ന്യൂ ഡൽഹി: അനധികൃത നിർമ്മാണങ്ങളും കെട്ടിടനിർമ്മാണ പദ്ധതികളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും വളരെയധികം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ.ബി. പർദിവാല അഭിപ്രായപ്പെട്ടു. ......
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. ......
തിരുവനന്തപുരം: ട്രാവൻകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി.) പ്രസിഡൻ്റിൻ്റെ നിയമനം ചോദ്യം ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയിൽ ഹർജി. 1950-ലെ തിരുവിതാംകൂർ-കൊച്ചിൻ ഹിന്ദു മതസ്ഥാപന നിയമത്തിലെ (TCHRI Act) സെക്ഷൻ 7 (iii)പ്രകാരമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനം നടന്നതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ......
മാവേലിക്കര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
മാവേലിക്കര കല്ലുമല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ ഉമ്പർ നാട് മുറിയിൽ പഴയ മിൽമ സെസൈറ്റി ജഗ്ഷന്
സമീപം ഉള്ള വീട്ടിൽ നിന്ന് 32.466 ഗ്രാം എം ഡി എം എയും 2.29ഗ്രാം ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് മാവേലിക്കര, തൃപ്പെരുന്തുറ ,പടിഞ്ഞാറെ വഴി സ്വരൂപ് ഭവനത്തിൽ അശോകൻ മകൻ സ്വരൂപ് (33 ) നെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. പ്രതി സ്വരൂപ് ബാംഗ്ലൂരിൽ നിന്നുമാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പാർട്ടി ഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡി എം എ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 20 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ......
ചെങ്ങന്നൂർ: ഹെറാൾഡ്സ് ചെങ്ങന്നൂരിൻ്റെ
ആഭിമുഖ്യത്തിലുള്ള
ക്രിസ്തീയ ഗാന സന്ധ്യ
മഞ്ഞുപെയ്യും രാവിൽ'
ഡിസംബർ 7 ന് പുലിയൂർ സെൻ്റ് തോമസ് മാർത്തോമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
50 ഓളം ഗായഘാഗംങ്ങൾ പങ്കെടുക്കുന്ന ഈ ക്രിസ്തുമസ് ഗാനസന്ധ്യയിൽ ക്വയർ അംഗങ്ങൾ രചിച്ച്, സംഗീതം നൽകിയ ഗാനങ്ങളാണ് അവതരിപ്പിക്കുക.
വൈകിട്ട് 6 മണിക്ക് വികാരി ജനറാൾ റവ. ജയൻ തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ......
കോട്ടയം: കോട്ടയം വഴി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റയിൽവെ അറിയിച്ചു. ക്രിസ്മസ് - പുതുവത്സര തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ......
കൊല്ലം: വാഹന വായ്പ അടച്ച് തീർത്ത് കഴിഞ്ഞാൽ ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ ഇനി ബാങ്കിലും ആർടിഒയിലും പോകേണ്ട.നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC) ഒരുക്കിയ പുതിയ സംവിധാനത്തിൽ, വായ്പ മുഴുവനായി അടച്ചതിനു ശേഷം ഓട്ടോമാറ്റിക്കായി പുതിയ RC (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ലഭിക്കും.
എങ്ങനെ?
വായ്പ അടച്ചതിനു ശേഷം നിങ്ങളുടെ മൊബൈലിൽ ഒരു എസ്എംഎസും ലിങ്കും ലഭിക്കും
ലിങ്ക് തുറന്ന് OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക
85 രൂപ സർവീസ് ചാർജ് അടയ്ക്കുക
രണ്ട് മണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം!
രാജ്യത്തിന്റെ എവിടെയിരുന്നും ഈ സംവിധാനം പ്രയോജനപ്പെടുത്താം
മുമ്പ് ആർ സി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ പത്തു ദിവസത്തിലേറെ എടുത്തിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. ......
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.......
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന് രാഷ്ട്രപതിഭവനിൽ നൽകിയ ഔദ്യോഗിക അത്താഴവിരുന്നും വിവാദത്തിൽ. അത്താഴവിരുന്നിലേക്ക് പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതാണ് വിവാദമാകുന്നത്. ......
പാക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്യാരി മറിയം പ്രസവത്തെ തുടർന്ന് അന്തരിച്ചു. ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില പെട്ടെന്നു വഷളാകുകയായിരുന്നു. ......