കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ 'നൃത്യ 2025' നവംബര്‍ 22,23 തീയതികളില്‍ നടക്കും. കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദ്വിദിന ദേശീയ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ......
എറണാകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാധ്യമ മാർഗ്ഗനിർദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് നൽകുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണു സമിതി രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ചെയർപേഴ്സൺ ആയ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ......
തൃശൂര്‍: ഏഷ്യയിലെ ആദ്യത്തെ ലിസ്റ്റഡ് ഡിപ്പോസിറ്ററിയും 16.7 കോടിയിലധികം ഡീമാറ്റ്അക്കൗണ്ടുകളുടെ വിശ്വാസ്യതയും നേടിയ സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എല്‍) ആദ്യമായി വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ഐഡിയത്തോണ്‍ ഇന്നൊവേഷന് ചലഞ്ച് ആരംഭിച്ചു. സിഡിഎസ്എല്ലിന്റെ വാര്‍ഷിക റിഇമാജിന് സിമ്പോസിയത്തിന്റെമൂന്നാം പതിപ്പിന് കീഴിലുള്ള ഒരു സംരംഭമാണ് റി ഇമാജിന്‍ ഐഡിയത്തോണ്‍.വിപണി പങ്കാളിത്തം കൂടുതല്‍ ഉത്തരവാദിത്തമുള്ളതും ഉള്‍ക്കൊള്ളുന്നതുമാക്കി മാറ്റുന്നതിനായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്ന പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ യുവ മനസ്സുകളെ പാകപ്പെടുത്തുക എന്നതാണ് ഐഡിയ ത്തോണിലൂടെ ലക്ഷ്യമിടുന്നത്.നിക്ഷേപക അറിവും ബോധപൂര്‍വവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിത്തവും വര്‍ദ്ധിപ്പിച്ചുകൊണ്ട് വിപണിയെ ജനകീയമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സിഡിഎസ്എല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നെഹാല്‍ വോറ പറഞ്ഞു. ......
ആധുനിക കാലഘട്ടത്തിൽ ലൈബ്രറികൾ വിജ്ഞാന വിതരണ കേന്ദ്രങ്ങൾ ആകണം എന്നും വായനയിലൂടെ കിട്ടുന്ന അറിവുകൾക്ക് മാത്രമേ സ്ഥായിയായ മാറ്റം ഉണ്ടാക്കാൻ കഴിയൂ എന്നും ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവരശേഖരണത്തിന് ഒട്ടനവധി പരിമിതികൾ ഉണ്ട്.
പരിപാടി വൈസ് ചാൻസിലർ ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷനിൽ നിന്നും പെൻഷൻ കൈപ്പററുന്നവർ ഡിസംബർ ഒന്നു മുതൽ 25 ന് മുൻപായി കെ.എസ്.ഇ ബി .യുടെ പോർട്ടലിലോ, അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസുകൾ മുഖേന ഡിജിറ്റലായി ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അല്ലെങ്കിൽ മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ തിരിച്ചറിയൽ രേഖയുമായി ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ കാര്യാലയത്തിൽ നേരിട്ടെത്തി മസ്റ്റർ ചെയ്യുകയോ, ഇതുമല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യേണ്ടതാണ്.
കുടുംബ പെൻഷൻകാർ അവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. ......
എറണാകുളം : 2025 -26 അദ്ധ്യയന വർഷത്തെ എറണാകുളം റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 ചൊവ്വാഴ്ച ആരംഭിക്കും . നവംബര്‍ 29 വരെ എറണാകുളത്തെ വിവിധ വേദികളിൽ ആയിട്ടാണ് കലാമേള നടക്കുക. എണ്ണായിരത്തോളം കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കത്തിൽ ജില്ലയിലെ സ്കൂളുകളിൽ നിന്നും എസ്കോർട്ടിങ് അധ്യാപകരുംസംഘാടകരും ടീം മാനേജർമാരുമായി 11114 പേര് പങ്കെടുക്കും .നവംബര്‍ 24 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം സെൻറ് ആൻറണീസ് സ്കൂളിൽ രെജിസ്ട്രേഷൻ ആരംഭിക്കും.
നവംബര്‍ 26 ബുധനാഴ്ച രാവിലെ 9 മണിക്ക് എറണാകുളം സെൻറ് ആൻറണീസ് ഹയർ സെക്കന്ററി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും.തുടർന്ന് കലാമേളയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ടി ഐ എ എസ് നിർവഹിക്കും. ......
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെറിയനാട് പഞ്ചായത്തിലെ പത്താം വാർഡ് ചെറുവല്ലൂരിൽ സഹോദരങ്ങൾ നേർക്കുനേർ മത്സരിക്കുന്നു
ചെറുവല്ലൂർ കുടനാലിൽ ശരത് ഭവനിൽ സതീഷ് ചെറുവല്ലൂർ എൻഡിഎ സ്ഥാനാർത്ഥിയും ഇളയ സഹോദരൻ സജീവ് കുടനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുമായാണ് പോരാട്ടക്കളത്തിൽ നേർക്കുനേർ അണിനിരക്കുന്നത്.
സഹോദരങ്ങളിൽ ഒരാളായ സതീഷ് ചെറുവല്ലൂർ 2010-ലെ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥിയാണ്.
2015, 2020 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇരു തവണയും എൻഡിഎ ആയിരുന്നു രണ്ടാം സ്ഥാനത്ത്. ......
കൊച്ചി: ജെയ്ന്‍ സമാജ് എറണാകുളം കൊച്ചി ഗാന്ധി നഗറിലെ ലയണ്‍സ് ക്ലബ് ഹാളില്‍ മൂന്നു ദിവസം നീണ്ടു നിന്ന കൃത്രിമ അവയദാന ക്യാമ്പ് സംഘടിപ്പിച്ചു. നവംബര്‍ 17, 18, 19 തീയതികളില്‍ നടന്ന ക്യാമ്പ് ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ദേവസ്വം ബോർഡിന്റേയും സർക്കാരിന്റേയും ഗുരുതര അനാസ്ഥ കാരണമാണ് അയ്യപ്പഭക്തർക്ക് മണ്ഡല കാലം ദുരിത കാലമായതെന്ന് കേരള വിശ്വകർമ്മ യുവജന സംഘം. മുന്നൊരുക്കങ്ങളുടെയും മുൻകരുതലുകളുടെയും അഭാവം കാരണം തീർത്ഥാടനകാലം അയ്യപ്പന്മാർക്ക് ദുരിതകാലമായെന്നും വ്രതം നോറ്റെത്തിയ അയ്യപ്പഭക്തർ ദർശനം കിട്ടാതെ പന്തളത്തെത്തി നെയ്യഭിഷേകം നടത്തി ഇരുമുടി സമർപ്പിച്ച് മടങ്ങേണ്ടി വന്നെന്നും സംസ്ഥാന അദ്ധ്യക്ഷൻ ഇ. ......