പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണൻ ഭയ്യർ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കൾക്ക് കേരള ഗവണ്മെന്റ് ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ട് ലഭിച്ച പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഉചിത നടപടികൾക്ക് പാലക്കാട് ജില്ലാ കളക്ടർക്ക് കൈമാറി കൈമാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും അധികം മർദ്ദനമേറ്റ ശരീരം ആദ്യമായിട്ടാണ് കാണുന്നതെന്ന് കൊല്ലപ്പെട്ടയാളുടെ മൃത ദേഹം പോസ്റ്റ്മോർട്ടം ചെയ്ത തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ. ......
കൊച്ചി: സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു. ......
തിരുവനന്തപുരം: ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ എക്കാലവും സവിശേഷതയോടെയാണ് കണ്ടിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ......
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് 'കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്റ്റ് 2025' പ്രാബല്യത്തിൽ വന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കാലഹരണപ്പെട്ട നിയമങ്ങളെ മാറ്റി കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്ന പുതിയ നിയമത്തിനാണ് ഗവർണ്ണർ അനുമതി നൽകിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ വികസിപ്പിച്ച “System and Method for Generating Digital Fingerprint of a Digital Evidence” എന്ന നൂതന സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ക്രിമിനൽ അന്വേഷണങ്ങളിലും ഡിജിറ്റൽ ഫോറൻസിക് രംഗത്തും ഉപയോഗിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതാണ് ഈ സിസ്റ്റത്തിന്റെ ലക്ഷ്യം.
കുസാറ്റിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിലെ സൈബർ ഇന്റലിജൻസ് റിസർച്ച് ലാബോറട്ടറിയിലെ സീനിയർ റിസർച്ച് ഫെലോ വിജിത് ടി കെ തെക്കേ കൂടത്തിൽ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ......
കൊച്ചി : ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് ഗ്രൂപ്പായ കിർലോസ്കർ ഗ്രൂപ്പ്, കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായ 'ലെറ്റ്സ് ടോക്ക്' (Let’s Talk) പ്രോഗ്രാമിന്റെ പ്രധാന സ്പോൺസറായി കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി കൈകോർക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ സമകാലിക കലയുടെ അന്താരാഷ്ട്ര പ്രദർശനമായി അംഗീകരിക്കപ്പെട്ട കൊച്ചി ബിനാലെയിലെ സുപ്രധാനമായ വേദിയാണ് 'ലെറ്റ്സ് ടോക്ക്'. ......
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കൊച്ചി മറൈന്‍ ഡ്രൈവിലെ മത്സരം ഡിസംബര്‍ 30 ന് നടക്കും.
വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടന് 90 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 77 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. ......

