സിപിഐ വിട്ട വനിതാ നേതാവ് കോൺഗ്രസിലേക്ക്. പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും.......
മക്ക: ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കത്തി നാൽപതിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശികളായ 43 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ......
ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോ.അദീൽ മജീദ് റാത്തറിന്റെ വസതിയിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പരിശോധനയിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജമ്മു–കാശ്മീർ സ്വദേശിയായ ഡോക്ടറുടെ 14 ഫോണുകളിൽ നിന്നും കാശ്മീരി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോ കോളുകളുടെയും രേഖകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ......
കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യൂണിസെഫ് ഇന്ത്യയുടെ ഔദ്യോഗിക വക്താവായി ദേശീയ പുരസ്കാര ജേതാവായ നടി കീർത്തി സുരേഷിനെ നിയമിച്ചു. മാനസികാരോഗ്യം, ക്ഷേമം, ബാലസംരക്ഷണം തുടങ്ങിയ മേഖലകളിൽ ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് കീർത്തിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ......
ജറുസലേം: എന്തു വില കൊടുത്തും ഹമാസിനെ നിരായുധീകരിക്കുമെന്നാവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയെ സൈനികമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ചൊവ്വ രാവിലെ 10. 30 ന് ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. ......
ചെങ്ങന്നൂർ : അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ സദാശിവൻ നായരുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ ക്യാമ്പ് ഓഫീസിൽ കൂടി. മണ്ഡലകാലത്തെ തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന് 30 ഓളം വകുപ്പുകളുടെ കോർഡിനേഷൻ ആർ.ഡി. ......
ചെങ്ങന്നൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ചിന്റെ സഹകരണത്തോടെ വെള്ളാവൂർ ജംഗ്ഷനിൽ നിന്നും ലയൺസ് ക്ലബ് വരെ കൂട്ട നടത്തം സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ......
കൊല്ലകടവ്. ചെറിയനാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആറ്റിടിയിൽ ലീലാമ്മയുടെ വീടിനോട് ചേർന്ന് അച്ചൻകോവിൽ ആറിന്റെ തിട്ടയിടിഞ്ഞ് വീടിന്റെ ചുറ്റുമതിലും, മുറ്റവും,നടവഴിയും കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് ആറ്റിലേക്ക് വീണു.
കൊല്ലകടവ് പാലം മുതൽ പട്ടൻ്റെയ്യത്ത്
വരെയുള്ള ആറ്റുതിട്ടയിലൂടെയുള്ള നടവഴി പൂർണമായും ഇല്ലാതെയായി. നൂറുകണക്കിന് കാൽനടയാത്രക്കാർ മാവേലിക്കരയിലും, ചെങ്ങന്നൂരിലേക്കും പോകാൻ ആശ്രയിക്കുന്ന വഴിയാണ് ഇല്ലാതായത്. ......
ദോഹ: 47-ാമത് ലോക സൈനിക പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പ് (CISM 2025) ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി എയർ സ്പോർട്സ് മ്യൂസിയം ദോഹയിൽ ഉദ്ഘാടനം ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യങ്ങളുടെ രാജ്യ മന്ത്രിയുമായ ഷെയ്ഖ് സൌദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽ താനിയും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റായ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
വ്യാപകമായ അന്താരാഷ്ട്ര കായികമേളകൾ സംഘടിപ്പിക്കുന്നതിലും ആതിഥ്യം വഹിക്കുന്നതിലും ഖത്തർ കൈവരിച്ച വിജയപഥത്തിലെ മറ്റൊരു വലിയ നേട്ടമായാണ് ഈ മ്യൂസിയത്തിന്റെ ആരംഭം കണക്കാക്കുന്നത്.
ഇതിനിടെ, ഏറ്റവും വലിയ സൈനിക പാരച്യൂട്ട് എയർ ഡിസ്പ്ലേ വിജയകരമായി സംഘടിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് ഷെയ്ഖ് സൌദിന് ഗിന്നസ് പ്രതിനിധി എമ്മ ബ്രെയിൻ കൈമാറി. ......