സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നതിനിടെ നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബി.ജെ.പിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ......
പാലാരിവട്ടം: ഭൗതീക അധികാരത്തിന്മേലുള്ള ദൈവീക ഇടപെടലാണ് നിഖ്യാ സുനഹദോസ് എന്നും സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ഇടപെടൽ പ്രത്യാശ പകരുന്നു എന്നും കേരളാ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മോറോൻ മോർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ഇൻ്റർ ചർച്ച് കൗൺസിലിൻ്റെ നേതൃത്വത്തിൽ നിഖ്യാ സുനഹദോസിൻ്റെ 1700-ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സമ്മേളനം പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി - കൊച്ചി നഗരസഭയിലേക്ക് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
ഡിവിഷൻ 1 (ഫോർട്ട് കൊച്ചി) സ്ത്രീ സംവരണ ഡിവിഷനിൽ മേരി ജയ ജോൺ,
ഡിവിഷൻ7 ( ചക്കാമാടം) സ്ത്രീ സംവരണം - സുനിത രൂപേഷ്,
ഡിവിഷൻ 36 ( പുതിയ റോഡ് - സ്ത്രീ സംവരണം ) ശർമ്മിദ ബാബുരാജ്,
ഡിവിഷൻ 39 ( ചക്കരപറമ്പ് - സ്ത്രീ സംവരണം )പി.എ. ശാരദാമണി
ഡിവിഷൻ 48 (വൈറ്റില ജനത - ജനറൽ )
എൻ.വി. ......
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോല്‍സത്തോടനബുന്ധിച്ച് കൊച്ചി മെട്രോ 19 ബുധനാഴ്ച മുതല്‍ 26 ബുധനാഴ്ചവരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി. രാത്രി 10.30 നുശേഷം ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ട് 11.30 വരെ സര്‍വ്വീസുണ്ടായിരിക്കും. ......
ദോഹ: ദോഹയിൽ നടക്കുന്ന 47-ാം സിഐഎസ്എം പാരഷൂട്ടിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഖത്തർ മെൻസ് ടീം അതുല്യമായ പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടി. ഉം അൽ ഷുഖൂത് വിമാനത്താവളത്തിൽ നവംബർ 23 വരെ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ഏഴ് നായകർ അടങ്ങിയ ഖത്തർ എയർ സ്പോർട്സ് ടീം ടാർഗറ്റ് ആക്കുറസി വിഭാഗത്തിലാണ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ......
ദോഹ: ലോജിസ്റ്റിക്സ്, നിർമ്മാണ മേഖലകൾക്ക് ഊർജ്ജബലം നൽകാൻ
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (കഹറമ)പുതിയ സബ്സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (ഖർമാ) ഖത്തർ ഫ്രീ സോണ്‍സ് അതോറിറ്റിയും ചേർന്ന് ഉം അൽ ഹൂൾ 3 പ്രൈമറി സബ്സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അൽ വാക്ക്രയിൽ സ്ഥിതി ചെയ്യുന്ന 132/11 kV ശേഷിയുള്ള 80 MVA സബ്സ്റ്റേഷൻ, ഫ്രീ സോണുകളിലെ നിക്ഷേപകർക്കാവശ്യമായ സ്ഥിരതയാർന്ന വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിൽ നിർണായകമാണ്.
ലോജിസ്റ്റിക്സ്, നിർമ്മാണം, ഉയർന്ന സാങ്കേതിക മേഖലയിലെ വളരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കും. ......
ദോഹ: വർഷം തോറും 6.4 ലക്ഷം ടൺ മാലിന്യം പ്രോസസ് ചെയ്യാൻ ശേഷിയുള്ള പുതിയ വേസ്റ്റ്-ടു-എനർജി (WTE) മെഗാ ഫസിലിറ്റി സ്ഥാപിക്കാൻ ഖത്തർ നടപടികൾ ആരംഭിച്ചു. ഭാവിയിൽ ഇത് 1 മില്ല്യൺ ടൺ ശേഷിയിലേക്ക് ഉയർത്താനാണ് പദ്ധതി.
മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച മാർക്കറ്റ് എക്സ്പ്ലോറേഷൻ ഫോറത്തിൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ, നിർമ്മാണ ടൈംലൈൻ, പരിസ്ഥിതി-സാങ്കേതിക ഗുണങ്ങൾ എന്നിവ അവതരിപ്പിച്ചു.
ഖത്തർ നാഷണൽ വിഷൻ 2030 നോട് ചേരുന്നതായ ഈ സംരംഭം, മാലിന്യ പ്രശ്നങ്ങളെ സുസ്ഥിര ഊർജാവസരങ്ങളാക്കി മാറ്റുന്നതിൽ നിർണായകമാണ്.
2024-ൽ രാജ്യം 277,000 മെഗാവാട്ട് മണിക്കൂർ പുതുക്കിയ ഊർജം മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിച്ചിരുന്നു. ......
ദോഹ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ‘റോസ് ഫ്ലവർ ക്രാഫ്റ്റ് മത്സരവും ശില്പശാലയും ശ്രദ്ധേയമായി. റോയൽ ഓർക്കിഡ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ
ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ സൃഷ്ടിപരതയും കലാപ്രതിഭയും പ്രകടമായി.
ആർട്ടിസ്റ്റ് രോഷ്നി കൃഷ്ണൻ പൂക്കളും മരങ്ങളും ബൊക്കെയും നിർമ്മിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗങ്ങളും പരിശീലനം നൽകി. പലതരത്തിലുള്ള പൂക്കളുടെ രൂപനിർമ്മാണം മുതൽ അലങ്കാരസങ്കേതങ്ങൾ വരെ നിർമ്മിക്കുന്നതിനുള്ള പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകിയ ടീച്ചർ കുട്ടികളുടെ അഭിരുചി അനുസരിച്ച് വ്യത്യസ്തമായ നിർമ്മാണരീതികൾ സദസ്സിൽ അവതരിപ്പിച്ചു.
ഖത്തർ യൂണിവേഴ്സിറ്റിയിലെ ജൈവ, പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ അധ്യാപകൻ ഡോ. ......