ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ആസ്പയർ കേരള അഞ്ചാം എഡിഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഇന്റർനാഷണൽ എയർപോർട്ടുകളെ സംയോജിപ്പിച്ച് എവിയേഷൻ ഹബ്ബാക്കും. ഫോറിൻ ആക്ടിവിറ്റികൾക്കായി നിയമം ഭേദഗതി ചെയ്യും.
സമുദ്രമേഖലയിൽ കേരളത്തിൽ കൊണ്ടുവരുന്ന വികസന സ്വപ്നങ്ങൾ മുഖ്യമന്ത്രി പങ്കുവഹിച്ചു. ......
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തു. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
പുതിയ കേസുമായി ബന്ധപ്പെട്ടല്ല ഹാജരായതെന്ന് ചോദ്യം ചെയ്യലിന് ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പഴയ കേസിന്റെ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് വിളിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. ......
ന്യൂഡൽഹി: സമീപകാല തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ ഗൗരവമായി വിലയിരുത്തി പാർട്ടിയിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സി.പി.എം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.എ. ബേബി. ......
കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ് (ടിസിഎൽ) സ്വർണ വായ്പ രംഗത്തേക്ക്. കേരളത്തിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ യോഗക്ഷേമം ലാൻസ് ലിമിറ്റഡിനെ ടാറ്റ ക്യാപിറ്റൽ ഏറ്റെടുത്തു. ......
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെ യു.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.......
ഖത്തർ മുൻ അമീറും രാഷ്ട്രനിർമാണത്തിലെ മഹാനായ ശിൽപിയുമായിരുന്ന ഹിസ് ഹൈനെസ് ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ കേരള ബിസിനസ് ഫോറം (KBF) അഗാധമായ ദുഃഖവും ഹൃദയംഗമമായ അനുശോചനവും രേഖപ്പെടുത്തുന്നു.
ഖത്തറിനെ ആധുനികവും സമ്പന്നവും ലോകശ്രദ്ധ നേടിയ രാഷ്ട്രമാക്കി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും മാതൃകാപരമായ നേതൃത്വവും നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ ഖത്തറിന്റെ ചരിത്രത്തിൽ എന്നും സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടും.
ഈ ദുഃഖകരമായ വേളയിൽ, ഹിസ് ഹൈനെസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും, അൽ താനി രാജകുടുംബത്തിനും, ഖത്തർ സർക്കാരിനും, ഖത്തറിലെ ജനങ്ങൾക്കും കേരള ബിസിനസ് ഫോറത്തിന്റെ പേരിൽ ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.
പരേതന്റെ ആത്മാവിന് സർവ്വശക്തൻ നിത്യശാന്തി നൽകട്ടെ. ......
ദോഹ:രാജ്യത്തിന്റെ പ്രിയ നേതാവിന്റെ വിയോഗത്തിൽ ഖത്തറിലെ മാധ്യമങ്ങളും ജനങ്ങളും കനത്ത ദുഃഖത്തിലാണ്. ഖത്തർ ടിവി, അൽ ജസീറ, അൽ റയ്യാൻ, അൽ കാസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം തങ്ങളുടെ പതിവ് പരിപാടികൾ മാറ്റിവെച്ച് ഫാദർ അമീറിന്റെ ജീവിതത്തെയും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും കുറിച്ചുള്ള പ്രത്യേക പരിപാടികളും ഡോക്യുമെന്ററികളും സംപ്രേഷണം ചെയ്തുവരുന്നു.ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഭരണകാലം ഖത്തറിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ......
