കേരളത്തിലെ ഒരു തീരദേശ ഗ്രാമം അതിന്റെ നിലനിൽപ്പിനായി ജനകീയ സമിതി രൂപീകരിച്ച് തുടരുന്ന പോരാട്ടത്തിന് ആറ് കൊല്ലം പിന്നിടുന്നു.
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ ചെല്ലാനത്തെ ജനങ്ങൾ 2019 ഒക്ടോബർ 28 നാണ് ചെല്ലാനം, കൊച്ചി ജനകീയവേദി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് സമരമുഖത്തിറങ്ങിയത്. ജീവനും സ്വത്തിനും സംരക്ഷണം തേടിയുള്ള പോരാട്ടമുഖത്താണ് അവർ നിലയുറപ്പിച്ചത്.
അതിശക്തമായ കടൽക്ഷോഭത്തിനാണ് വർഷങ്ങളായി ചെല്ലാനം സാക്ഷ്യം വഹിക്കുന്നത്. ......
നവംബർ 11 ന് ഡെൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരർ നടത്തിയ ചാവേർ ആക്രമണമാണെന്ന വാർത്ത രാജ്യം മുഴുവൻ അമ്പരപ്പോടെയാണ് കേട്ടത്. ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമാണ് ചെങ്കോട്ട. ......
ദോഹ: ഖത്തർ മീഡിയ കോർപ്പറേഷൻ ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ താമർ അൽ താനി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഖത്തറും ഇന്ത്യയും തമ്മിലുള്ള മാധ്യമബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ചർച്ച.
കൂടിക്കാഴ്ചയിൽ രണ്ട് രാജ്യങ്ങളും മീഡിയ മേഖലയിലെ സഹകരണ സാധ്യതകൾ വിലയിരുത്തി. ......
ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന Zedex Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025 നവംബർ 21-ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചാലിയാർ ദോഹ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചാലിയാർ പുഴയുടെ തീരത്തുള്ള ഇരുപതിനാല് പഞ്ചായത്തുകളുടെ കൂട്ടായ്മയാണ് പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ.
പതിനാലാം രാവ് ടൈറ്റിൽ വിന്നറും, പിന്നണി ഗായകരുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീതവിരുന്നും, ചാലിയാർ ദോഹയുടെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള സിനിമാറ്റിക് ഡാൻസ്, ഒപ്പന, സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി, മൈമിങ് തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകളുമായിരിക്കും ചാലിയാർ ഉത്സവത്തിന്റെ ഹൈലൈറ്റ്. ......
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പി വി അൻവർ യുഡിഎഫിനൊപ്പമെത്തുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ.അൻവറിന്റെ നിലനിൽപ്പിനും യുഡിഎഫ് പ്രവേശനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റ് മെമ്പറായാകുമോ അൻവറും തൃണമൂൽ കോൺഗ്രസും യുഡിഎഫിലെത്തുക എന്ന കാര്യം മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
എറണാകുളം: കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയിൽ, സർക്കാർ ലോ കോളേജുകളിലെ വിരമിച്ച നിയമ അദ്ധ്യാപകരുടെ ബാർ പ്രാക്ടീസ് പരിചയം സൂപ്പർആനുവേഷൻ പെൻഷൻ ലഭിക്കുന്നതിനുള്ള യോഗ്യതാ സേവനമായി കണക്കാക്കും.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (KAT) ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഒറിജിനൽ ഹർജികൾ (OP(KAT) No. 262/2024, 284/2024, 297/2024) ഹൈക്കോടതി തള്ളി.
വിധിയിലെ പ്രധാന വിവരങ്ങൾ
കേസ് സംഗ്രഹം: പെൻഷൻ പേ ഓർഡറിൽ ബാർ പരിചയം യോഗ്യതാ സേവനമായി കണക്കാക്കാത്തതിനെതിരെ സർക്കാർ ലോ കോളേജുകളിലെ വിരമിച്ച നിയമ അദ്ധ്യാപകർ ട്രിബ്യൂണലിനെ സമീപിച്ചു. ......
തിരുവനന്തപുരം: വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം സംസാരിച്ച് തീർക്കുന്നതിനിടെ ഇരുവിഭാഗം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. രാജാജി നഗർ അരിസ്റ്റോ ജംഗ്ഷൻ സ്വദേശി അലൻ (19) ആണ് കൊല്ലപ്പെട്ടത്.
മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഫുട്ബോൾ കളിക്കിടെയുണ്ടായ സംഘർഷം പരിഹരിക്കുന്നതിനായാണ് രാജാജി നഗർ, ജഗതി കോളനി എന്നിവിടങ്ങളിലെ യുവാക്കൾ തൈക്കാട് ഒത്തുതീർപ്പ് ചർച്ചയ്ക്ക് തീരുമാനിച്ചത്. ......
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് അനുകൂലമായി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വൈഷ്ണ നൽകിയ അപ്പീൽ ഇന്നുതന്നെ പരിഗണിച്ച് നാളേയ്ക്കകം ശരിയായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ......