ദോഹ: കാഴ്ചപ്രതിബന്ധമുള്ളവരുടെ കുടുംബങ്ങൾ നേരിടുന്ന മാനസിക വെല്ലുവിളികൾക്കും ആവശ്യമായ പിന്തുണയ്ക്കുമായി ഖത്തർ സോഷ്യൽ ആൻഡ് കല്ചറൽ സെൻറർ ഫോർ ദ ബ്ലൈണ്ട് (QSCCB) ലോക കുട്ടികളുടെ ദിനത്തിന്റെ ഭാഗമായി മനഃശാസ്ത്ര പിന്തുണാ ക്ലാസ് സംഘടിപ്പിച്ചു.QSRSN ഉപദേഷ്ടാവായ ഡോ. താരിക് അൽ ഐസാവിയാണ് ക്ലാസ് നയിച്ചത്. ......
സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ ദാരുണ സംഭവമുണ്ടായത്.......
ദോഹ: ഖത്തറിന്റെ സമ്പന്നമായ സംസ്കാരവും ജീവിതശൈലിയും അടയാളപ്പെടുത്തുന്ന ‘Qatar Through Your Lens’ മത്സരത്തിനായി എൻട്രികൾ
ഡിസംബർ 20 വരെസമർപ്പിക്കാമെന്ന്
Visit Qatar അറിയിച്ചു. രാജ്യത്തുടനീളമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് വീഡിയോയും ഫോട്ടോഗ്രാഫിയും സമർപ്പിക്കാം.
പങ്കെടുക്കുന്നവർ 30 മുതൽ 60 സെക്കൻഡ് വരെയുള്ള ചെറിയ വീഡിയോയോ, ഒരു സിംഗിൾ ഫോട്ടോയോ സമർപ്പിക്കണം. Qatar by Night, Beach and Coastal, Arts and Culture, Heritage, Sports Events, Culinary തുടങ്ങിയ വിഷയങ്ങൾക്കുള്ളിൽ വരുന്ന ചിത്രങ്ങളോ വീഡിയോകളോ മാത്രമാണ് പരിഗണിക്കുക.
എല്ലാ എൻട്രികളും ഒറിജിനൽ ആയിരിക്കണം, ഖത്തറിന്റെ സംസ്കാരത്തോട് അനുയോജ്യമായിരിക്കണം, കൂടാതെ ഇൻസ്റ്റഗ്രാമിൽ #QatarThroughYourLens, #ViewQatar എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച്, Visit Qatar ന്റെ ഔദ്യോഗിക അക്കൗണ്ടിനെ ടാഗ് ചെയ്ത് ഷെയർ ചെയ്യണം.വിജയികളുടെ പേരുകൾ 2026 ജനുവരി ആദ്യവാരം പ്രഖ്യാപിക്കും. ......
ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025 ട്രോഫിടൂറിന്
ഇന്ന് തുടക്കമാകും.
മുഷരിബിൽ ഇന്നുമുതൽ നവംബർ 22 വരെ ട്രോഫി
പൊതു ജനങ്ങൾക്കായി
പ്രദർശിപ്പിക്കുമെന്ന്
ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. നവംബർ 19, 20, 21 — വൈകുന്നേരം 4 മുതൽ 11 വരെ,
നവംബർ 22 — രാവിലെ 10 മുതൽ രാത്രി 10 വരെ എന്നിങ്ങനെയാണ് ട്രോഫി കാണാനും ഫോട്ടോയെടുക്കുമാനുള്ള സമയക്രമം.രാജ്യതലത്തിലുള്ള മറ്റ് പൊതുസ്ഥലങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ ട്രോഫി ടൂർ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.
16 ടീമുകൾ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 മുതൽ 18 വരെ നടക്കും. ......
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിൻ്റെ പുതിയ കാലയളവിലേക്കുള്ള നേതൃത്വം നിലവിൽ വന്നു.
ആർ. എസ് അബ്ദുൽ ജലീലാണ് പ്രസിഡന്റ്.
അർഷദ് ഇ (ജനറൽ സെക്രട്ടറി), റഹീം ഓമശ്ശേരി , മുബാറക് കെ ടി (വൈസ് പ്രസിഡന്റുമാര്‍) . ......
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ക്രിസ്മസ് കേക്ക് മിക്സിങ് നടത്തി. ക്രിസ്മസിനു മുന്നോടിയായി കേക്കുകൾ ഉണ്ടാക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ് .
ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിലെ ഗ്രാൻഡ് ഫ്രഷ് ബക്കറിയിലാണ് 1000 കിലോ കേക്ക് കൾക്കുള്ള മിക്സിങ് നടത്തി. ......
തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിയ്ക്കെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഐആർ നടപടി ഭരണഘടനാ വ്യതിചലനം കൂടിയുള്ള നിയമലംഘനമാണെന്ന് പാർട്ടി ഹർജിയിൽ ആരോപിക്കുന്നു. ......
സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ വസ്ത്രത്തിനുള്ളിൽ കൈവെച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്ന് പെൺകുട്ടികളുടെ പരാതി. ബിഹാറിലെ അരാരിയയിൽ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ ഷംസുൽ ഹോഡയ്ക്കെതിരെ പതിനഞ്ച് വിദ്യാർത്ഥിനികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ......