ആലപ്പുഴ: രണ്ടു ദിവസമായി കാണാതായിരുന്ന യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായർ (34) ആണ് ചതുപ്പിൽ നിന്നും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ......
തണുപ്പുകാലത്തിന്റെ വരവ് നമ്മുടെ ആരോഗ്യസ്ഥിതിയിലും മാറ്റങ്ങള്‍ വരുത്തുന്നു. ചുമ, പനി, ജലദോഷം ശ്വാസംമുട്ടല്‍ എന്നീ രോഗങ്ങള്‍ തണുപ്പുകാലത്ത് സാധാരണയായി കണ്ടുവരുന്നു. ......
തൃശൂർ : പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്.
പൂക്കരത്തറ ദാറുല്‍ ഹിദായ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സോന. ......
തിരുവനന്തപുരം: അയ്യപ്പ ഭക്തിഗാനമായ "സ്വർണ്ണം കാട്ടവർ ആരപ്പ" എന്ന പാട്ടിന്റെ പാരഡി പതിപ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ക്രിമിനൽ നടപടികൾക്കും തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും വഴിവെക്കുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മതവികാരം വ്രണപ്പെടുത്തൽ (Section 295A)
വിശ്വാസവുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങൾ പരിഹാസ്യമായ രീതിയിൽ മാറ്റം വരുത്തുന്നത് ഭക്തരുടെ വികാരത്തെ മുറിപ്പെടുത്തുന്നതായി കണക്കാക്കാം. ......
ദോഹ: ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18ന് ദോഹ കോർണിഷിൽ സംഘടിപ്പിക്കുന്ന ദേശീയ പരേഡിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ സംസ്കാര മന്ത്രാലയം ക്ഷണിച്ചു. നാഷണൽ ഡേ ആഘോഷങ്ങളുടെ സംഘാടക സമിതിയിലൂടെയാണ് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
പൊതുജനങ്ങൾക്കുള്ള പ്രവേശനം രാവിലെ 5 മണിമുതൽ 7.30 വരെയാണ്.
ദേശീയ പരേഡ് രാവിലെ 9 ന് ഔദ്യോഗികമായി ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ:2026 ജനുവരി 1 മുതൽ വഖുദ്
ഇന്ധന ചിപ്പിന്റെ ഇൻസ്റ്റാളേഷനടക്കമുള്ള ഫീസ് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭ്യമാകും.
വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധന ചിപ്പ് സൗജന്യമായി നൽകുന്ന
പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക്
വഖുദ് സ്റ്റേഷനുകളിൽ നേരിട്ട് എത്തി സൗജന്യമായി ചിപ്പ് വാഹനങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്ന് വൊഖോഡ് അറിയിച്ചു. ......
ദോഹ: വാഹന ലൈസൻസ് പ്ലേറ്റുകൾ മാറ്റുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി സ്വകാര്യ വാഹനങ്ങളുടെ നിലവിലെ നമ്പർ മാറ്റില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ലൈസൻസിംഗ് അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കേണൽ അലി ഹസ്സൻ അൽ കഅബി വ്യക്തമാക്കി.
പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വാഹന പ്ലേറ്റ് സംവിധാനത്തിന്റെ വികസനത്തിൽ പുതിയ ഘട്ടമാണിത്. ......
ദോഹ: നാഷണൽ ഡേ വിശ്വസ്തതയുടെയും ദേശബന്ധത്തിന്റെയും അർത്ഥങ്ങൾ പ്രകടമാകുന്ന ദിനമാണെന്നും, ഐക്യത്തിന്റെയും സാമൂഹിക ഏകീകരണത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന അവസരമാണെന്നും സാമൂഹ്യവികസന–കുടുംബകാര്യ മന്ത്രി ബുതൈന ബിൻത് അലി അൽ ജാബർ അൽ നുഐമി വ്യക്തമാക്കി.ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യൂഎൻഎ) നൽകിയ പ്രത്യേക പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ടായ നേട്ടങ്ങളുടെ യാത്രയെ ഓർമ്മിപ്പിക്കുന്ന ദിനം കൂടിയാണ് നാഷണൽ ഡേയെന്ന് അവർ പറഞ്ഞു. ......
ദോഹ:റോഡ് പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി എൻവയോൺമെന്റ് സ്ട്രീറ്റിലെ ഒരു ഭാഗം ഗതാഗതത്തിനായി താൽക്കാലികമായി പൂർണമായും അടയ്ക്കുന്നതായി പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. റാവ്ദത് ഉം ലേഖ്ബാ ഇന്റർസെക്ഷനിലേക്കുള്ള വാഹന ഗതാഗതമാണ് വഴിതിരിച്ചുവിടുക.ഡിസംബർ 19 വെള്ളിയാഴ്ച മുതൽ ഡിസംബർ 25 വ്യാഴാഴ്ച വരെ, ദിവസവും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 മണി വരെയാണ് റോഡ് അടയ്ക്കൽ പ്രാബല്യത്തിൽ വരിക. ......