ട്യൂൺസ് ഇൻ ഡ്യുൺസ് സീസൺ 1 ന്റെ മഹാ വിജയത്തിന് ശേഷം ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ പരിപാടിയായ ട്യൂൺസ് ഇൻ ഡ്യുൺസ് സീസൺ 2 എന്ന പരിപാടി തെന്നിന്ത്യൻ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങർ കൗഷിക്കും ഒരുമിച്ച് ഒരു വേദിയിൽ സംഗീത വിസ്മയം തീർക്കും. നാളെ വൈകുന്നേരം 6. ......
ദോഹ: ഖത്തർ 2026ലെ സംസ്ഥാന ബജറ്റ് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പ്രഖ്യാപിച്ചു. 220.8 ബില്യൺ റിയാൽചെലവും 199 ബില്യൺ റിയാൽവരുമാനവുമാണ് പ്രഖ്യാപിച്ച ബജറ്റിലുള്ളത്.
ആരോഗ്യത്തിനായി 25.4 ബില്യൺ റിയാൽ, വിദ്യാഭ്യാസത്തിനായി 21.8 ബില്യൺ റിയാൽ എന്നിങ്ങനെ ആകെ 47.2 ബില്യൺ റിയാൽ വകയിരുത്തിയിട്ടുണ്ട്. 2025-ലേക്കാൾ ആരോഗ്യ മേഖലയിൽ ചെലവ് വർധിപ്പിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
മുനിസിപ്പാലിറ്റി-പരിസ്ഥിതി മേഖലക്ക് 22.2 ബില്യൺ, കായികമേഖലയ്ക്ക് 7.6 ബില്യൺ, വാണിജ്യ-ഗതാഗത മേഖലകൾക്ക് 4.1 ബില്യൺ റിയാൽ വീതവും അനുവദിച്ചിട്ടുണ്ട്. ......
ദോഹ: രാജ്യത്ത് വെള്ളിയാഴ്ച മുതൽ മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ ചിതറിച്ചാറുന്ന മഴയും അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 12 മുതൽ അടുത്ത ആഴ്ച മുഴുവൻ ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായി മേഘാവൃതമോ ആയിരിക്കും.വിവിധ സമയങ്ങളിൽ തീവ്രത വ്യത്യാസമുള്ള മഴയ്ക്കും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ......
ദോഹ: മികച്ച സംഘാടനത്തിലൂടെ ഖത്തറിൽ തിളങ്ങി മംഗളൂരു FC.സീസൺ 4 പ്രീമിയർ ലീഗിൽBYBFCചാമ്പ്യൻമാരായി.മംഗളൂരു FC സംഘടിപ്പിച്ച നാലാം സീസൺ ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ദോഹയിൽ ആവേശഭരിതമായി സമാപിച്ചു. പിയർലിംഗ് സ്കൂളിൽ നടന്ന ടൂർണമെന്റിൽ കമ്മ്യൂണിറ്റി അംഗങ്ങൾ, സ്പോർട്സ് പ്രേമികൾ, യുവതാരങ്ങൾ എന്നിവർ വലിയ ആവേശത്തോടെ പങ്കെടുത്തു.BYBFCയും AJAX FCയും തമ്മിലുള്ള ആവേശകരമായ ഫൈനലിൽ ഞെട്ടിക്കുന്ന പ്രകടനവുമായി BYBFC കിരീടം സ്വന്തമാക്കി. ......
ദോഹ:തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ മുൻനിർത്തി അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ച് പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതായി
ദോഹ സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പ്രസിഡന്റ് ഡോ. സാലിം അൽ-നുവൈമി.
പ്രാദേശികപത്രത്തിനുനൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നുഡോ. ......
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റേജ് ഷോയിലൂടെ നിരവധി സ്കൂളുകളിലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ തിളക്കമാർന്ന രീതിയിൽ അവതരിപ്പിച്ചു.
വലിയ വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തോട് കൂടിയ പ്രകടനം കുട്ടികൾക്ക് ആത്മവിശ്വാസവും പുതിയ അനുഭവങ്ങളും നൽകി. വിവിധ സ്കൂളുകളിലെ കുട്ടികൾ ഒന്നിച്ച് പങ്കെടുത്തതിലൂടെ പുതിയ സൗഹൃദങ്ങളും പഠനാവസരങ്ങളും വളർന്നു.“സുഹൃത്തുക്കളോടൊപ്പം വേദിയിൽ നിൽക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നു. ......
ദോഹ:ലോകശാസ്ത്ര സമൂഹത്തെ വിസ്മയിപ്പിച്ച ഒരു കണ്ടെത്തൽ ഇന്ന് ഖത്തറിനെ ജിയോളജി മാപ്പിലെ ഏറ്റവും പ്രകാശിക്കുന്ന സ്ഥാനങ്ങളിൽ ഒന്നാക്കി.
ഖത്തറിൽ കണ്ടെത്തിയ പുതിയ പുരാതന സമുദ്രജീവി Salwasiren qatarensis’നെ അന്താരാഷ്ട്ര ശാസ്ത്രലോകം ഔദ്യോഗികമായി അംഗീകരിച്ചു. സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും ഖത്തർ മ്യൂസിയങ്ങളും ചേർന്നുള്ള പഠനം ‘PeerJ’ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ഖത്തറിലെ അൽ മസ്ഹബിയ പ്രദേശം ലോകത്തിലെ ഏറ്റവും സമ്പന്നമായ ഡഗോങ് ഫോസിൽ സൈറ്റ് എന്ന നിലയിൽ സ്ഥിരീകരിക്കപ്പെട്ടു.ഏകദേശം 2.1 കോടി വർഷങ്ങൾ പഴക്കമുള്ള ഈ ഫോസിൽ ശേഖരത്തിൽ 170-ത്തിലധികം ഡഗോങ് (Sea Cow) ഫോസിൽ ലൊക്കേഷനുകളുണ്ട്. ......
തിരുവനന്തപുരം:വേമ്പനാടിന്റെ ഓളപ്പരപ്പിലൂടെയുള്ള ആ രാജകീയ യാത്ര കഴിഞ്ഞ് പതിനഞ്ച് വർഷങ്ങൾക്കിപ്പുറം, ആ സുരക്ഷാ ബോട്ടുകളുടെ വാടകയിനത്തിലുള്ള ബിൽ ഒടുവിൽ തീരമണഞ്ഞു. 2010 ഓഗസ്റ്റ് 10 മുതൽ 14 വരെ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ കുമരകം സന്ദർശിച്ചതുമായി ബന്ധപ്പെട്ട സുരക്ഷാ ചെലവുകളാണ്, ഇത്രയും വർഷത്തെ ഭരണപരമായ 'ഒഴുക്കി'ന് ശേഷം സംസ്ഥാന സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
2010-ൽ, ഒരു രാഷ്ട്രപതി കായൽ ഗ്രാമത്തിൽ അവധിക്കെത്തുന്നത് ആദ്യമായിരുന്നു. ......