ദോഹ: ദോഹയിൽ നടക്കുന്ന 47-ാം സിഐഎസ്എം പാരഷൂട്ടിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഖത്തർ മെൻസ് ടീം അതുല്യമായ പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടി. ഉം അൽ ഷുഖൂത് വിമാനത്താവളത്തിൽ നവംബർ 23 വരെ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ഏഴ് നായകർ അടങ്ങിയ ഖത്തർ എയർ സ്പോർട്സ് ടീം ടാർഗറ്റ് ആക്കുറസി വിഭാഗത്തിലാണ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ......
ദോഹ: ലോജിസ്റ്റിക്സ്, നിർമ്മാണ മേഖലകൾക്ക് ഊർജ്ജബലം നൽകാൻ
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (കഹറമ)പുതിയ സബ്സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (ഖർമാ) ഖത്തർ ഫ്രീ സോണ്‍സ് അതോറിറ്റിയും ചേർന്ന് ഉം അൽ ഹൂൾ 3 പ്രൈമറി സബ്സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അൽ വാക്ക്രയിൽ സ്ഥിതി ചെയ്യുന്ന 132/11 kV ശേഷിയുള്ള 80 MVA സബ്സ്റ്റേഷൻ, ഫ്രീ സോണുകളിലെ നിക്ഷേപകർക്കാവശ്യമായ സ്ഥിരതയാർന്ന വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിൽ നിർണായകമാണ്.
ലോജിസ്റ്റിക്സ്, നിർമ്മാണം, ഉയർന്ന സാങ്കേതിക മേഖലയിലെ വളരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കും. ......
ദോഹ: വർഷം തോറും 6.4 ലക്ഷം ടൺ മാലിന്യം പ്രോസസ് ചെയ്യാൻ ശേഷിയുള്ള പുതിയ വേസ്റ്റ്-ടു-എനർജി (WTE) മെഗാ ഫസിലിറ്റി സ്ഥാപിക്കാൻ ഖത്തർ നടപടികൾ ആരംഭിച്ചു. ഭാവിയിൽ ഇത് 1 മില്ല്യൺ ടൺ ശേഷിയിലേക്ക് ഉയർത്താനാണ് പദ്ധതി.
മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച മാർക്കറ്റ് എക്സ്പ്ലോറേഷൻ ഫോറത്തിൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ, നിർമ്മാണ ടൈംലൈൻ, പരിസ്ഥിതി-സാങ്കേതിക ഗുണങ്ങൾ എന്നിവ അവതരിപ്പിച്ചു.
ഖത്തർ നാഷണൽ വിഷൻ 2030 നോട് ചേരുന്നതായ ഈ സംരംഭം, മാലിന്യ പ്രശ്നങ്ങളെ സുസ്ഥിര ഊർജാവസരങ്ങളാക്കി മാറ്റുന്നതിൽ നിർണായകമാണ്.
2024-ൽ രാജ്യം 277,000 മെഗാവാട്ട് മണിക്കൂർ പുതുക്കിയ ഊർജം മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിച്ചിരുന്നു. ......
ദോഹ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ‘റോസ് ഫ്ലവർ ക്രാഫ്റ്റ് മത്സരവും ശില്പശാലയും ശ്രദ്ധേയമായി. റോയൽ ഓർക്കിഡ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ
ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ സൃഷ്ടിപരതയും കലാപ്രതിഭയും പ്രകടമായി.
ആർട്ടിസ്റ്റ് രോഷ്നി കൃഷ്ണൻ പൂക്കളും മരങ്ങളും ബൊക്കെയും നിർമ്മിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗങ്ങളും പരിശീലനം നൽകി. പലതരത്തിലുള്ള പൂക്കളുടെ രൂപനിർമ്മാണം മുതൽ അലങ്കാരസങ്കേതങ്ങൾ വരെ നിർമ്മിക്കുന്നതിനുള്ള പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകിയ ടീച്ചർ കുട്ടികളുടെ അഭിരുചി അനുസരിച്ച് വ്യത്യസ്തമായ നിർമ്മാണരീതികൾ സദസ്സിൽ അവതരിപ്പിച്ചു.
ഖത്തർ യൂണിവേഴ്സിറ്റിയിലെ ജൈവ, പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ അധ്യാപകൻ ഡോ. ......
“ഭാവിയുടെ ഭക്ഷണം: നവീകരണവും സ്ഥിരതയും ഭക്ഷ്യസംവിധാനങ്ങളിൽ” എന്ന വിഷയത്തിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), പണങ്ങാട് നവംബർ 17–18 തീയതികളിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനം (NCFF-2025) വിജയകരമായി സമാപിച്ചു. ഫെക്കൽറ്റി ഓഫ് ഫിഷറീസ് എൻജിനീയറിംഗ്, അൻസുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, പി.ടി.എ–FFE എന്നിവയുടെ സഹകരണത്തോടെ നടന്ന സമ്മേളനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 270-ത്തിലധികം അക്കാദമിഷ്യന്മാർ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഫുഡ് ഫോർവേഡ്, ഇന്നൊവേഷൻ ഇൻ പ്രോസസ്സിംഗ് & പാക്കേജിംഗ്, സേഫ്റ്റി മാറ്റേഴ്സ്, ഡിജി ഫുഡ് (AI & ML in Food Systems) എന്നീ നാല് പ്രമേയ സെഷനുകളിൽ 12 വിദഗ്ധർ ഭക്ഷ്യസുരക്ഷ, ശുചിത്വം, നവീന പ്രോസസ്സിംഗ്–പാക്കേജിംഗ് സാങ്കേതികതകൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ......
ദോഹ: നിർമ്മിത ബുദ്ധിയുടെ (Artificial Intelligence - AI) വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച് ചർച്ച ചെയ്യാനും പുതിയ കാലഘട്ടത്തിനനുസരിച്ച് പ്രൊഫഷണലുകളെ സജ്ജരാക്കാനുമായി 'Career Assistance Research & Education' (CARE) സംഘടിപ്പിച്ച 'Lifelong Learning in the Age of AI' എന്ന വിജ്ഞാന കാമ്പയിൻ ശ്രദ്ധേയമായി. ഒക്ടോബർ 10 ന് ആരംഭിച്ച് നവംബർ 1 ന് സമാപിച്ച വിപുലമായ ഈ കാമ്പയിനിൽ ഖത്തറിലെ വിദ്യാർത്ഥികളും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി നിരവധി പേർ പങ്കെടുത്തു.
"Empowering Minds, Shaping Futures" എന്ന പ്രമേയത്തിൽ Continuous Learning, Upskilling, Re-skilling എന്നിവ അടിസ്ഥാനമാക്കി വിവിധ സെഷനുകൾ, വർക്ക്ഷോപ്പുകൾ, കരിയർ കഫേ, പാനൽ ചർച്ചകൾ എന്നിവ സംഘടിപ്പിച്ചു.
കാമ്പയിനിലെ വിവിധ സെഷനുകളിൽ പ്രമുഖർ നേതൃത്വം നൽകി. ......
കൊച്ചി: പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇടപ്പള്ളി ഐ ഫൗണ്ടേഷന് ഐ ഹോസ്പിറ്റലില്‍ നാളെ മുതല്‍ (നവംബര്‍ 20, വ്യാഴം) മുതല്‍ ഡിസംബര്‍ 15 വരെ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പ് നടത്തുമെന്ന് ഐ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി , റെറ്റിന സര്ജന് ഡോ. ......