പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധ പരിപാടി വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സി.പി.എം. വനിതാ നേതാവിന് പറയാനുണ്ടായിരുന്നത് 'പീഡന'ത്തിന്റെ വിവിധ സ്കെയിലുകൾ. ......
കൊല്ലം:തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് തിരിച്ചടി: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചു.
കോടതിയുടെ നിരീക്ഷണം:
ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന് മുറിവേൽപ്പിച്ച സംഭവമായതിനാൽ പ്രായമോ ആരോഗ്യപ്രശ്നങ്ങളോ പരിഗണിക്കാനാവില്ല.
തെളിവ് നശിപ്പിക്കാൻ സാധ്യത:
മുൻ സ്ഥാനങ്ങൾ പരിഗണിച്ച് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയിലേക്ക്:
വിജിലൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ എൻ. ......
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈക്കോടതിയുടെ ക്ലീൻ ചിറ്റ്. ഇതോടെ ഇ.ഡി ഉദ്യോഗസ്ഥർക്ക് 'മലകയറാൻ' വഴി തുറന്നു!
കള്ളപ്പണ വിഷയം അന്വേഷിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ഇ.ഡിയുടെ അന്വേഷണ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചത്. ......
ചെന്നൈ: എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ(86) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നു പുലർച്ചെ ചെന്നൈയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. ......
കൊച്ചി: 'വ്യഭിചാരത്തിൽ കഴിയുന്നു' എന്ന് തെളിയിക്കപ്പെട്ട ഭാര്യക്ക് ക്രിമിനൽ നടപടിച്ചട്ടം (Cr.PC) സെക്ഷൻ 125 പ്രകാരം ജീവനാംശത്തിന് അർഹതയില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇത്തരം ആരോപണങ്ങൾ 'ന്യായമായ സംശയത്തിന് അതീതമായി' തെളിയിക്കേണ്ടതില്ലെന്നും, 'സാധ്യതകളുടെ ആധിക്യം' (preponderance of probabilities) അടിസ്ഥാനമാക്കി തെളിയിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
സിവിൽ സ്വഭാവമുള്ള കേസ്, സിവിൽ തെളിവ് മതി
സെക്ഷൻ 125 Cr.PC പ്രകാരമുള്ള ജീവനാംശത്തിനുള്ള അവകാശം ഒരു സിവിൽ അവകാശമാണ്. ......
ന്യൂഡൽഹി: ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ ജുഡീഷ്യൽ മേൽനോട്ടം ഉറപ്പാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സിറ്റിംഗ് എംപിമാർ/എംഎൽഎമാർ അല്ലെങ്കിൽ മുൻ എംപിമാർ/എംഎൽഎമാർ എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതിയുടെ വ്യക്തമായ അനുമതിയില്ലാതെ പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു.
മുൻ എംപി ബാൽ കുമാർ പട്ടേലിനെതിരായ കേസിലെ നടപടികൾ റദ്ദാക്കണമെന്ന അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കരോളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മുൻഗണനാ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം നിലയ്ക്കുമെന്ന ആശങ്കകൾക്ക് വിരാമം. സംസ്ഥാനത്തിന്റെ ഈ പ്രഖ്യാപനം പൊതുവിതരണത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. ......
ന്യൂഡൽഹി: ചില കമ്മ്യൂണിസ്റ്റ് ചരിത്രകാരൻമാരുടെ സ്വാധീനമാണ് അയോദ്ധ്യ തർക്കം വലുതാക്കുന്നതിന് കാരണമായതെന്ന് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ കെ കെ മുഹമ്മദ്. 1976-ൽ നടന്ന ബാബറി മസ്ജിദ് ഖനനത്തിൽ താനും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ......
സോൾ: ഉത്തരകൊറിയയോടുള്ള ബന്ധത്തിൽ വലിയ മാറ്റസൂചനയുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ്. മുൻ പ്രസിഡന്റ് യൂൻ സുക് യോലിന്റെ ഭരണകാലത്ത് നടന്നതായി പറയുന്ന പ്രകോപന നടപടികളുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയോട് മാപ്പ് പറയുന്നത് പരിഗണിക്കുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ യങ് വ്യക്തമാക്കി.“മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ......