കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ച കേസിൽ കുറ്റക്കാരായതായി കോടതി കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. ......
പുന്തല. ഗ്രാമദീപം ഗ്രന്ഥശാലാ മന്ദിരത്തിനു മുകളിൽ നിർമിച്ച പി.ഗാദാധരൻ നമ്പൂതിരി ഹാളിൻ്റെ ഉദ്ഘാടനം പ്രശസ്ത മലയാളം കലിഗ്രഫി ആർട്ടിസ്റ്റ് കേരള ശ്രീനാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ......

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസിനെയും ഹൈക്കോടതിയിലെ ചില ജഡ്ജിമാരെയും നടിയെ ആക്രമിച്ച കേസിലെ പ്രതിയെയും പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിൽ ജഡ്ജിമാരെ അപമാനിക്കുവാൻ കരുതി കൂട്ടി നുണ കഥ എഴുതി ചേർത്തുകൊണ്ടുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റിന്റെ തെറ്റായ നടപടിയിൽ അടക്കം കത്തിലെ നുണ കഥ പ്രചരിപ്പിക്കുവാൻ പുറത്ത് വിട്ടതിലെ ദുരൂഹതകൾ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.കഴിഞ്ഞ രണ്ടാം തീയതിയാണ് ജഡ്ജിമാർക്കെതിരെ ഗുരുതര ആരോപണങ്ങൾ എഴുതി ചേർത്ത കത്ത് കിട്ടിയെന്ന് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അവകാശപ്പെടുന്നു. ഊമ കത്തുകൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഇത്തരം കത്തുകൾക്ക് വിശ്വാസ്യത ഇല്ലാത്തതാണ്. ഭീകര വാദവും രാജ്യദ്രോഹപരമായുള്ള വിവരങ്ങളാണ് ഊമ കത്തുകളിൽ ഉള്ളതെങ്കിൽ ഉള്ളടക്കത്തെ സംബന്ധിച്ച് അടക്കം അന്വേഷണ ഏജൻസികൾ രഹസ്യമായിട്ടാണ് അന്വേഷണം നടത്താറുള്ളത്. അതല്ലാതെ വ്യക്തികളെ അപമാനിക്കുവാനും വ്യക്തിഹത്യ നടത്താനും ആസൂത്രിതമായി തയ്യാറാക്കി വിടുന്ന ഊമ കത്തുകൾ നിയമപരമായി തള്ളി കളയുകയാണ് നിലവിൽ എല്ലാ മേഖലകളിലും ചെയ്ത് വരുന്നത്. ഇത്തരം സാഹചര്യത്തിൽ ജഡ്ജിമാരെ വ്യക്തിപരമായി അപമാനിക്കുന്ന കഥകളുള്ള ഊമ കത്ത് തുടർ നടപടികൾക്ക് കേരള ചീഫ് ജസ്റ്റിസിന് ഔദ്യോഗികമായി കൈമാറിയതും ഊമ കത്തിലെ നുണ കഥ സമൂഹത്ത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുവാൻ പുറത്ത് വിട്ടതിന് പിന്നിലും ദുരൂഹതകളുണ്ട്.വ്യക്തിഹത്യ നടത്തി കൊണ്ടുള്ള ഊമ കത്തിൽ ജുഡീഷ്യറിക്ക് പോലും നിയമപരമായി അന്വേഷണം നടത്തുവാൻ സാധ്യമല്ലായെന്ന് ബോധ്യമുള്ളവർ പ്രസ്തുത കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ വിവരവും കത്തിലെ നുണക്കഥ സമൂഹത്ത് പ്രചരിപ്പിക്കുവാൻ ഔദ്യോഗികമായി പുറത്ത് വിട്ടതിലും ചില സംശയങ്ങൾ വർദ്ധിക്കുന്നു. ന്യായാധിപന്മാരെ അപമാനിക്കലിലൂടെ ജുഡീഷ്യറിയെ കളങ്കപ്പെടുത്തുക, വിധി ന്യായങ്ങൾ മലിനമാണെന്ന് വരുത്തി തീർക്കുക, ജഡ്ജിമാരെ വരുതിയിൽ കൊണ്ട് വരുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നുണക്കഥയുള്ള ഊമ കത്തിനും അതിന് പ്രചാരണം ലഭിക്കുവാൻ നടത്തിയ നീക്കങ്ങൾക്ക് പിന്നിലും ഉള്ളത്. ഊമ കത്ത് തയ്യാറാക്കി അയച്ചവർ ഉദ്ദേശിച്ച പ്രചാരണം ഊമ കത്തിലെ നുണ കഥയ്ക്ക് സമൂഹത്ത് ലഭിച്ചതിന് പിന്നിൽ നടന്ന നീക്കങ്ങളിലും ദുരൂഹതയുണ്ട്. നിയമപരമായി നിലനിൽക്കാത്ത നുണ കഥയുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയത് എക്സിക്യൂട്ടിവ് കമ്മറ്റിയുടെ അനുമതി ഇല്ലാതെയാണ്. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റിന്റെ സ്വന്തം താല്പര്യ പ്രകാരമുള്ള തെറ്റായ നടപടി ഔദ്യോഗികമായി പുറത്ത് വിട്ടതും അതിലൂടെ ജഡ്ജിമാർ അഴിമതിക്കാരാണെന്ന് വരുത്തി തീർത്ത് സമൂഹത്ത് തെറ്റായ സന്ദേശം ജുഡീഷ്യറിക്ക് എതിരെ പ്രചരിപ്പിക്കുവാൻ ഇടയാക്കിയ ആസൂത്രിത നീക്കങ്ങളിൽ ഉയരുന്ന ദുരൂഹതകളിലും പോലീസ് അന്വേഷണം ഉറപ്പാക്കണമെന്നാണ് അഡ്വ. ......
