കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മാസം മുതലുള്ള പെൻഷൻ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കുടിശ്ശികയായ മുഴുവൻ തുകയും പെട്ടെന്ന് തന്നെ അർഹരുടെ കൈകളിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
പ്രവാസി പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ......
തിരുവനന്തപുരം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതുതായി രൂപീകരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി ഭക്തി നിർഭരമായ ചടങ്ങിൽ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. ......
കൊച്ചി : വല്ലാർപാടം രാജ്യാന്തര ടെർമിനലിൻ്റെ റെയിൽ നിർമ്മാണത്തിന് വേണ്ടി ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ നിന്ന് കിടപ്പാടങ്ങൾ വിട്ടുകൊടുക്കേണ്ടിവന്ന 56 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി കാക്കനാട് വാഴക്കാല വില്ലേജിൽ തുതിയൂർ മുട്ടുങ്കൽ റോഡിന് സമീപത്തുള്ള പുനരധിവാസ സൈറ്റിൽ ഇന്ന് (16/07/26) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടർ എത്തിച്ചേരും. നാല് സെൻറ് വീതമുള്ള 56 പ്ലോട്ടുകളും അവയെ ബന്ധിപ്പിക്കുന്ന 3 മീറ്റർ വീതിയുമുള്ള വഴിയും അടങ്ങുന്ന 4.25 ഏക്കർ ഭൂമി ഉപയോഗശൂന്യമായ നെൽവയലാണ്. ......
റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്ക്കരിക്കുന്നതിനുമായി കേരള പോലീസിന്റെ ട്രാഫിക്ക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം "ഡ്രൈവ് സോബര്‍ - സ്റ്റേ എലൈവ്" എന്ന പേരില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 67,979 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച 2936 പേർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 662 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2026 ജൂലൈ എട്ട് മുതല്‍ 13 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നതിനും അപകടമരണങ്ങള്‍ക്കും ഒരു പ്രധാന കാരണമാണ്. ......
സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 69 പേര് അറസ്റ്റിലായി, 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാലു കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ടു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 46 കേസുകളും കോട്പ (COTPA) പ്രകാരം 36 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 82.692 ഗ്രാം എം.ഡി.എം.എയും 4.357 കി.ഗ്രാം കഞ്ചാവും 0.55 ഗ്രാം ഹാഷിഷ് ഓയിലും 0.001 ഗ്രാം മെത്തഫിറ്റമിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 6868 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ......
കൊച്ചി: മുന്നറിയിപ്പില്ലാതെ സർക്കാർ നിത്യവും നടത്തിവരുന്ന പവർകട്ട് (ലോഡ് ഷെഡ്ഡിങ്) ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ പ്രൊഫ. കെവി തോമസ് മുഖ്യമന്ത്രി വി ഡി സതീശന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ മഴക്കുറവ് മൂലം വൈദ്യുതി വെട്ടിക്കുറക്കേണ്ടി വന്നാൽ മുൻകാലങ്ങളിലേത് പോലെ ടൈംഷെഡ്യൂൾ ചെയ്തു ജനത്തെ മുൻകൂട്ടി അറിയിക്കണം.കഴിഞ്ഞ രണ്ടാഴ്ചയായി അനൗദ്യോഗിക പവർകട്ട് കേരളത്തിൽ നടപ്പാക്കുകയാണ് എന്നാണ് മനസ്സിലാക്കുന്നത്.ആഭ്യന്തര ഉൽപ്പാദനത്തിലെ കമ്മിയാണ് ലോഡ്ഷെഡ്ഡിങ്ങിലേക്ക് സർക്കാരിനെ നയിക്കുക.
പക്ഷെ അത് ഒളിച്ചു നടപ്പാക്കേണ്ട ഒന്നല്ല.ജനത്തെ അറിയിച്ച് അവരെ വിശ്വാസത്തിലെടുത്തു വേണം ഇത്തരം സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കേണ്ടത്.അങ്ങനെ ചെയ്താൽ അതിന് അനുസൃതമായി കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാൻ ജനം തയാറാവും.ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും സ്ഥാപനങ്ങളിലും ബദൽ വൈദ്യുതി സംവിധാനങ്ങൾ (UPS/Generator) ലഭ്യമാണ്. ......
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനങ്ങളും ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. ......
കോഴിക്കോട് കൊളത്തറയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 16.220 കിലോഗ്രാം ഭാരമുള്ള 3,140 കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ അസ്ലം അൻസാരി (35) അറസ്റ്റിലായി. ......