തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തീയറ്ററിൽ വൈവിധ്യങ്ങളുടെ കാഴ്ച ഒരുക്കുകയാണ് കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ സ്റ്റാൾ. ചില്ലയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥികൾ നിർമിച്ച ആഭരണങ്ങൾ, ടീ ഷർട്, ബാഗ്, തുടങ്ങിയവയാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. മുന്തിരി, പൈനാപ്പിൾ എന്നിവയുടെ ചായയും ഇവിടെ സൗജന്യമായി നൽകുന്നു. ......

തിരുവനന്തപുരം: പുതിയകാലത്ത് രൂപപ്പെടുന്ന സിനിമ ഭാഷയുടെ വ്യാകരണം പഠിക്കാൻ സിനിമ പ്രേമികൾക്ക് കഴിയണമെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മലയാള സിനിമയുടെ സ്വപ്നസാക്ഷാത്കാരങ്ങൾക്ക് രൂപം നൽകിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ റീലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ നിർമ്മിക്കുന്നത് അതിൽ നിന്നും കിട്ടുന്ന ലാഭത്തെയോ ചലച്ചിത്ര മേളകളെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല; മറിച്ച് ഏറ്റവും കൂടുതൽ ആളുകളിലേക്ക് സിനിമ എങ്ങനെ എത്തുന്നു എന്നതനുസരിച്ചാണെന്ന് അടൂർ അഭിപ്രായപ്പെട്ടു.ഐഎഫ്എഫ്കെയോനുബന്ധിച്ചാണ് തിരുവനന്തപുരം നിള തീയേറ്ററിൽ ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ലിമിറ്റഡ് എന്ന പേരിൽ റീലോഞ്ച് സംഘടിപ്പിച്ചത്. 1965 ലാണ് തിരുവനന്തപുരം കേന്ദ്രമാക്കി ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത്. കേരളത്തിൽ ചലച്ചിത്ര സംസ്കാരം വളർത്തുക, ലോകസിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക, ഗുണമേന്മയുള്ള സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായിരുന്ന ഈ ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്ര നിർമ്മാണരംഗത്ത് മലയാളത്തിന്റെ മുദ്ര പതിപ്പിച്ചു.ചിത്രലേഖയുടെ ആഭിമുഖ്യത്തിൽ 'ഏകം' എന്ന പേരിൽ, ഒരു മിനിറ്റ് ദൈർഘ്യമുള്ള സിനിമകളുടെ അന്താരാഷ്ട്ര മേള നടത്തുമെന്ന് റിലോഞ്ച് വേദിയിൽ ചെയർമാൻ ടോണി തോമസ് അറിയിച്ചു. ഒരു മിനിറ്റ്, ഒരു ആശയം, ഒറ്റ ശബ്ദം എന്ന ആശയമാണ് ഏകം മേള മുന്നോട്ടുവയ്ക്കുന്നത്. സിനിമയുടെ പുതിയ ശബ്ദങ്ങളെ കണ്ടെത്തുന്നതിന് കേരളത്തിൽ നിന്നുള്ള ക്ഷണമാണ് ഏകം ഒരുക്കുന്നത്. ......
തിരുവനന്തപുരം: ടോക്സിക് ബന്ധങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഫാസിൽ റസാഖിന്റെ 'മോഹ'ത്തിൻ്റെ അവസാന പ്രദർശനം നാളെ അജന്ത തിയറ്ററിൽ നടക്കും. 'തടവ്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമായ 'മോഹം', മലയാള സിനിമ നൗ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. കഥാപരിസരത്തെയും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെയും പതിഞ്ഞ താളത്തിൽ അവതരിപ്പിക്കുന്ന 'മോഹ'ത്തിന്റെ ഒന്നാം പകുതിയിൽ നർമ്മവും പിരിമുറുക്കവും മനോഹരമായി ഇഴചേർത്തിരിക്കുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന അമല എന്ന കഥാപാത്രത്തിലൂടെയും അവളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഷാനുവിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലളിതമെന്ന് തോന്നിക്കുന്ന കഥയിൽ നിന്ന് രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം ഗൗരവകരമായ മാറ്റത്തിന് വിധേയമാകുന്നു. സ്നേഹബന്ധങ്ങളിലെ അടിച്ചമർത്തലുകളും അതിക്രമങ്ങളും സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു എന്നാണ് ചിത്രം ചർച്ച ചെയ്യുന്നത്. ......
