കൊച്ചി : കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും തളരാത്ത പോരാട്ടവീര്യം വിളിച്ചോതുന്ന ഡിസൈനാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചത്.
കേരളത്തിൻ്റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
കൊച്ചി : എച്ച്.ഐ.വി./എയ്ഡ്സിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും എച്ച്.ഐ.വി. ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി., കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി (KSACS) സഹകരിക്കുന്നു. ......
കൊച്ചി: നഗരങ്ങളിലെ പരിമിതമായ സ്ഥലങ്ങളിൽ കൃഷി നടത്താൻ കഴിയുന്ന മോഡുലാർ ഹൈഡ്രോപോണിക് ട്രേ സംവിധാനം കളമശ്ശേരിയിലെ KINFRA ഹൈ ടെക്ക് പാർക്കിലെ മേക്കർ വില്ലജ്ജിലും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലും (കുസാറ്റ്) സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി ഡോ. സന്തോഷ് കുമാറും X BOSON AI സിഇഒ പ്രദീപ് കുമാർ പി.യും ചേർന്ന് നിർമ്മിച്ചു. ......
ബെംഗളൂരു: നിർമാണ-ഹെവി ഉപകരണ നിർമ്മാതാക്കളായ സാനി ഇന്ത്യ തങ്ങളുടെ ഏറ്റവും ശക്തവും നൂതനവുമായ യന്ത്രങ്ങളുടെ നിര ബെംഗളുരുവിൽ നടന്ന എക്സ്കോൺ 2025-ൽ അനാച്ഛാദനം ചെയ്തു. വേഗത, സുസ്ഥിരത, ചെലവ് കാര്യക്ഷമത, വലിയ തോതിലുള്ള നിർവ്വഹണം എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത 39 പുതിയ തലമുറ മെഷീനുകളാണ് കമ്പനി അവതരിപ്പിച്ചത്.
ഖനനം, ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ലോജിസ്റ്റിക്സ്, ഫോർക്ക് ലിഫ്റ്റുകൾ, ഹോയിസ്റ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലാണ് പുതിയ ഉൽപ്പന്നങ്ങൾ. ......
പി.എസ്.വിനോദരാജ് സംവിധാനം ചെയ്ത 'കൊട്ടുക്കാളി' എന്ന ചിത്രം മുഖേന തമിഴ് കോളിവുഡിലും പ്രവേശിച്ച മലയാളി നടിയാണ് അന്നബെൻ. പ്രഭാസ്, കമൽഹാസൻ, ദീപിക പദുകോൺ, അമിതാപ് ബച്ചൻ തുടങ്ങിയ താരങ്ങൾ അണിനിരന്ന 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലും അന്നബെൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ......
കർണാടകയിൽ സ്വർണത്തിന്റെയും അപൂർവ ധാതുക്കളുടെയും വൻ ശേഖരം കണ്ടെത്തിയെന്ന് റിപ്പോർട്ട്. കൊപ്പൽ, റായ്ച്ചൂർ ജില്ലകളിലാണ് സ്വർണവും ലിഥിയവും ഉൾപ്പെടെയുള്ളവയുടെ ഏറ്റവും വലിയ ശേഖരങ്ങൾ കണ്ടെത്തിയത്. അതേസമയം, ഈ ധാതുസമ്പത്ത് ഖനനം ചെയ്യാൻ കഴിയില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മൈൻസ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വർണം ഉൾപ്പെടെയുള്ള ധാതുസമ്പത്ത് കണ്ടെത്തിയത്. ......
കൊച്ചി : പണവും സ്വാധീനവുമുള്ള കുറ്റവാളികൾക്ക് നിയമത്തിന്റെ കയ്യിൽനിന്ന് വഴുതിമാറാമെന്നതിന്റെ തെളിവാണ് നടി കേസിലെ വിധിയെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടുകുറ്റം നിലനിൽക്കുകയും ഗൂഢാലോചന തെളിയാക്കാനാകാതെ പോവുകയുംചെയ്യുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പാളിച്ചയാണ്.പരിമിതികളാൽ നട്ടംതിരിയുന്ന പ്രോസിക്യൂഷനെ നേരിടാൻ അംഗബലംകൊണ്ടും പ്രാഗത്ഭ്യം കൊണ്ടും കരുത്തുള്ള അഭിഭാഷകരുടെ നിര പ്രതിഭാഗത്തിനായി എത്തുന്നത് ഇത്തരത്തിലുള്ള എല്ലാ കേസുകളിലും കാണുന്നു. തെളിവുകണ്ടെത്തുന്നതിനേക്കാൾ വേഗത്തിൽ അവ നശിപ്പിക്കപ്പെടുന്നു. ......
ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ദുഃഖത്തിന്റെയും കുറ്റബോധത്തിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആർദ്രം എന്ന ഈ ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. കുടുംബത്തിന്റെ സന്തോഷവും ശക്തിയും ആയിരുന്ന ഏക മകന്റെ ഹൃദയഭേദകമായ വേർപാടിൽ തകർന്ന ഒരു അമ്മയുടെയും സഹോദരിയുടെയും ദുരവസ്ഥയും, അപ്രതീക്ഷിതമായുണ്ടായ ആ ദുരന്തത്തിന് ഉത്തരവാദി കൂടിയായ ഒരു നായ, ദുഃഖിതയായ അമ്മയിൽ നിന്ന് മാപ്പ് തേടി അവരുടെ വീട്ടിലേക്ക് വരുന്ന വികാരനിർഭരമായ കഥയാണ് ആർദ്രം പറയുന്നത്.ശ്രീജിത്ത് വി വി കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ആർദ്രത്തിന്റെ നിർമ്മാതാവ് ലക്ഷ്മി ശ്രീജിത്താണ്. നിരവധി സിനിമകൾക്കു ക്യാമറ ചലിപ്പിച്ച വിപിൻ ചന്ദ്രനാണ് ഇപ്പോൾ യൂട്യൂബ്യിൽ ട്രെൻഡായ ഈ ഷോർട്ഫിലിമിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ......
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) റെക്കോഡ് വിൽപ്പന കൈവരിക്കുന്നു. ആഗോള വാഹന വിപണിയിൽ ഇന്റേണൽ കമ്പസ്റ്റൻ എൻജിൻ (ICE) വാഹനങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ശക്തമാകുന്നതിനിടെയാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
പ്രമുഖ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ ഇ.വൈ പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് പല രാജ്യങ്ങളും ഇ.വി നയങ്ങളിൽ നിന്ന് പിന്മാറുകയും കാർ വാങ്ങുന്നവരിൽ നല്ലൊരു പങ്കും ഇന്റേണൽ കമ്പസ്റ്റൻ എൻജിൻ വാഹനങ്ങളിലേക്ക് മാറുകയും ചെയ്തിരിക്കുകയാണ്. ......
തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീൻ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തിൽ അടയാളപ്പെടുത്തുന്ന പലസ്തീൻ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ). ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. പലസ്തീൻ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയൻ ഡാബിസ് എഴുതി സംവിധാനം ചെയ്ത 'ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ' ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. ......