ചെങ്ങന്നൂർ: ഹെറാൾഡ്സ് ചെങ്ങന്നൂരിൻ്റെ
ആഭിമുഖ്യത്തിലുള്ള
ക്രിസ്തീയ ഗാന സന്ധ്യ
മഞ്ഞുപെയ്യും രാവിൽ'
ഡിസംബർ 7 ന് പുലിയൂർ സെൻ്റ് തോമസ് മാർത്തോമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
50 ഓളം ഗായഘാഗംങ്ങൾ പങ്കെടുക്കുന്ന ഈ ക്രിസ്തുമസ് ഗാനസന്ധ്യയിൽ ക്വയർ അംഗങ്ങൾ രചിച്ച്, സംഗീതം നൽകിയ ഗാനങ്ങളാണ് അവതരിപ്പിക്കുക.
വൈകിട്ട് 6 മണിക്ക് വികാരി ജനറാൾ റവ. ജയൻ തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ......
കോട്ടയം: കോട്ടയം വഴി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റയിൽവെ അറിയിച്ചു. ക്രിസ്മസ് - പുതുവത്സര തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ......
കൊല്ലം: വാഹന വായ്പ അടച്ച് തീർത്ത് കഴിഞ്ഞാൽ ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ ഇനി ബാങ്കിലും ആർടിഒയിലും പോകേണ്ട.നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC) ഒരുക്കിയ പുതിയ സംവിധാനത്തിൽ, വായ്പ മുഴുവനായി അടച്ചതിനു ശേഷം ഓട്ടോമാറ്റിക്കായി പുതിയ RC (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ലഭിക്കും.
എങ്ങനെ?
വായ്പ അടച്ചതിനു ശേഷം നിങ്ങളുടെ മൊബൈലിൽ ഒരു എസ്എംഎസും ലിങ്കും ലഭിക്കും
ലിങ്ക് തുറന്ന് OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക
85 രൂപ സർവീസ് ചാർജ് അടയ്ക്കുക
രണ്ട് മണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം!
രാജ്യത്തിന്റെ എവിടെയിരുന്നും ഈ സംവിധാനം പ്രയോജനപ്പെടുത്താം
മുമ്പ് ആർ സി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടാൻ പത്തു ദിവസത്തിലേറെ എടുത്തിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. ......
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.......
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന് രാഷ്ട്രപതിഭവനിൽ നൽകിയ ഔദ്യോഗിക അത്താഴവിരുന്നും വിവാദത്തിൽ. അത്താഴവിരുന്നിലേക്ക് പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതാണ് വിവാദമാകുന്നത്. ......
പാക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്യാരി മറിയം പ്രസവത്തെ തുടർന്ന് അന്തരിച്ചു. ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില പെട്ടെന്നു വഷളാകുകയായിരുന്നു. ......
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം. അടുത്ത വർഷം യുഎസ്, മെക്സിക്കോ, കാനഡ രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പിനോടനുബന്ധിച്ച് വാഷിങ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് ട്രംപിന് പുരസ്കാരം നൽകിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് ട്രംപിന് സ്വർണ ട്രോഫിയും മെഡലും സമ്മാനിച്ചത്.
ഗാസ സമാധാന കരാർ യാഥാർത്ഥ്യമാകാൻ ട്രംപ് വഹിച്ച പങ്കാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ഇൻഫന്റീനോ പറഞ്ഞു. ......
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സോണാലി ഖാത്തൂണും എട്ട് വയസുകാരനായ മകനും വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ പൗരത്വമുണ്ടായിരുന്നിട്ടും സോണാലിയേയും മകനെയും കേന്ദ്രസർക്കാർ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. ......
മലയാറ്റൂർ : തങ്കമ്മ കുമാരൻ (78) മുണ്ടയ്ക്കൽ വീട് മലയാറ്റൂർ.മലയാറ്റൂർ മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ കുമാരൻ ഭാര്യ തങ്കമ്മ കുമാരൻ (78) നിര്യാതയായി.......
ദോഹ: രാജ്യത്തെ വ്യവസായികകേന്ദ്രവും തൊഴിലാളികളുടെ
താമസകേന്ദ്രവുമായ
ഇൻഡസ്ട്രിയൽ
ഏരിയയിൽ അറബ് കപ്പ്
കലാ വിരുന്നുകളുടെ ഫാൻ സോണുകൾ.
ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാർ പാർക്കിംഗ് ഏരിയയിലും ബർവ ബറാഹയിലെ ഫുട്ബോൾ ഗ്രൗണ്ടിലുമാണ് ഇവന്റുകൾ നടക്കുന്നത്. ഇതിനുപുറമെ, ബർവ വില്ലേജിന് പിന്നിലും മദീനത്നയ്ക്ക് എതിർവശത്തും സ്ഥിതി ചെയ്യുന്ന ക്രീഖ് സ്പോർട്സ് സ്റ്റേഡിയത്തിൽ മത്സരം നടക്കുന്ന എല്ലാ ദിവസങ്ങളിലും പാകിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത കച്ചേരി നടക്കും. ......