തിരുവനന്തപുരം: യുവാക്കൾ ഹൃദ്രോഗംമൂലം അപ്രതീക്ഷിതമായി മരണപ്പെടുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) റിപ്പോർട്ട് അംഗീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും. കോവിഡ് മഹാമാരിക്കുശേഷം ഹൃദ്രോഗംമൂലം യുവാക്കൾ മരിക്കുന്നതിന് കാരണം കോവിഡ് വാക്സിനാണെന്ന ആരോപണത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിയിരുന്നു. ......
ബംഗളുരു നഗരം കൈവരിക്കുന്നത് അതിദ്രുത വികസനമാണ്. ജനസംഖ്യ ഒന്നരക്കോടിയിൽ എത്തിനിൽക്കുന്നു. ഗതാഗതക്കുരുക്ക് നഗരത്തിന്റെ ശാപമായി തുടരുകയാണ്.......
വയനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ബിജെപിക്ക് ചരിത്രനേട്ടം. കൽപ്പറ്റ നഗരസഭയിലെ പുളിയാർമല വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ......
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം.
30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ് ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു.
30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു.
കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. നടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനവും സർക്കാരും ശക്തമായി അതിജീവിതയ്ക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിലിയൻ സംവിധായകൻ പാബ്ലോ ലോറെയ്ൻ മുഖ്യാതിഥിയായി.
'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിനെ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് നൽകി ആദരിച്ചു.
ചലച്ചിത്ര രംഗത്തെ 50 വർഷത്തെ സംഭാവനയ്ക്ക് പ്രമുഖ സംവിധായകൻ ആർ രാജീവ് നാഥിനെ വേദിയിൽ ആദരിച്ചു. ......
പാലാ: പാലാ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടം വിജയിച്ചു. ബിനുവിനൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയയും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. ......
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയം നേടി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. ......
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആശ്വസിക്കാം. കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. ......
തിരുവനന്തപുരം: വാഹന പരിശോധനയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർ ജീപ്പിലിരുന്ന് വാഹനങ്ങൾ കൈകാണിച്ച് നിറുത്തി, രേഖകളുമായി തങ്ങളുടെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി). വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഡി.ജി.പി ഈ കാര്യം വ്യക്തമാക്കിയത്.
പരിശോധന ഇങ്ങനെ വേണം: പരിശോധനയ്ക്കായി ഒരു വാഹനം കൈകാണിച്ച് നിറുത്തിയാൽ, പൊലീസ് ഉദ്യോഗസ്ഥരാണ് വാഹനത്തിനടുത്ത് ചെന്ന് രേഖകൾ പരിശോധിക്കേണ്ടത്. ......
കൊച്ചി: വൻ ഗൂഢാലോചന നടത്തി ഓടുന്ന വാഹനത്തിൽ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർക്കുകയും ചെയ്ത കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ കുറഞ്ഞ ശിക്ഷയാണ് വിധിച്ചതെന്ന ആരോപണത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ......
ന്യൂഡൽഹി: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ലെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ, ഹൈക്കോടതി വിധിക്ക് മുമ്പുള്ള തൽസ്ഥിതി (Status Quo) തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......