തിരുവനന്തപുരം: ചലച്ചിത്ര മേളയ്ക്കെത്തുന്ന ഡെലിഗേറ്റുകൾക്ക് സുഖയാത്രയൊരുക്കി കെഎസ്ആർടിസി. സിനിമ കാണാനായി തിയറ്ററിൽ നിന്നും തിയറ്ററിലേക്ക് പോകുമ്പോൾ ഉണ്ടാവുമായിരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവായി. ദിവസവും ഏഴ് ട്രിപ്പുകളുള്ള പ്രത്യേക സൗജന്യ സർവീസുകളാണ് കെഎസ്ആർടിസി ഏർപ്പടുത്തിയത്. ടാഗോർ തിയറ്റർ പരിസരത്തു നിന്നും തുടങ്ങുന്ന ട്രിപ്പ് വിവിധ വേദിയിലൂടെ കിഴക്കേകോട്ടയിലെ ശ്രീ പത്മനാഭയിൽ അവസാനിക്കും. ......
കൊച്ചി : ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ ബിഹേവിയർ പാറ്റേൺ രേഖപ്പെടുത്തുന്ന 'ഇയർ ഇൻ കോൺവെർസേഷൻ 2025' പഠന റിപ്പോർട്ട് പുറത്തിറക്കി ഇന്ററാക്ട് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ അവതാർ-അധിഷ്ഠിത ഓഡിയോ സോഷ്യൽ ഡിസ്കവറി പ്ലാറ്റ്ഫോമായ ഫ്രണ്ട് (FRND). പ്ലാറ്റ്ഫോമിലെ ആകെ എൻഗേജ്മെന്റുകളുടെ 92 ശതമാനവും ടയർ 1 നഗരങ്ങൾക്ക് പുറത്തുനിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ......
കൊച്ചി : പ്രത്യാശയുടെ സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ഭാവിയിലും നമ്മുടെ പ്രവർത്തനങ്ങളിലും ഉണ്ടാകട്ടെ എന്നും ജനപ്രതിനിധികളും ഭരണാധികാരികളിൽ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്നതും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ദിനങ്ങളാണെന്നും ടി ജെ വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററും കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
പുത്തൻകുരിശ് : മഞ്ഞിനിക്കര ദയറായിൽ ധ്യാനത്തിലും പ്രാർത്ഥനയിലുമായി കഴിയുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായോടൊപ്പം വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാർ സന്ദർശിച്ചു.
മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തന്മാർ എന്നിവർ പരിശുദ്ധ ബാവായുമായി കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ ബാവായുമായി നടത്തിയ സൗഹൃദപരമായ സംഭാഷണത്തിൽ സഭാ തലവന്മാർ ആത്മീയ വിഷയങ്ങളും സഭകൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും സംബന്ധിച്ച ആശയങ്ങളും പങ്കുവെച്ചു. ......
കൊച്ചി :രാജ്യത്തെ ഗ്രാമീണ ജനതയുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ വരുത്തിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എ ഐ ടി യു സി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ജനതയുടെ ജീവിതത്തയും സമ്പദ് വ്യവസ്ഥയേയും അവരുടെ പ്രതീക്ഷകളെയും തകർക്കുന്ന നടപടി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ......
കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനും , മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന കേന്ദ്ര സര്ക്കാര് നിലപാടിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നില് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: എറണാകുളം സെൻറ് മേരിസ് കത്തീഡ്രൽ ബസിലിക്കയിൽ കഴിഞ്ഞ 8 ദിവസങ്ങളായി നടന്നുവരുന്ന സഭാനുകൂലികളായ വിശ്വാസികളുടെ പ്രതിഷേധം ഒത്തുതീർപ്പാക്കുന്നതിനായി അതിരൂപത മേലധികാരികളും വിശ്വാസി പ്രതിനിധികളുമായി ഇന്നലെ നടത്തിയ അനുരഞ്ജന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
അതിരൂപത കൂരിയായുടെ അഭ്യർത്ഥനയെ തുടർന്ന് നടന്ന ചർച്ചയിൽ കോടതി ഉത്തരവ് പൂർണമായും ബസിലിക്കയിൽ നടപ്പിലാക്കുക, 50:50 ഫോർമുല എല്ലാ ഇടവകകളിലും നടപ്പിലാക്കുക, കുറ്റക്കാരായ വൈദികർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വിശ്വാസികൾ ഉന്നയിച്ചു. കൂടിയാലോചനകൾ നടത്തി പിന്നീട് തീരുമാനം അറിയിക്കാമെന്നും പ്രതിഷേധ സമരം ഇന്ന് തന്നെ അവസാനിപ്പിക്കണമെന്നും അതിരൂപത നേതൃത്വം മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കാൻ വിശ്വാസ പ്രതിനിധികൾ തയ്യാറാകാതെ വന്നതോടെ ചർച്ച അവസാനിപ്പിച്ചു. 23ന് വീണ്ടും ചർച്ച നടത്താനും ധാരണയായി.മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി, കൂരിയ അംഗങ്ങളായ ഫാ. ......