കൊച്ചി: കൊച്ചിൻ കോർപ്പറേഷനിൽ യു ഡി എഫ് വലിയ ഭൂരിപക്ഷത്തിൽ ഭരണം തിരിച്ചു പിടിക്കുമെന്ന് കോർപ്പറേഷൻ തല കോൺഗ്രസ്സ് നേതൃയോഗം . പലവിധ അട്ടിമറി ശ്രമങ്ങൾ നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ യു ഡി എഫിനായി. ......
കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫ് സമ്പൂർണ്ണവിജയം നേടുമെന്ന് കെ ബാബു പറഞ്ഞു. ഡിസിസി നേതൃയോഗത്തിലെ വിലയിരുത്തൽ ചർച്ചയിൽ ഇക്കാര്യം നേതാക്കൾ ശരിവച്ചു. ......
കൊച്ചി : ആയാസരഹിത പ്രസവവും നവജാത ശിശുപരിപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'സണ്‍റൈസ് ഹാവന്' എന്ന പേരില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഗർഭധാരണം മുതല്‍ നവജാത ശിശുവിനു മൂന്നു മാസങ്ങൾക്കുള്ളിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്പ്പുവരെ നല്കി അമ്മയുടെയും കുഞ്ഞിന്റെയും സമഗ്രപരിചരണം ഉറപ്പാക്കുന്ന സംവിധാനമായ സണ്‍റൈസ് ഹാവന്റെ ഉദ്ഘാടനം ദമ്പതികളും ചലചിത്ര പ്രവര്‍ത്തകരുമായ രാഹുല്‍ രാമചന്ദ്രന്, ശ്രീവിദ്യ മുല്ലച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ......
കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയ്ക്ക് അകത്ത് ബുധനാഴ്ച മുതൽ സഭാനുഭൂലികളായ വിശ്വാസികൾ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ രണ്ടാം ദിവസവും പരിഹാരമില്ലാതെ തുടരുന്നു.വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രാർത്ഥന കൂട്ടായ്മ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബസിലിക്കയിലെ കുർബാന സംബന്ധിച്ച തർക്ക വിഷയത്തിൽ 2024 ൽ അഡിഷണൽ മുൻസിപ് കോടതി ഉത്തരവ് നടപ്പിലാക്കുക, സഭയുടെ ആസ്ഥാന ദേവാലയത്തിൽ ഔദ്യോഗിക കുർബാനമാത്രം നടത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. വിശ്വാസികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് രൂപത മേലധികാരികളും നിയമപാലകരും ചേർന്ന് രേഖാമൂലം ഉറപ്പ് നൽകാതെ സമരപരിപാടികൾ അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിക്ഷേധക്കാർ. ഇനിയും ബസിലിക്കയെ സഭാ വിരുദ്ധരുടെ താവളമാക്കാൻ അനുവദിക്കില്ലെന്നും അവർ പറയുന്നു. ......
കൊച്ചി: ഹൈക്കോടതി എറണാകുളം നഗരത്തിൽ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനിച്ചു. കളമശ്ശേരിയിലെ എച്ച്.എം.ടി.യുടെ 27 ഏക്കർ ഭൂമി 'ജുഡീഷ്യൽ സിറ്റി'ക്കായി ഏറ്റെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് കെഎച്ച്സിഎഎയുടെ നിർണായക നീക്കം.
സെപ്റ്റംബറിലാണ് പുതിയ ഹൈക്കോടതി കെട്ടിടത്തിനായി കളമശ്ശേരിയിൽ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയത്. ......
തിരുവനന്തപുരം: മലയാളസിനിമയുടെ ഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും വലിയ രീതിയിൽ മാറ്റിമറിക്കാൻ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് സാധിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ടാഗോർ തീയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്തും മുൻതലമുറ കൈമാറിയ മൂല്യങ്ങളും നിരൂപകബോധവും സാംസ്കാരിക പൈതൃകവുമാണ് കേരളത്തിന്റെ സിനിമാ സംസ്കാരത്തെ ദിശാബോധത്തോടെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവതലമുറയുടെ സജീവ സാന്നിധ്യമാണ് ഐഎഫ്എഫ്കെയെ വർഷംതോറും കൂടുതൽ ശക്തിപ്പെടുത്തുന്നത്. ......
ബേൺ: മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റ് ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ കൊലപാതക കേസിൽ, ഭർത്താവ് തോമസിനെതിരെ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് 38 കാരിയായ ക്രിസ്റ്റീനയെ വീട്ടിനുള്ളിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. ......