തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ് എം.പിമാരുടെ പ്രവർത്തനത്തെക്കുറിച്ച് സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് മറുപടിയായി യു.ഡി.എഫ് എം.പിമാരുടെ പാർലമെന്റിലെ നിലപാട് കേരള താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് കെ.സി. ......
കൊച്ചി:നീതിക്കായി കേരളം കാത്തിരുന്ന ദിനം സമാഗതമായിരിക്കുന്നു. എട്ടര വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും അഭ്യൂഹങ്ങൾക്കും ശേഷം, യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ സംശയിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല രംഗത്ത്. പുരാവസ്തുക്കൾ അന്താരാഷ്ട്ര കരിഞ്ചന്തയിൽ വിറ്റഴിക്കുന്ന സംഘങ്ങൾക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ചെന്നിത്തല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി) തലവൻ എ.ഡി.ജി.പി വെങ്കടേഷിന് കത്ത് നൽകി.
500 കോടി ഇടപാട്, മന്ത്രിമാർ ജയിലിൽ പോകും!
ഈ വിഷയത്തിൽ തനിക്ക് ലഭിച്ച വിവരങ്ങൾ സംബന്ധിച്ച് ഡിസംബർ 10-ന് ചെന്നിത്തല എസ്.ഐ.ടിക്ക് മൊഴി നൽകും. ......
കൊച്ചി: ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) മധു ബാബുവിനെതിരെ ചലച്ചിത്ര നിർമ്മാതാവ് ഷീല കുര്യൻ നൽകിയ പരാതി പരിഗണിക്കാൻ ഹൈക്കോടതി എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിന് (IGP) നിർദ്ദേശം നൽകി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബർ 5) ആണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഒരു ക്രിമിനൽ പരാതിയുമായി ബന്ധപ്പെട്ട് DySPയുടെ ഓഫീസിലെത്തിയപ്പോൾ തനിക്ക് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു എന്ന് ആരോപിച്ചാണ് ഷീല കുര്യൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി, ഹർജിക്കാരിയുടെ പരാതികൾക്ക് കഴിവുറ്റ പോലീസ് അധികാരിയുടെ പരിശോധന ആവശ്യമുണ്ടെന്ന് നിരീക്ഷിച്ചു. ......
ന്യൂഡൽഹി: വിവാഹിതനായ ജീവനക്കാരന്റെ പൊതുപ്രവിഡന്റ് ഫണ്ട് (GPF) നോമിനേഷൻ വിവാഹത്തോടെ സ്വതഃ അസാധുവായി മാറുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ, നേരത്തെ മാതാപിതാക്കൾക്ക് അനുകൂലമായി നൽകിയിരുന്ന നോമിനേഷനാണെങ്കിൽ പോലും, ജീവനക്കാരന്റെ മരണശേഷം GPF-ൽ ഭാര്യക്കും മാതാവിനും തുല്യ അവകാശം ഉണ്ടാകുമെന്ന നിലപാട് കോടതി ശക്തിപ്പെടുത്തി.
സർബതി ദേവി വേഴ്സസ് ഉഷാ ദേവി (1984) 1 SCC 424 എന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് നിലവിലെ വിധി പ്രസ്താവിച്ചത്.
പശ്ചാത്തലം
ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരൻ 2000-ൽ തന്റെ GPF, CGEGIS, DCRG എന്നിവയ്ക്ക് മാതാവിനെ (റിസ്പോണ്ടന്റ് 1) നോമിനേറ്റ് ചെയ്തിരുന്നു. ......
ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾക്കും വിചാരണക്കോടതികൾക്കും വന്ന വീഴ്ചയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ കോടതി കർശന നിർദ്ദേശം നൽകി.
വാരണാസിയിലെ ബാലവേലയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പിങ്കി v. ......
മലപ്പുറം: വനിതാ സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്. ......
കോഴിക്കോട്: സുന്നി പെൺകുട്ടികളുടെ സാമൂഹിക ഇടപെടലുകളും പൊതുപ്രവർത്തന പങ്കാളിത്തവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഇ.കെ. വിഭാഗം സമസ്തയുടെ നേതാവും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. ......
തിരുവനന്തപുരം: ആവേശഭരിതമായ പ്രചാരണങ്ങൾക്കു ശേഷം തദ്ദേശതിരഞ്ഞെടുപ്പിൽ ഇന്ന് നിശ്ബ്ദപ്രചാരണം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്.......
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിപറയും. എട്ടര വർഷങ്ങളായുള്ള നീണ്ട നിയമനടപടികൾക്ക് ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. ......