വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും അദ്ദേഹത്തിന്റെ അനുയായികളുമായ ഉന്നതരും നേതൃത്വം നൽകുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘കാർട്ടൽ ഓഫ് ദ് സൺസ്’ സംഘത്തെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. ......
ദോഹ: ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യപുരസ്കാരം ജലീലിയോ ഏറ്റുവാങ്ങി.പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകാരനും സാഹിത്യ അക്കാദമി പുരസ്കാരം, JCB പുരസ്കാരം എന്നിവയുടെ ജേതാവുമായ എസ് ഹരീഷ് പുരസ്കാര സമർപ്പണം നിർവഹിച്ചു. 50000 രൂപയും ശിൽപ്പവും അടങ്ങുന്നതായിരുന്നു പുരസ്കാരം.
സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന്റെ നാൾവഴികൾ അവാർഡ് കമ്മിറ്റി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി വിശദീകരിച്ചു.തുടർന്ന് എസ് ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ......
ദോഹ: ഖത്തർ ക്നാനായ സംഗമത്തിൽഅവതരിപ്പിച്ച മെഗാ മാർഗംകളി അവിസ്മരണീയമായി.
ക്നാനായ തനതു കലാരൂപമായ മാർഗം കളിയിൽ സ്ത്രീകളും പുരുഷന്മാരുംകുട്ടികളു മടക്കം അറുപതിൽപരം
പേരാണ് ചുവടുകൾ വച്ചത്.ക്രിസ്ത്യാനി സ്ത്രീകളുടെ പാരമ്പര്യവേഷമായ വെളള ചട്ടയും മുണ്ടും നേര്യതും ധരിച്ച് ഖത്തറിലെ വനിതകൾ
അവതരിപ്പിച്ച
മാർഗംകളി ആസ്വാദകർക്ക് അപൂർവ്വ അനുഭവമായി.
കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗ്ഗംകളിയുടെഇതിവൃത്തംകേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്.
ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ
നടന്ന ഖത്തർ ക്നാനായ സംഗമത്തിൽ 1500 ൽപരം ആളുകൾ പങ്കാളിത്തം വഹിച്ചു.
ഐസിസി പ്രസിഡൻറ് എപി മണികണ്ഠൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സെൻ പീറ്റേഴ്സ് ക്നാനായ ദേവാലയം വികാരി ഫാദർ അജു കെ തോമസ് കരിമ്പന്നൂർ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡൻറ് ഷാനവാസ് ബാവ മുഖ്യ സന്ദേശം നൽകി. ......
ദോഹ: നാഷണൽ പ്ലാനിങ് കൗൺസിൽ സംഘടിപ്പിച്ച മൂന്നാമത് ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ ഫോറത്തിൽ, ജിസിസി രാജ്യങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികളും ഡാറ്റാ ശാസ്ത്ര വിദഗ്ധരും പങ്കെടുത്തു. “ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് — സുസ്ഥിര ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ ഭാവിയിലേക്ക്” എന്നതാണ് ഈ വർഷത്തെ പ്രമേയം.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ അഹ്മദ് അൽ-ഒബൈദ്ലി ദേശീയ ഡാറ്റ-സ്റ്റാറ്റിസ്റ്റിക്സ് തന്ത്രത്തിൽ ഇതിനകം 21 ഇന്നിഷ്യേറ്റീവ്, 128 പ്രോജക്ടുകൾ പൂർത്തിയായതായി അറിയിച്ചു. ......
ദോഹ: നവംബർ 24 മുതൽ 13 ദിവസത്തേക്ക് നീളുന്ന ‘സബാന’ നക്ഷത്രത്തിന്റെ ആദ്യ രാത്രി ഖത്തറിൽ ഇന്ന് ആരംഭിക്കുന്നു. ഈ കാലയളവിൽ രാത്രികൾ കൂടുതൽ തണുപ്പുകയും പകലിൽ താപനില മിതതാപനിലയിലാവുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാലാവസ്ഥാ വകുപ്പ് X പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, സബാന വസ്വി നക്ഷത്രങ്ങളിലെ അവസാനത്തേതും, ശരത്കാല നക്ഷത്രങ്ങളിലെ അവസാനത്തേതുമാണ്. ......
ദോഹ: ദോഹ ഫോറം: യൂത്ത് എഡിഷൻ 2025 ഡിസംബർ 3–4-ന് എഡ്യൂക്കേഷൻ സിറ്റിയിലെ മുൽതഖാ ബിൽഡിങിൽ നടക്കും. 100-ലധികം രാജ്യങ്ങളിൽ നിന്ന് 150-ത്തിലേറെ യുവ ചേഞ്ച്മേക്കർമാർ പങ്കെടുക്കും.ഖത്തർഡിബേറ്റ് സെന്ററും ദോഹ ഫോറവും ചേർന്ന്, കായിക–യുവജന മന്ത്രാലയത്തിൻറെയും മീഡിയ സിറ്റി ഖത്തറിന്റെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ ഫോറത്തിന്റെമുഖ്യാതിഥേയ ആശയം “Justice in Action: Beyond Promises to Progress.”എന്നതാണ്.
ചർച്ചകൾ, പോളിസി നിർമാണം, നെഗോഷിയേഷൻ, സംഘർഷ പരിഹാരം, ഡയലോഗ് ട്രെയിനിംഗ് എന്നിവയിൽ അന്താരാഷ്ട്ര വിദഗ്ധർ നയിക്കുന്ന സെഷനുകൾ ഉണ്ടായിരിക്കും. ......
ദോഹ: പുതിയ കാർഷിക സീസണിനായി ഖത്തറിലുടനീളം ഫാമുകൾ പൂർണ്ണമായി സജ്ജമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇത്തവണ ഉൽപാദനം 5–10% വരെ ഉയരുമെന്നാണ് വിലയിരുത്തൽ. ......
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ബോട്ടിൽ ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, വീട്ടമ്മമാർ തങ്ങളുടെ മനോഹരമായ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു.
വിജയികളായവർക്ക് ഖത്തർ റിയൽ ക്യാഷ് വൗച്ചറുകൾ സമ്മാനമായി നൽകി. ......
ചെങ്ങന്നൂർ: കല്ലിശ്ശേരിയിൽ കാട്ടു പൂച്ചയെ
പിടികൂടി. ഉമയാറ്റുകര മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം താഴ്ചയിൽ ദേവികൃപയിൽ രഞ്ജിത്തിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ കാട്ടു പൂച്ചയെ
കണ്ടെത്തിയത് .
സമീപത്തെ വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടു ശ്രദ്ധിച്ചപ്പോഴാണ് ഇതിനെ കണ്ടത്. ......
ചെങ്ങന്നൂർ. വൈ എം സി എ യിൽ അഖില കേരള ബാല ചിത്രരചന മത്സരം ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഹരി വി എസ് ഉദ്ഘാടനം ചെയ്തു വൈഎംസിഎ വൈസ് പ്രസിഡണ്ട് ജേക്കബ് വഴിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജോൺ ഡാനിയൽ, പി എം തോമസ്, ജോയി വൈക്കത്തേത്, ജോസ് കെ ജോർജ്, സുജാ ജോൺ, ശോഭ വര്ഗീസ്, ഭരണിക്കാവ് രാധാകൃഷ്ണൻ, പ്രൊഫ മെറിൻ ഇപ്പൻ, ലീലാമ്മ ജേക്കബ്, ഗീത ജോജി എന്നിവർ പ്രസംഗിച്ചു. ......