തുടക്കം മുതൽ ഒടുക്കംവരെ ആവേശം നിറയുമെന്ന് പ്രതീക്ഷിച്ച ഫ്രാൻസ് - സ്പെയിൻ സെമി ഫൈനൽ പോരാട്ടത്തിൽ ലോകം കണ്ടത് ആത്മവിശ്വാസം തരിമ്പുമില്ലാതെ നട്ടംതിരിയുന്ന ഫ്രഞ്ച് പടയെയാണ്. ഈ ടീമിന് ഇതെന്തുപറ്റി എന്ന് സ്പെയിൻ ആരാധകർ പോലും അമ്പരന്നിട്ടിണ്ടാകണം. ......
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) നിർദ്ദേശം നൽകി. മേഖലയിലെ പുതിയ യുദ്ധസാഹചര്യങ്ങൾ വിലയിരുത്തിയാണ് ശക്തമായ സുരക്ഷാ മുന്നറിയിപ്പുമായി ഇഎഎസ്എ രംഗത്തെത്തിയത്.
ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) എന്നീ രാജ്യങ്ങളുടെ വ്യോമപരിധിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും ഒഴിവാക്കാനാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ 'കോൺഫ്ലിക്റ്റ് സോൺ ഇൻഫർമേഷൻ ബുള്ളറ്റിനിൽ' ആവശ്യപ്പെട്ടിരിക്കുന്നത്. ......
കർണാടകം: ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രപരിസരത്ത്, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ സംസ്ഥാനത്തിനകത്തും പുറത്തും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയാണ് കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി മുഖംമൂടി ധരിച്ചുകൊണ്ട് ആ വെളിപ്പെടുത്തൽ നടത്തിയത്. ......
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം ജൂലൈ 18 ന് കെ.സി. വേണുഗോപാൽ എം.പി.......
എറണാകുളം : -ലഹരി മാഫിയയുടെ ഡ്രോപ്പിങ് തന്ത്രം തുടർച്ചയായി തകർത്ത് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മുൻപുണ്ടായിരുന്ന ലഹരി വില്പനക്കാരും ആവശ്യക്കാരും തമ്മിലുള്ള നേരിട്ടുള്ള കൈമാറ്റം എക്സൈസും മറ്റ് എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും ശക്തമായ ഇടപെടൽ കാരണം ഡ്രോപ്പിംഗ് തന്ത്രത്തിലേക്ക് മാറിയിരുന്നു. ഡ്രോപ്പിംഗ് എന്നാൽ വില്പനക്കാർ മുൻകൂട്ടി പണം അക്കൗണ്ടിലേക്ക് കൈപ്പറ്റിയ ശേഷം ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്സലുകൾ ഏതെങ്കിലും ഒഴിഞ്ഞ കോണിൽ നിക്ഷേപിച്ച് അതിന്റെ ഫോട്ടോയും വീഡിയോയും ആവശ്യക്കാർക്ക് അയച്ചുകൊടുത്തു ആയത് ആ സ്ഥലത്ത് വന്ന് അവശ്യക്കാർ എടുക്കുക എന്നതാണ്. ......
മലപ്പുറം: മിക്സ്ചറിലുണ്ടായിരുന്ന കടല തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ......
ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയിൽ ബന്ധുവായ 20-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ......
തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ക്രൂര ആക്രമണം. മിണാലൂർ ബൈപാസ് റോഡിലെ സെലക്ട് ദർബാർ റസ്റ്ററന്റിന്റെ ഉടമ സുഹൈബ് (40)ന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ......
ന്യൂഡൽഹി: അധികാരത്തിന്റെ അഹങ്കാരത്തിൽ നേതാക്കൾ ജനങ്ങളെ മറന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയായതെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. നേതാക്കളുടെ ഗുരുതരമായ ജാഗ്രതക്കുറവും മോശം പെരുമാറ്റവുമാണ് തോൽവിക്ക് ആക്കം കൂട്ടിയത്. ......