പാട്ന: ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ബിജെപി - ജെഡിയു നേതൃത്വങ്ങൾ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. ......
വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിൽ ടെക്രി ചൗക്കിലാണ് സംഭവം.......
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയ്ക്ക് ചുവടുപിഴച്ചു. 124 റൺസെന്ന ചെറുവിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 93 റൺസിന് ഒതുങ്ങി, 30 റൺസിന്റെ നിരാശാജനക തോൽവിയോടെ ഇന്ത്യ പരമ്പരയിൽ പിന്നിലായി (1-0).
തുടക്കം മുതൽ തന്നെ ഇന്ത്യയുടെ തകർച്ചയുടെ ലക്ഷണങ്ങളായിരുന്നു. ......
പെരിന്തൽമണ്ണ: മലപ്പുറത്ത് നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്. ......
ദോഹ : ആറങ്ങോട്ട് സംയുക്ത മഹൽ (അസ്മക്) പുതിയ കമ്മിറ്റി നിലവിൽ വന്നു, നജ്മയിലെ ഐ ബാക്ക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ രാമത്ത് കുഞ്ഞമ്മദിന്റെ അദ്ധ്യക്ഷതയിൽ കരീം മാസ്റ്റർ ലണ്ടൻ ഉൽഘാടനം ചെയ്തു. മുഹമ്മദ് റാഫി സി കെ പുതിയാപ്പ് പ്രാർത്ഥന നടത്തി OK അബ്ദുള്ള, ശരീഫ് മേമുണ്ട,ഹകീം കെ ഇ,ഷബീബ് ആറങ്ങോട്ട്,ജാസിർ കുട്ടോത്ത്,റഫീക്ക് കോടേരി,നജീബ് പുതിയാപ്പ് എന്നിവർ ആശംസാപ്രസംഗം നടത്തി ഹനീഫ് മാസ്റ്റർ തിരുവള്ളൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമീർ കുട്ടോത്ത് സ്വാഗതവും ദർവേശ് കുട്ടോത്ത് നന്ദിയും പറഞ്ഞു
അസമഖ്( 2025 -2027) ഭാരവാഹികൾ
പ്രസിഡന്റ് : അഷ്റഫ് കല്ലുള്ളതിൽ
ജനറൽ സെക്രെട്ടറി : ശബീർ മേമുണ്ട
ട്രഷറർ : നജീബ് അടിക്കൂൽ
വൈസ് പ്രസിഡന്റ്
---------------------
1. ദർവേഷ് കുട്ടോത്ത്
2. ......
ദോഹ: ഫിഫ ഇന്റർകണ്ടിനന്റൽ കപ്പ് ഖത്തർ 2025–ന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. www.roadtoqatar.qa വഴി വിസ കാർഡ് ഹോൾഡർമാർക്കായി പ്രത്യേക പ്രീസെയിൽ ലഭ്യമാണ്.......
ദോഹ: കാർ, മോട്ടോർബൈക്ക് സ്പോർട്സ് പ്രേമികൾ കൂടുതലായും പങ്കെടുക്കുന്ന സീലൈൻ മേഖലയിൽ ട്രാഫിക് സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ഗതാഗത പൊതുവിഭാഗം മുഖേന പുതിയ ബോധവൽക്കരണ ക്യാമ്പെയ്ൻ ആരംഭിച്ചു.
ക്യാമ്പെയ്നിന്റെ ഭാഗമായി സീലൈൻ കാർ ട്രാക്ക് സന്ദർശിച്ച ഉദ്യോഗസ്ഥർ സൂപ്പർവൈസർമാർ, മത്സരാർത്ഥികൾ, സന്ദർശകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ട്രാക്കിലെ സുരക്ഷാ നടപടികളും ഉദ്യോഗസ്ഥർ അപകടസാധ്യതകളും വിശദീകരിച്ചു.
യുവാക്കൾക്കിടയിൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനായി വിവിധ അവബോധ പ്രവർത്തനങ്ങൾ, ഇന്ററാക്ടീവ് മത്സരങ്ങൾ
എന്നിവയും lസംഘടിപ്പിച്ചു.കുട്ടികൾക്ക് വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്തു.
ഗതാഗത പൊതുവിഭാഗത്തിലെ മീഡിയ കമ്മ്യൂണിക്കേഷൻ ഓഫീസർ ലെഫ്റ്റനന്റ് കേണൽ ഹാദി മുഹമ്മദ് അൽ ഹാജ്റി പറഞ്ഞു: സീലൈൻ മേഖലയിൽ എത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ട്രാഫിക് ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനും ഡയറക്ടറേറ്റ് പ്രതിബദ്ധമാണെന്ന്. ......
ദോഹ: സ്റ്റാർ വോയിസ് ഖത്തർ ഗാനവിരുന്നും ശിശു ദിനാഘോഷവും സംഘടിപ്പിച്ചു. ഡോ. അമാനുള്ള വടക്കാങ്ങര പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ശിശുദിന സന്ദേശം നൽകി.സ്റ്റാർ വോയ്സ് പ്രസിഡന്റ് ഫൈസൽ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ......