ദോഹ: അറബ് കപ്പ് ആരാധകർക്കായിസൗജന്യ ഷട്ടിൽ ബസ്സ് സർവീസ്
ആരംഭിച്ചു.ഏഷ്യൻ ടൗൺ, ബർവ അൽ ബറാഹ, ക്രീക്ക് സ്പോർട്സ് എന്നിവിടങ്ങളിലെ അറബ് കപ്പിന്റെഅസോസിയേറ്റഡ് ആക്ടിവിറ്റീസ് വേദികളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനായി സൗജന്യ ഷട്ടിൽ ബസുകൾ ഡിസംബർ 4 മുതൽ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് സൗജന്യ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, കർവയുമായി സഹകരിച്ചാണ്സർവീസ് നടത്തുന്നത്.
ടൊയോട്ട സിഗ്നലിന് എതിർവശത്ത് പാർക്ക് ചെയ്തിരിക്കുന്ന ഉമ്മു ഗുവൈലിനയിൽ നിന്നും അൽ അസ്മാഖ് (ബുഖാരി) മസ്ജിദിന് എതിർവശത്തും അൽ വതൻ സെന്ററിന് സമീപവുമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിൽ നിന്നുമുള്ള ബസുകൾ ഉച്ചകഴിഞ്ഞ് 3 മണി മുതൽ പിക്ക് അപ്പ് സർവീസ് ആരംഭിച്ച് വൈകുന്നേരം 7 മണി വരെ തുടരും. ......
കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച സംസ്ഥാന സർക്കാർ നടപടി വിവാദത്തിലേക്ക്.......
ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ......
കൊച്ചി: (05.12.25) സി.പി.എമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ട്വന്റി20 പാര്‍ട്ടി കോടതിയെയും ഇന്ന് സമീപിക്കും. കിഴക്കമ്പലം പഞ്ചായത്തിന്റെ ധന വിനിയോഗവുമായി ബന്ധപ്പെട്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സി.പി.എം എംഎല്‍എ പി. ......
വിദ്വേഷപ്രസംഗം, അവയുടെ പ്രചാരണം എന്നിവ കുറ്റമാക്കിക്കൊണ്ട് കർണാടകത്തിൽ പുതിയ നിയമം വരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.......
റിസർവ് ബാങ്കിന്റെ പണനയ സമിതി (എംപിസി) പലിശനിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി. ഇതോടെ റീപ്പോ നിരക്ക് 5.25 ശതമാനമായി.......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മറ്റൊരു യുവനേതാവിനും കൈവരിക്കാൻ കഴിയാത്ത സ്വപ്നതുല്യമായ വളർച്ചയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. എന്നാൽ, ആ തകർച്ചയും അതേപോലെ അപ്രതീക്ഷിതം. ......
ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലോ സ്വകാര്യ സന്ദർഭം അല്ലാത്ത വേളകളിലോ സ്ത്രീയുടെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ഒളിഞ്ഞുനോട്ടമായി (Voyeurism) കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ, കുളിമുറിയിലെ ദൃശ്യങ്ങൾ, ലൈംഗികബന്ധം എന്നിവ അവരറിയാതെ പകർത്തുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഒളിഞ്ഞുനോട്ട നിയമം ബാധകമാവുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എൻ. ......
കൊച്ചി: ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ജോലിക്കായി നിയോഗിക്കപ്പെടുന്നവർ ഉചിതമായ വസ്ത്രധാരണം പാലിക്കണമെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. "ബൗൺസർ" എന്ന് ലേബൽ ചെയ്ത ടീ-ഷർട്ടുകൾ ക്ഷേത്രപരിസരത്ത് ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയിൽ നൽകിയ മറുപടിയിൽ, അടുത്തിടെ നടന്ന ഒരു ഉത്സവത്തിൽ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ചത് നിർഭാഗ്യകരമായിപ്പോയെന്നും, ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി.
ഈ ബോർഡ് സമർപ്പണങ്ങൾ രേഖപ്പെടുത്തിയ കോടതി, ഹർജി തീർപ്പാക്കുകയും ചെയ്തു. ......
ചെന്നൈ: തിരുപ്പരങ്കുണ്ഡ്രം മലമുകളിലെ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ (കല്ലുവിളക്ക് സ്തംഭം) പരമ്പരാഗതമായ കാർത്തികൈ ദീപം കൊളുത്താൻ അരുൾമിഘു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭക്തരെ അനുവദിച്ച മദ്രാസ് ഹൈക്കോടതി (മധുര ബെഞ്ച്) ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
കോടതി ഉത്തരവ് നടപ്പാക്കാത്തതിനെത്തുടർന്ന് അധികൃതർക്കെതിരെ ഉണ്ടായ കോടതിയലക്ഷ്യ നടപടികളാണ് സംഭവങ്ങൾക്ക് ആധാരം. ഡിസംബർ 2-ലെ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന്, സിഐഎസ്എഫ് സംരക്ഷണത്തോടെ വിളക്ക് കൊളുത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ......