കോട്ടയം : വനിതകൾ സഭയിലും സമൂഹത്തിലും നവ ജ്യോതികളായി പ്രകാശിക്കണമെന്നും വനിതകളുടെ ശാക്തീകരണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് സുപ്രധാനമാണെന്നും ഡോ. യൂഹാനോൻ മാർ ദീസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ......
വിദ്യാഭ്യാസ, സാമൂഹിക, പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലാം നടുക്കണ്ടി, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു. ......
അധികാര ദുർവിനിയോഗം നടത്തിയാല്‍ കാരാണ്മ സ്ഥാനം റദ്ദ് ചെയ്യാൻ നിയമതടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് രാജരാജവർമ്മ ദേവസ്വം മന്ത്രി കെ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിൽ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) 31 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു. എഐസിടിഇയുടെ റിസർച്ച് പ്രൊമോഷൻ സ്കീം (ലാബ് ടു മാർക്കറ്റ്) പദ്ധതിയുടെ ഭാഗമായാണ് ധനസഹായം അനുവദിച്ചത്.
"Early Osteogenic, X-ray Visible, and 3D Printable Fixators for Diabetic Orthopedic and Craniomaxillofacial Repair with Tunable Biodegradability, Modulus and High Bone Regenerative Index" എന്ന അത്യാധുനിക ഗവേഷണ പദ്ധതിക്കാണ് ഗ്രാന്റ് ലഭിച്ചത്. ......
വേദാന്ത ലിമിറ്റഡിന്റെ 61-ാമത് വാർഷിക പൊതുയോഗത്തിൽ ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ കമ്പനിയുടെ ഭാവി വളർച്ചയ്ക്കായുള്ള 'വേദാന്ത അൺലിമിറ്റഡ്' അവതരിപ്പിച്ചു. ഉൽപ്പാദനം വർധിപ്പിക്കുക, മികച്ച പങ്കാളിത്തം, ലാഭത്തിനപ്പുറമുള്ള ലക്ഷ്യം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വികസന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ വിഭജനത്തിന് ശേഷം രൂപീകരിക്കുന്ന വേദാന്ത ലിമിറ്റഡ്, വേദാന്ത അലുമിനിയം മെറ്റൽ, വേദാന്ത ഓയിൽ ആൻഡ് ഗ്യാസ്, വേദാന്ത അയൺ ആൻഡ് സ്റ്റീൽ, വേദാന്ത പവർ എന്നീ അഞ്ച് സ്വതന്ത്ര കമ്പനികളും ഭാവിയിൽ 100 ബില്യൺ ഡോളർ മൂല്യമുള്ള സ്ഥാപനങ്ങളായി വളരാൻ ശേഷിയുള്ളവയാണെന്നും അഗർവാൾ വ്യക്തമാക്കി.
2025-26 സാമ്പത്തിക വർഷം വേദാന്തയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള (IDSFFK) 2026 സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. ......
ആലപ്പുഴ : ഇഞ്ചിയോൺ മൊബിലിറ്റിമായി സഹകരിച്ച് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോര്‍ ആലപ്പുഴയിൽ ആരംഭിച്ചു. ആലപ്പുഴ തുമ്പോളി ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ റിവർ റീജിയണൽ മാനേജർ ഡാനിസ് ഡേവിസ്, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, മെമ്പർ റോബിൻ എന്നിവർ പങ്കെടുത്തു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 116 പേര് അറസ്റ്റിലായി, 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 38 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 68 കേസുകളും കോട്പ (COTPA) പ്രകാരം 41 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 495.766 ഗ്രാം എം.ഡി.എം.എയും 6.903 കി.ഗ്രാം കഞ്ചാവും 5 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6801 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ......
കൊച്ചി : എറണാകുളം ടൗണ്ഹാളില്ഇന്റര്നാഷണല് ഫാഷന്‍ ക്രിസ്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഴാമത് ഫാഷന്‍ മേക്കപ്പ് മത്സരത്തില്‍ സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 52 മോഡലുകള്‍ പങ്കെടുത്തു. മോഡലുകള്‍ക്കൊപ്പം തങ്ങളുടെ മേക്കപ്പ് വൈഭവം തെളിയിക്കാന്‍ പരസ്പരം മത്സരിച്ച് 50-ല്‍ പരം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും സജീവമായിരുന്നു. ......