ദോഹ: സ്ത്രീയുടെ അനുഭവങ്ങളും പ്രതിരോധവും സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങളും അടയാളപ്പെടുത്തിയ സാഹിത്യസൃഷ്ടികളെ മുൻനിർത്തി അടയാളം ഖത്തർ സംഘടിപ്പിച്ച 'ദി വിങ്സ് അൺക്ലിപ്പ്ഡ് (THE WINGS UNCLIPPED) – എഴുത്തിലെ പെൺമുദ്രകൾ ' സാഹിത്യ സംവാദം ശ്രദ്ധേയമായി. ലോകസാഹിത്യത്തിലെയും സമകാലിക മലയാള സാഹിത്യത്തിലെയും സ്ത്രീപക്ഷ എഴുത്തുകളെയും അവയുടെ രാഷ്ട്രീയത്തെയും ആഴത്തിൽ വിശകലനം ചെയ്യുന്നതായിരുന്നു ഐ.സി.സി മുംബൈ ഹാളിൽ നടന്ന സാഹിത്യ സായാഹ്നം.സ്ത്രീയുടെ ശബ്ദവും എഴുത്തിന്റെ രാഷ്ട്രീയവും ചർച്ചാവിഷയമായ പരിപാടിയിൽ ഏറെശ്രദ്ധ നേടിയ മൂന്ന് പ്രധാന സ്ത്രീപക്ഷ കൃതികളുടെ അവതരണവും സംവാദവും നടന്നു. ......
ലണ്ടൻ/ദോഹ: ഖത്തറിന്റെ മുൻ അമീറും ആധുനിക ഖത്തറിന്റെ ശില്പിയുമായ 'ഫാദർ അമീർ' ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ യുകെയിലെ ചാർലസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഞായറാഴ്ച 74-ാം വയസ്സിൽ അന്തരിച്ച മുൻ ഭരണാധികാരിയുടെ വിയോഗത്തെ തുടർന്ന് ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള സംയുക്ത സന്ദേശം പുറത്തുവന്നത്.
തങ്ങളുടെ ഔദ്യോഗിക അനുശോചന സന്ദേശത്തിൽ, ഫാദർ അമീർ ഖത്തറിന് നൽകിയ സമാനതകളില്ലാത്ത സേവനങ്ങളെയും അദ്ദേഹത്തിന്റെ നായകത്വത്തെയും ബ്രിട്ടീഷ് രാജകുടുംബം ഹൃദയപൂർവ്വം അനുസ്മരിച്ചു.ഖത്തർ എന്ന രാഷ്ട്രത്തെ ചരിത്രപരമായ ഒരു പരിവർത്തന യുഗത്തിലൂടെ നയിക്കാൻ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിക്ക് സാധിച്ചു. ......
ദോഹ: അന്തരിച്ച മുൻ അമീർ 'ഫാദർ അമീർ' ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം വിങ്ങിപ്പൊട്ടുമ്പോൾ, രാജ്യത്തിന്റെ പ്രിയ നേതാവിന് പ്രണാമമർപ്പിച്ച് ഖത്തറിലെ പ്രമുഖ ലാൻഡ്മാർക്കുകളും ദേശീയ സ്ഥാപനങ്ങളും ദുഃഖഭരിതമായി. ദോഹയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന കെട്ടിടങ്ങളും പൊതുസ്ഥാപനങ്ങളും കറുത്ത ദുഃഖസൂചക ബാനറുകളാലും അനുസ്മരണ ബോർഡുകളാലും അലങ്കരിച്ചിരിക്കുകയാണ്.
വിപ്ലവകരമായ മാറ്റങ്ങളിലൂടെ ആധുനിക ഖത്തറിനെ രൂപപ്പെടുത്തിയ ദീർഘദർശിയായ ഭരണാധികാരിയോട് ഖത്തറിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾക്കുള്ള അഗാധമായ സ്നേഹവും ആദരവുമാണ് നഗരഹൃദയങ്ങളിലെ ഈ കാഴ്ചകൾ പ്രതിഫലിപ്പിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഫാദർ അമീറിന്റെ വിടവാങ്ങൽ ജനങ്ങളിൽ ഉണ്ടാക്കിയ വലിയ ആഘാതത്തിന് സാക്ഷ്യം വഹിക്കുന്നു.
ഖത്തറിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും, ആഗോളതലത്തിൽ രാജ്യത്തിന്റെ നയതന്ത്ര പദവി ശക്തമാക്കുകയും ചെയ്ത വികസന യുഗത്തിന്റെ നായകനായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി. ......