മുഖ്യമന്ത്രിയാക്കണമെന്ന ഡി കെ ശിവകുമാറിന്റെ ആവശ്യം നിരാകരിക്കാനോ മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ സിദ്ധരാമയ്യയെ നിർബന്ധിക്കാനോ കഴിയാത്ത ധർമ്മസങ്കടത്തിലാണ് കോൺഗ്രസ്സ് ഹൈക്കമാണ്ട്. കർണാടകത്തിലെ കോൺഗ്രസ്സിൽ സ്ഥിതിഗതികൾ രൂപപ്പെട്ട് വികസിച്ചുവന്നത് ആ വിധത്തിലാണ്. ......
തമിഴ് സിനിമയിലെ മുൻനിര നടനായ കാർത്തിയുടേതായി അടുത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', 'സർദാർ-2', 'മാർഷൽ' തുടങ്ങിയവയാണ്. ഇതിൽ ആദ്യം റിലീസാകാനിരിക്കുന്ന ചിത്രം 'വാ വാത്തിയാരെ'യാണ്. ......
സിനിമാ ആരാധകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ജയിലർ-2'. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും, അതിഥി വേഷത്തിലെത്തിയ ശിവരാജ്കുമാർ, മോഹൻലാൽ എന്നിവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകളുണ്ട്. ......
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാഹുൽ ഈശ്വർ യുട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് മറുപടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ ഇക്കാര്യം പറയുന്നത്. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ മൂന്ന് ദിവസത്തെ അലങ്കാര മത്സ്യ കൃഷി പരിശീലന പരിപാടി ബുധനാഴ്ച തുടങ്ങി. കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജു കുമാർ പരിപാടി ഉദ്ഘാടനവും അലങ്കാര മത്സ്യ കൃഷി പരിശീലന പുസ്തക പ്രകാശനവും നിർവഹിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് ആയിരം രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.......
കോഴിക്കോട് : മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ......

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
50,607കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റി യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്.
ആദ്യ ഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നു മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകും. ഡിസംബർ 3 മുതൽ അവയിൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും.
കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിങ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും.
വോട്ടിംഗ് കംപാർട്ട്മെൻറിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക.
നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.
ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർത്ഥികളെയാണ് ക്രമീകരിക്കുന്നത്. ......
ദോഹ: ദോഹ സ്റ്റേഡിയത്തിൽ നടന്നു വരുന്ന അന്തർജില്ലാ
ഖിഫ് സൂപ്പർ കപ്പിൽ വ്യാഴവും വെള്ളിയും നടന്ന ആവേശം നിറഞ്ഞ
മത്സരങ്ങളിൽ
മലപ്പുറം, തൃശൂർ ടീമുകൾ തങ്ങളുടെ പൂർണ്ണ ആധിപത്യമുറപ്പിച്ചപ്പോൾ വയനാട്, കോഴിക്കോട് ടീമുകൾ മികച്ച വിജയങ്ങൾ നേടി. ഇതോടെ ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചു.
വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഗ്രാൻഡ് മാൾ FC മലപ്പുറം യുണൈറ്റഡ് എറണാകുളത്തെ 3–0ന് പരാജയപ്പെടുത്തി. ......
ബാംഗ്ലൂർ :കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള തർക്കം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ......