ന്യൂഡൽഹി:തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം അതിൻ്റെ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ മാറ്റാൻ കഴിയില്ല എന്ന് സുപ്രീം കോടതി വീണ്ടും ആവർത്തിച്ചു. ജമ്മു & കാശ്മീർ സർവീസ് സെലക്ഷൻ ബോർഡ് (J&K Service Selection Board) ഫോറസ്റ്റ്ർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻ്റിൻ്റെ അവസാന ഘട്ടത്തിൽ അവതരിപ്പിച്ച പരിഷ്കരിച്ച അസസ്മെൻ്റ് രീതി റദ്ദാക്കിയ ജമ്മു & കാശ്മീർ ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന പരാമർശം.
കേസും ഹൈക്കോടതി വിധിയും
കേസ്: ജെ&കെ സർവീസ് സെലക്ഷൻ ബോർഡ് & അൺ. ......
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വഹിക്കുന്ന ഫിൻലൻഡ് മൂന്നു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നു. രാഷ്ട്രീയ അസ്ഥിരത ഉയർന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫിൻലൻഡ് എംബസികൾ 2026ൽ പൂട്ടും. ഈ രാജ്യങ്ങളുമായി വാണിജ്യബന്ധമില്ലാത്തതിനാൽ തന്ത്രപ്രധാന പങ്കാളികളിലേക്കാണ് ഇനി ശ്രദ്ധ തിരിക്കുന്നതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ അറിയിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷവും അവിടങ്ങളിലെ രാഷ്ട്രീയ–സാമ്പത്തിക അനിശ്ചിതത്വവും തീരുമാനത്തിൽ നിർണായകമായി. ......
ദുബായ്: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് വ്യവസായി എം. എ. യൂസഫലി.......
വാഷിങ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരമൊഴിഞ്ഞ് രാജ്യം വിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇക്കാര്യം നിക്കോളായ് മഡുറോയോട് ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് നേരിട്ട് പറഞ്ഞതായാണ് റിപ്പോർട്ട്. മഡുറോയും അടുത്ത ബന്ധുക്കളും സുരക്ഷിതമായി രാജ്യം വിട്ടുപോകാനുള്ള അവസരം ഒരുക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തെന്നും മയാമി ഹെറാൾഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മഡുറോ ഇത് നിഷേധിച്ചു; നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് മഡുറോ ആവശ്യപ്പെട്ടു. ......
ദോഹ: ഖത്തറിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും തണുപ്പ് ക്രമേണ കൂടുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. ഖത്തർ മെറ്റീരോളജി ഡിപ്പാർട്മെന്റിലെ കാലാവസ്ഥാ നിരീക്ഷകനായ അബ്ദുള്ള അൽ-ഹദ്ദാദ് ഖത്തർ ടിവിയിലെ "Our Life" പരിപാടിയോട് സംസാരിക്കുകയായിരുന്നു.നാളെത്തുടങ്ങി ഗൾഫ് പ്രദേശത്ത് മധ്യമവും ഉയർന്നതുമായ മേഘങ്ങൾ രൂപപ്പെടാമെങ്കിലും യാതൊരു വലിയ കാലാവസ്ഥാ പ്രതികരണവും ഉണ്ടാകില്ല. ......
ദോഹ: പ്രാദേശിക മാലിന്യ വസ്തുക്കൾ ഉപയോഗിച്ചുള്ള ‘ഗ്രീൻ ഹ്യൂമാനിറ്റേറിയൻ ഡിസൈൻ മത്സരത്തിന്
തുടക്കം കുറിച്ച് ഖത്തർ മ്യൂസിയങ്ങൾ (QM).
16മുതൽ 30 വയസ്സ് വരെയുള്ള യുവ പ്രതിഭകൾക്ക് സുസ്ഥിരവും മാനവികത യിലൂന്നിയ ഡിസൈൻ വികസിപ്പിക്കാൻ അവസരം നൽകുന്നതാണ് മത്സരം
മത്സരം നവംബർ 2025 മുതൽ ജൂലൈ 2026 വരെ നീണ്ടുനിൽക്കും. ഡിസൈനർമാർ ഡിസംബർ 15, 2025-നകം international@qm.org.qa എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
മത്സരത്തിൽ പങ്കെടുക്കുന്നവർ പ്രാദേശിക മാലിന്യ വസ്തുക്കൾ ഉപയോഗിച്ച് ഫർണിച്ചർ, ഉപകരണങ്ങൾ, ചെറുകിട സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. ......
ദോഹ: നിക്ഷേപവും വാണിജ്യവുമായ കോടതി, ലോ ഫർമുകൾക്കായി ‘തഖാദി’ ഇലക്ട്രോണിക് സിസ്റ്റവും, കോടതിയിലെ കേസ്സിടാക്കൽ മുതൽ വിചാരണ നടപടികൾ വരെ ഉൾപ്പെടുന്ന ന്യായപ്രക്രിയകളും വിശദീകരിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
പരിശീലനത്തിൽ പ്രായോഗിക സെഷനുകളും ദൃശ്യാവിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് കോടതിയുടെ പ്രവർത്തനരീതികളും ഡിജിറ്റൽ സംവിധാനങ്ങളും നേരിട്ടറിയാൻ അവസരം ലഭിക്കും.
ഡിജിറ്റൽ നീതിപ്രവർത്തനങ്ങൾ ശക്തമാക്കുകന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ......
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവിന് പിന്നാലെ രാഹുൽ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ......
കൊച്ചി : കൊച്ചിൻ ഫിലിം സൊസൈറ്റി യും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ബെസ്റ്റ് ഓഫ് ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. നാടക കൃത്തും സംവിധായകനുമായ ടി. ......
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകകപ്പ് ചാമ്പ്യനുമായ ഹർമൻപ്രീത് കൗറിനെ പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
'ബാങ്കിംഗ് ഓൺ ചാമ്പ്യൻസ്' എന്ന പ്രമേയത്തിൽ ബാങ്കിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. ബാങ്കിൽ താൻ 18 വയസ്സുമുതൽ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നും, ബ്രാൻഡ് അംബാസഡറാകാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമാണെന്നും ഹർമൻപ്രീത് കൗർ പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച്, ഹർമൻപ്രീത് കൗറും മറ്റ് സീനിയർ ഉദ്യോഗസ്ഥരും ചേർന്ന് പിഎൻബിയുടെ പുതിയ നാല് സാമ്പത്തിക ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ......