ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിരവധി തടവുകാർക്ക് മാപ്പ് അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അമീർ പുറപ്പെടുവിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദേശീയ ദിനത്തിന്റെ മാനവികതയും കരുണയും പ്രതിഫലിപ്പിക്കുന്ന നടപടിയായാണ് ഈ മാപ്പ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. ......
ദോഹ:ദേശീയ ദിനമാഘോഷിക്കുന്ന
ഖത്തറിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും ഇന്ത്യയുടെയും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ഇന്ത്യൻ അംബാസഡർ വിപുൽ ദേശീയ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.“നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങളിൽ നിന്നാണ് പ്രതീക്ഷ” എന്ന ഈ വർഷത്തെ പ്രമേയം ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന ഖത്തറിന്റെ വികസന ദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹംആശംസാ സന്ദേശത്തിൽ പറഞ്ഞു.സാമൂഹ്യ–സാമ്പത്തികവും മാനവവികസനവുമായ മേഖലകളിൽ ഖത്തർ കൈവരിച്ച അതുല്യ നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചതായി അംബാസഡർ വ്യക്തമാക്കി. ഊർജ്ജമേഖലക്ക് പുറമേ, സംസ്കാരം, വിദ്യാഭ്യാസം, കായികം, നവീകരണം എന്നിവയിലും ഖത്തർ ആഗോള കേന്ദ്രമായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാൻസലറായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കോട്ടപ്പുറം രൂപത വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ......
കൊച്ചി: കേരളത്തില്‍ നിന്നുള്ള പ്രമുഖ ക്രിപ്റ്റോ കമ്പനിയായ ഇ-കാന ആഗോള വിപുലീകരണത്തിനു തുടക്കമിട്ട് ബഹ്റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വന്തം ഡിജിറ്റല്‍ കോയിന്, ക്രിപ്റ്റോ എക്സ്ചേഞ്ച്, എസ്ബ്ല്യുപി,, ഡിവിഡന്റ് പ്ലാന്‍ തുടങ്ങിയ നൂതന പദ്ധതികളിലൂടെ ഇന്ത്യയില്‍ ഇതിനോടകം ശ്രദ്ധേയമായ സാന്നിധ്യമുള്ള ഇ-കാന ഇതേത്തുടര്‍ന്ന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് സിഇഒ വൈശാഖ് ടി രാജന് പറഞ്ഞു. ......
കൊച്ചി : രണ്ട് പുതിയ ഹൈ ത്രിൽ റൈഡുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ്. 10.5 കോടി രൂപയിലധികം മുതൽമുടക്കോടെ ഫ്രീസ്റ്റൈലർ, ഡ്രോപ്പ് ലൂപ്പ് എന്നീ രണ്ട് ഹൈ ത്രിൽ റൈഡുകളാണ് കൊച്ചി വണ്ടർലായിൽ ഒരുക്കിയിരിക്കുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പരിസ്ഥിതി പഠന വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ഹർഷ കെ.......
ദോഹ:ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും രാജ്യത്തിന്റെ തെരുവോരങ്ങളെ അലങ്കരിച്ചതോടെ
ഖത്തർ ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി.
ആഘോഷങ്ങൾക്ക് നിറം പകർന്ന് രാജ്യമെങ്ങും വിവിധ പരിപാടികൾ അരങ്ങേറും. നാളെ രാവിലെ ഖത്തർ സമയം 9മണിക്ക് ദോഹകോർണീ ഷിൽ ദേശീയ ദിനപരേഡ് നടക്കും. ......
മുംബൈ: ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെന്ന പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടെന്നും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയെന്നുമായിരുന്നു പൃഥ്വിരാജ് ചവാന്റെ പ്രസ്താവന. ......