കൊല്ലം: സംസ്ഥാന നിയമസഭയിൽ തുടർച്ചയായി രണ്ട് തവണ പ്രാതിനിധ്യം നഷ്ടപ്പെടുകയും സംഘടനാ അടിത്തറ കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിൽ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ (RSP) രാഷ്ട്രീയ പ്രസക്തി നിലനിർത്താനുള്ള നിർണ്ണായകമായ 'കവല'യായി മാറിയിരിക്കുകയാണ്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രമായ കൊല്ലം ജില്ലയിൽ ഉൾപ്പെടെ grassroots പിന്തുണ തിരിച്ചുപിടിച്ചാൽ മാത്രമേ പാർട്ടിയുടെ ഭാവിക്ക് ഇനി പ്രതീക്ഷയുള്ളൂ.
1967-ലെ ആദ്യ നിയമസഭാ പ്രവേശനത്തിനുശേഷം പതിറ്റാണ്ടുകളോളം പ്രബലമായ ഇടതുപക്ഷ സഖ്യകക്ഷിയായിരുന്ന RSP-ക്ക്, 2014-ലെ മുന്നണിമാറ്റമാണ് തിരിച്ചടിയായത്. ......
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിനും കെപിസിസി നേതൃയോഗത്തിൽ കത്തുനൽകിയതിനും പിന്നിൽ വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമായ സംസാരം. ......
കൊച്ചി, 19 നവംബർ 2025: തണ്ണീർത്തട സംരക്ഷണവും ഉഷ്ണമേഖല ആവാസവ്യവസ്ഥകളുടെ സുസ്ഥിര നടത്തിപ്പും മുൻനിർത്തി ട്രോപ്പിക്കൽ ബയോ സമ്മിറ്റ് (TBS) 2025 ഇന്ന് കേരള സമുദ്ര പഠന സർവകലാ ശാലയിൽ തുടങ്ങി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ മുൻ ചെയർപേഴ്സൺ ഡോ. ......
''ശ്വാസതടസ്സം, സി ഒ പി ഡി ആകാം" എന്നതാണ് ഈ വര്‍ഷത്തെ ലോക COPD ദിനത്തിന്റെ 2025 വിഷയം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ് ഈ ദിനം ആചരിക്കുന്നത്. ......
കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചോദ്യം ചെയ്ത് സംവിധായകൻ വി എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്നു വി എം വിനു.
ഹൈക്കോടതി ഹർജി തള്ളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വി.എം. ......
സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്.......
പ്ലസ്ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തികൊലപ്പെടുത്തി. തമിഴ്നാട്ടിലെ രാമേശ്വരത്താണ് സംഭവം. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനി ആണ് കൊല്ലപ്പെട്ടത്.......
കോട്ടയം: പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായിക കേരളശ്രീ, ഡോ. വൈക്കം വിജയലക്ഷ്മിക്ക്.......
കൊച്ചി : ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത 'മെമ്മോ' പ്ളാറ്റ്ഫോം പുറത്തിറക്കി കൊച്ചിയിലെ തദ്ദേശീയ സോഫ്ട്വെയര് ടീമായ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്. എഐ അധിഷ്ഠിത ഇന്റലിജന്റ് ഓട്ടോമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മുന്‍നിര 60 പ്രൊഫഷണല്‍ സര്‍വീസ് ടീമുകളില്‍ ഒന്നെന്ന ബഹുമതി സ്വന്തമാക്കി മുന്നേറുകയാണ് ഇതിനു പിന്നിലുള്ള 15 ഓട്ടോമേഷന്‍ എഞ്ചിനീയര്‍മാരടങ്ങുന്ന സംഘം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റര്‍പ്രൈസ് ഓട്ടോമേഷന്‍ സൊല്യൂഷനുകളും ആഗോളതലത്തില്‍ 250-ലേറെ ക്ലയന്റുകള്‍ക്ക് സേവനങ്ങളും ഈ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ......
ഭീകരവാദക്കേസിലെ പ്രതിയെ ജയിലിനുള്ളിലിട്ട് മർദ്ദിച്ചത് രാജ്യസ്നേഹം പ്രകടിപ്പിക്കാനെന്ന് സഹതടവുകാരുടെ മൊഴി. ചൊവ്വാഴ്ച്ച രാവിലെയാണ് ഗുജറാത്തിലെ സബർമതി ജയിലിനുള്ളിൽവെച്ച് അഹമദ് മുഹിയുദ്ദീൻ അബ്ദുൾ ഖാദർ ജിലാനിയെ സഹതടവുകാർ മർദ്ദിച്ചത്. ......