വെട്ടിക്കൽ : കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിലുള്ള സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷൻ യോഗം വെട്ടിക്കൽ ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ (എം.എസ്.ഒ.റ്റി) നടന്നു. ഇരു സഭകളും തമ്മിലുള്ള എക്യുമെനിക്കൽ ബന്ധം, സഹകരണം, അജപാലനപരമായ ഇടപെടൽ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായകമായ ചുവടുവെപ്പായി യോഗം വിലയിരുത്തപ്പെട്ടു.
പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് യോഗത്തിന് തുടക്കമായത്. ......
ദോഹ:രാജ്യത്തെ ജനസംഖ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ഖത്തർ ദേശീയ പ്ലാനിങ് കൗൺസിൽ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 2025 അവസാനം ഖത്തറിലെ മൊത്തം ജനസംഖ്യ 33,40,858 ആയി ഉയർന്നു.
പ്രതിമാസാടിസ്ഥാനത്തിൽ 2.77 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ......
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ(PPAQ) ഖത്തർ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ICBF പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
നോർമൽ ചെക്കപ്പുകൾക്ക് പുറമേ കിഡ്നി, ലിവർ ഫംഗ്ഷൻ ടെസ്റ്റുകളും, ECG, ഡെന്റൽ, ഗൈനക്, പീഡിയാട്രി മുതലായ കൺസൾട്ടേഷൻ സൗജന്യമായി നൽകി. 150ന് മുകളിൽ PPAQ മെമ്പർമാർ ഈ സേവനം ഉപയോഗപ്പെടുത്തി.
PPAQ പ്രസിഡന്റ് ഷിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ICC ജനറൽ സെക്രട്ടറി അബ്രഹാം കെ ജോസഫ്, ISC ജനറൽ സെക്രട്ടറി ഹംസ യൂസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ......
മനാമ: അമ്പത്തിനാലാമത് ബഹ്റൈൻ ദേശീയദിനം ഈദുൽവതൻ എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്റൈൻ വിപുലമായി ആഘോഷിക്കും
ലോകസമൂഹത്തിനും, വിശ്യഷ്യാ മലയാളികൾക്കും എന്നും സ്വസ്ഥവും, സമ്പൂർണ്ണവുമായ ജീവിതമാർഗം
കനിഞ്ഞേകുന്ന ബഹ്റൈൻ രാജ്യത്തിൻ്റെ ദേശീയദിനം ഹൃദയത്തോട് ചേർത്ത് നിർത്തി ആചരിക്കുകയാണ് കെ എം സി സി ബഹ്റൈൻ.
വിവിധ ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളോട് കൂടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ദേശീയ ദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ 200 പേരുടെ രക്തദാനം നൽകികൊണ്ടാണ് കെ എം സി സി യുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ......
സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ അപൂർവ അതിഥിയായ 3ഐ/അറ്റ്ലസ് എന്ന ഇന്റർസ്റ്റെല്ലാർ കോമറ്റ് ആണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഭൂമിയോട് അടുക്കുന്തോറും പച്ചനിറത്തിൽ തിളങ്ങുന്ന ഈ വാൽനക്ഷത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ......
നിലവിലെ പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ കാലാവധി 2024ല്‍ അവസാനിച്ചിരുന്നു.പറ്റ്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിഹാറിലെ പൊതുമരാമത്ത് മന്ത്രിയുമാണ് നിതിൻ നബീൻ. ദേശീയതലത്തില്‍ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിൻ നബീനിലൂടെ പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.ബിജെപി അധ്യക്ഷനായ നഡ്ഡയ്ക്കു പകരം നിതിൻ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. ......
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത പരാജയം ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പാണ്.
ഭരണത്തിലെ പിഴവുകൾ തിരുത്തുകയും വീഴ്ചകൾ ആത്മാർത്ഥമായി പരിഹരിച്ച് മുന്നോട്ട് പോകുകയും ചെയ്യാൻ സർക്കാർ തയ്യാറായില്ലെങ്കിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അത്യന്തം ദയനീയമായ പരാജയം നേരിടേണ്ടിവരുമെന്നതിന്റെ സൂചന കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയം ആശങ്കപ്പെടുത്തുന്നതാണ്.വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ
സ്വാധീനമുണ്ടാക്കാൻകഴിഞ്ഞില്ല.ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായി ഇടപെടാൻ സർക്കാറിന് കഴിയാതെപോയി . ആശാവർക്കർമാർ നടത്തിയസമരത്തെ
അവഗണിച്ചതും ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമായി വർഗീയത തുപ്പുന്ന വെള്ളാപ്പള്ളിക്ക്
ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതും ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസ്യത നഷ്ട്ട പ്പെടുത്തി. ......
ജനവിധിയെ മാനിക്കുന്നു. ജയപരാജയങ്ങളെ അംഗീകരിക്കുകയെന്നത്
ജനാധിപത്യത്തിന്റെ ഭാഗമാണ്.......
തിരുവനന്തപുരം: മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ 2026 ലെ ഇയർ പ്ലാനർ ടാഗോർ തിയേറ്റർ പരിസരത്തെ മാക്ടയുടെ സ്റ്റാളിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഡോ. ......
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. 14 മുതൽ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിലാണ് ഫിലിം മാർക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ്അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ......