത എന്നിവർ ആണ് ബീഹാറിൽ നിന്നുമെത്തി നേരിട്ട് പരിശീലനം നൽകുന്നത്.
രോഷ്നി പദ്ധതിയുടെ ആദ്യ കാല ഗുണഭോക്താവും നിലവിലെ രോഷ്നി വാളണ്ടിയറുമായ ബീഹാർ സ്വദേശിനി കുമാരി ദറക്ഷ പർവീൺ മെന്റർ ആയ ഈ പരിശീലനം എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹൃതിക്ക് രഞ്ജൻ മധുബനി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. രോഷ്നി പദ്ധതി ജനറൽ കോർഡിനേറ്റർ സി കെ പ്രകാശ്, അക്കാദമിക് കോർഡിനേറ്റർ ഡോ. ......
മേടം: ദിവസം അത്ര അനുകൂലമായിരിക്കില്ല. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം.......
തിരുവനന്തപുരം: എകെജി സെന്റർ പ്രവർത്തിക്കുന്ന ഭൂമിയുടെ അതിർത്തിയും വിസ്തൃതിയും അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി നിർദേശം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം തഹസിൽദാർക്ക് സംസ്ഥാന റവന്യൂ വകുപ്പ് അടിയന്തര നിർദേശം നൽകി. ......
കൊച്ചി: കേരളത്തിലെ ആശുപത്രികൾ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ലോകോത്തര നിലവാരമാണ് പുലർത്തുന്നതെന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ഹൃദയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ദ്ധരായ ഡോക്ടർമാരും സേവനസന്നദ്ധരായ നഴ്സുമാരും നമ്മുടെ ആരോഗ്യ രംഗത്തിൻ്റെ കരുത്താണ്.അവയവദാനവും ശസ്ത്രക്രിയകളും ആരും ഭയക്കേണ്ടതില്ല. പതിനഞ്ച് വർഷം മുമ്പ് വൃക്ക ദാനം ചെയ്തതും, അടുത്തിടെ ലിസി ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് വാൽവ് സർജറിക്ക് വിധേയനായപ്പോൾ ലഭിച്ച മികച്ച പരിചരണവും സ്വന്തം അനുഭവമായി അദ്ദേഹം സദസ്സിനോട് വിശദീകരിച്ചു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12963 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 46 കേസുകളിലായി 52 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12013 ആയി. ......
ഇന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ കരുണയോടെ വര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം മറ്റാരെക്കാളും കത്തോലിക്ക സഭയ്ക്കുണ്ടെന്നും, സഭ ബ്യൂറോക്രാറ്റിക് അല്ലാതാകേണ്ട കാലം കഴിഞ്ഞുവെന്നും പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ഡോ. നിര്‍മല്‍ ഔസേപ്പച്ചന്, ഐഎഎസ്. ......
ബെംഗളൂരു: ഉത്സവകാലത്തെ ഡെലിവറി തിരക്ക് മുന്നിൽകണ്ട് ആമസോൺ ഇന്ത്യ രാജ്യത്ത് 50 പുതിയ ‘ആശ്രയ’ വിശ്രമകേന്ദ്രങ്ങൾ കൂടി ആരംഭിക്കും. ഇതോടെ രാജ്യത്തെ ആമസോൺ ആശ്രയ കേന്ദ്രങ്ങളുടെ എണ്ണം 200 ആയി ഉയരും. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ-ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെയുളള ബോധവത്ക്കരണവും സന്നദ്ധസേനാ രൂപീകരണവും ഇന്ന് ( 06-10-2026) നടക്കും. പീരുമേട് എം.ബി.സി കോളജിൽ നടക്കുന്ന ചടങ്ങ് സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും.സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ......
ജ്യോതിഷത്തിൽ ഏറെ നിഗൂഢതകൾ നിറഞ്ഞ ഗ്രഹമായാണ് കേതുവിനെ കണക്കാക്കുന്നത്. ആത്മീയത, ഏകാന്തത, വിട്ടുനിൽക്കൽ, ആന്തരികമായ മാറ്റങ്ങൾ എന്നിവയുമായി കേതുവിന് ബന്ധമുണ്ടെന്നാണ് ജ്യോതിഷ വിശ്വാസം. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങളിൽ സുപ്രീം കോടതി വിശദമായ പരിശോധന നടത്തും. ക്രിമിനൽ നടപടി നേരിടുന്നതിൽ നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥയുടെ ഭരണഘടനാ സാധുതയും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ വിവിധ ഹർജികളിൽ മറുപടി തേടി സുപ്രീം കോടതി നോട്ടിസ് അയച്ചു. ......