ദോഹ: ‘Urban Sustainability… for the Future of Generations’ എന്ന തീമിൽ, ആറാമത് അറബ് ഹൗസിംഗ് & സുസ്ഥിര നഗരവികസന ഫോറം ഡിസംബർ 14–16 വരെ ഖത്തറിൽ നടക്കുന്നു. ഖത്തറിന്റെ സാമൂഹിക വികസന - കുടുംബകാര്യ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ രക്ഷകർത്തൃ ത്തിലാണ് സമ്മേളനം നടക്കുന്നത്.അറബ് രാജ്യങ്ങളിൽനിന്നും റീജിയണൽ–അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും പ്രമുഖ വിദഗ്ധർ പങ്കെടുക്കും. ......
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും പുതിയ തലമുറ നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കുന്നതായി അറിയിച്ചു. അന്താരാഷ്ട്ര നിലവാരങ്ങൾ അനുസരിച്ചുള്ള മനോഹരമായ ഡിസൈൻ, സ്മാർട്ട് ട്രാഫിക് സിസ്റ്റങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പിന്തുണ എന്നിവയാണ് പുതിയ പ്ലേറ്റുകളുടെ മുഖ്യ സവിശേഷതകൾ.
വാഹനങ്ങളുടെ ദൃശ്യ തിരിച്ചറിയൽ ഏകീകരിക്കാനും ഭാവിയിലെ ഡിജിറ്റൽ ട്രാഫിക് സിസ്റ്റങ്ങൾക്കു സൗകര്യമൊരുക്കുന്നതിനുമാണ് ഈ ദേശീയ പദ്ധതിയുടെ ലക്ഷ്യം. ......
ദോഹ: ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്കിൽ ഖത്തർ പാസ്പോർട്ട് ലോകത്ത് 44-ാം സ്ഥാനത്ത്. ആർട്ടൺ ക്യാപിറ്റൽ റിപ്പോർട്ട് പ്രകാരം 120 മൊബിലിറ്റി സ്കോർ നേടിയ ഖത്തർ പാസ്പോർട്ട് 69 രാജ്യങ്ങളിൽ വീസാഫ്രീ പ്രവേശനവും 42 രാജ്യങ്ങളിൽ വീസാ-ഓൺ-അറൈവലും ലഭ്യമാണ്.
. ......
ദോഹ: ആറാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന്
അൽ ബിദ്ദ പാർക്കിൽ
വർണാഭമായ തുടക്കം.
പ്രകാശഭരിതമായ ഹോട്ട് എയർ ബലൂണുകളുടെ ‘നൈറ്റ്ഗ്ലോ’ പ്രകടനത്തോടെയായിരുന്നു ഉദ്ഘാടനരാത്രി. വൈകുന്നേരം 3 മുതൽ രാത്രി 11 വരെ നടന്ന ഈ ദൃശ്യവിരുന്ന് പാർക്കിനെ ഒരു അലങ്കാര ലോകമായി മാറ്റി.സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ്, വിസിറ്റ് ഖത്തർ, അൽ ബിദ്ദ പാർക്ക് എന്നിവർ ചേർന്നാണ് ഈ വലിയ മേള സംഘടിപ്പിക്കുന്നത്. ......
ദോഹ: ദേശീയ ദിനാഘോഷങ്ങൾക്ക് ഉം സലാലിലെ ദർബ് അൽ സായിയിൽ
സംസ്കാരമന്ത്രി ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് അൽ താനി ദർബ്
ഉത്ഘാടനം ചെയ്തു.
ഡിസംബർ 10 മുതൽ 20 വരെ 11 ദിവസങ്ങളിലായി വൈവിധ്യമാർന്ന പൈതൃക–സാംസ്കാരിക പരിപാടികൾ നടക്കും.
ഉദ്ഘാടന വേളയിൽ ദേശീയ പതാക ഉയർത്തൽ, ദേശഭക്തിഗാനങ്ങൾ, അറേബ്യൻ കുതിരകളും ഒട്ടകങ്ങളും ഉൾപ്പെട്ട പെരുമഴപ്പറേഡ്, പരമ്പരാഗത ഖത്തറി അർദ തുടങ്ങിയവ അവതരിപ്പിച്ചു.ഉദ്ഘാടനത്തിനു ശേഷം മന്ത്രിയും വിദേശരാജ്യങ്ങളുടെ ഡിപ്ലോമാറ്റുമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് 150,000 ച.മീ. വിസ്തീർണ്ണത്തിലുള്ള സാംസ്കാരിക–കലാപരിപാടികൾ സന്ദർശിച്ചു. ......
ദോഹ : ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ (QIAF) 2025–ന്റെ ഭാഗമായി കതാറാ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച ഫാഷൻ ഷോ കലയും സംസ്കാരവും ഇഴചേർന്ന മനോഹര വേദിയായി. രാജ്യാന്തര കലാകാരന്മാർ തങ്ങളുടെ പൈതൃകത്തിൽ നിന്നും വ്യക്തിപരമായ സൃഷ്ടിപരമായ അനുഭവങ്ങളിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകൾ അവതരിപ്പിച്ചു.“കല മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണെന്ന് സ്ലോവാക്യയിൽ നിന്ന് എത്തിയ Unity Art Nations സംഘത്തെ പ്രതിനിധീകരിച്ച മാർട്ടിന സിലാഡിപറഞ്ഞു.ക്രൊയേഷ്യൻ കലാകാരൻ വെദ്രാൻ ബുക്കോവിന അവതരിപ്പിച്ച വസ്ത്രം അവരുടെ ദേശീയ പൈതൃകത്തിന്റെ ഹൃദയ ചിഹ്നത്തെ ആധാരമാക്കിയായിരുന്നു.മുംബൈയിലെ Sir J J School of Arts-ൽ നിന്ന് ഫൈൻ ആർട്സ് മാസ്റ്റർ നേടിയ വിഷാഖാ ലാഡ് തന്റെ കുടുംബം 1957-ൽ ആരംഭിച്ച ഇല ആർട്ട് പാരമ്പര്യം പുനർനിർമിച്ച് പരിസ്ഥിതി സൗഹൃദ കലാരൂപമായി അവതരിപ്പിച്ചു. ......
ദോഹ: രോഗികൾക്ക് ആരോഗ്യസേവനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനായി ആരോഗ്യകേന്ദ്രങ്ങളിലെ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനുള്ള മൂന്ന് മാർഗങ്ങൾ നിലവിലുണ്ടെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു.We Care For You ആപ്പിലൂടെ സ്വയംസേവന അപ്പോയിന്റ്മെന്റുകൾക്കായി അപേക്ഷിക്കാം. ആപ്പിലൂടെ ലഭിക്കുന്ന എല്ലാ അപേക്ഷകളും 107 കോൾ സെന്ററിലേക്ക് കൈമാറപ്പെടും. ......
ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ (സി ഐ സി) റയ്യാൻ സോൺ ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു. സി.ഐ.സി റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. ......
ബെയ്ജിങ്: ചൈനയിൽ ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർധിതനികുതി (വാറ്റ്) നടപ്പാക്കാനുള്ള നീക്കം തുടങ്ങി. പുതിയ നികുതി ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ......
ടെഹ്റാൻ: 2023ലെ സമാധാന നൊബേൽ പുരസ്കാര ജേതാവായ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദി വീണ്ടും അറസ്റ്റിലായി.അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യാനുണ്ടായ കാരണങ്ങളെ കുറിച്ച് ഇറാനിയൻ അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
പത്രപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദി ഡിഫെൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റാണ്. ......