പണ്ട് പണ്ട് .........എന്നുപറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല .എന്നാലോ ? സര്‍ഗ്ഗശേഷി വിവാദവും നടി ആക്രമിക്കപ്പെട്ട സംഭവവും സിനിമാസംഘടനകളുടെയും സിനിമാപ്രവർത്തകരുടെയും കഴുത്തുപിടിച്ചുഞെരിക്കുന്നതിന് ഏറെമുമ്പ് ....സിനിമയ്ക്ക് പുടവകൊടുത്ത ഒരു സംവിധായകന്റെ ഉള്ളില്‍ തട്ടുന്ന കഥയുമായി ഒരു സിനിമയിറങ്ങി, "ഉദയനാണ് താരം" .സ്വന്തം സിനിമ സ്വപ്നം കണ്ടിരുന്ന അനേകം സഹസംവിധായികര്ക്ക് അത് പ്രചോദനമേകി .മാലിന്യം നിറഞ്ഞ സിനിമാരംഗത്ത് ഒരു ശുദ്ധികലശത്തിന് തന്നെ ആ സിനിമ വഴിതെളിച്ചു ."സര്‍ഗ്ഗശേഷി ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത" ശ്രീനിവാസന് എന്ന സര്‍ഗപ്രതിഭയായിരുന്നു ആ സിനിമയുടെ പിന്നില്‍ !.സിനിമാക്കാരും പ്രേക്ഷകരും 'ഉദയനെ' മാറോടുചേര്‍ത്തപ്പോള്‍ ശ്രീനിവാസന് മാറിനിന്ന് നന്നായൊന്നു ചിരിച്ചു .സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാറിന്റെ ചിരി .മൂന്നാലുവര്‍ഷം താന്‍ അനുഭവിച്ച അതികഠിനമായ സര്‍ഗ്ഗവേദന ലക്ഷ്യം കണ്ടതിലുള്ള സംതൃപ്തി ആ ചിരിയിലുണ്ടായിരുന്നു .സിനിമക്കാരെപ്പറ്റി അത്തരമൊരു സിനിമയെടുക്കാനും സൂപ്പര്‍ താരങ്ങളെ വാരാനും മറ്റേത് സിനിമാക്കാരന് കഴിയും ?.ഇവിടെയാണ് സര്‍ഗ്ഗശേഷി എന്ന സോദ്ദേശ്യസാഹിത്യം
പ്രസക്തി നേടുന്നത് .കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റിമാറ്റി വെച്ച് ,കാച്ചിയ പപ്പടം കയറ്റിയയ ച്ച് ഉദയനാണ് താരം മെഗാഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ശ്രീനിവാസന് ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രാന്തത്തിലുള്ള കുമ്പാരഹള്ളിയിലെ താവളത്തിലായിരുന്നു .മറ്റൊരു സിനിമയുടെ വിത്ത് മുളപ്പിച്ചെടുക്കാനുള്ള ശ്രമം .പ്രസിദ്ധീകരണങ്ങളായ പ്രസിദ്ധീകരണങ്ങളെല്ലാം ശ്രീനിവാസന്റെ കവര്‍ചിത്രവുമായി ഇറങ്ങുന്ന കാലം.സിനിമയുടെ കൂടുപൊട്ടിച്ച് ശ്രീനിവാസനെ സാഹിത്യത്തിലും സാംസ്കാരിക മണ്ഡലത്തിലും കുടിയിരുതാനുള്ള മത്സരം ബഹുവര്‍ണ്ണ പ്രത്യേക പതിപ്പുകള്‍ ഇറക്കാന്‍ മത്സരിച്ച നാളുകൾ .ശ്രീനിവാസന് തന്നെ പുസ്തകമാകുന്നു .അങ്ങനെ ആകെയൊരു ശ്രീനിവാസമയകാലം! . ഒരു പ്രമുഖ വാരിക ശ്രീനിവാസനെ ഗൗരവപൂര്‍വ്വം അഭിമുഖം ചെയ്യാന്‍ പ്രശസ്തനായ ഒരു യുവ കഥാകൃത്തിനെയാണ് നിയോഗിച്ചത് .കഥാകൃത്ത് ശ്രീനിയെ തപ്പി നടന്നു .സെല്‍ഫോണ്‍ സിഗ്നലിന് പ്രവേശനം നിയന്ത്രിതമായിരുന്ന കുമ്പാരഹള്ളിയില് ശ്രീനി പലപ്പോഴും ഔട്ട് ഒഫ് റേഞ്ച് ആയിരുന്നു .എന്നിട്ടും സാഹസികനായ കഥാകൃത്ത് ശ്രീനിയുമായി ആശയ വിനിമയം സാധിച്ചു .പിറ്റേന്നുതന്നെ കഥാകൃത്ത് കുമ്പാരഹള്ളിയിലെത്തി .അഭിമുഖം എത്രയും വേഗം നിര്‍വ്വഹിക്കപ്പെടണം .കാരണം അടുത്ത ദിവസം പ്രസ്സിലേക്ക് പോകേണ്ടതാണ് .ശ്രീനിയുടെ അഭിമുഖമാണ് വാരികയുടെ ആ ലക്കം പുറംചട്ടക്കഥ അഥവാ കവര്‍സ്റോറി . കുമ്പാരഹള്ളിയിലെ പച്ചപ്പില്‍ ,വാഴത്തോട്ടത്തിനിടയില്‍ ശ്രീനിയും കഥാകൃത്തും അഭിമുഖത്തിനിരുന്നു .നിലവാരമുള്ള സാധനമാണ് ഉണ്ടാകേണ്ടത് .അതുകൊണ്ടാണല്ലോ മേമ്പൊടിയ്ക്കുപോലും സര്‍ഗ്ഗശേഷി ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരെ ഒഴിവാക്കി സര്‍ഗപ്രതിഭയായ കഥാകൃത്തിനെ ദൗത്യമേല്‍പ്പിച്ചത് .അതുവരെ സിനിമാരംഗത്ത് ആരൊക്കെയോ ചേര്‍ന്ന് ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ,കല -കച്ചവട പാർട്ടീഷന് 'വടക്കുനോക്കി യന്ത്ര'ത്തിലൂടെ എടുത്തുമാറ്റി 'ഉദയനാണ് താര'ത്തില്‍ എത്തിനില്‍ക്കുന്ന ശ്രീനിയെ നല്ല സിനിമയുമായി ബന്ധിപ്പിക്കുന്ന ഉഗ്രന്‍ ഇന്‍ട്രോ ഉണ്ടാവണം .സര്‍ഗ്ഗധനനായ കഥാകൃത്ത് അതിനൊരുങ്ങി .മിനി ടേപ്പ് റിക്കാര്‍ഡറും കടലാസ്സും പേനയുമായി ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ സഹായിയും തയാറായി .കഥാകൃത്തിന് ഉന്മേഷം വന്നു .ചോദ്യങ്ങള്‍ തുരുതുരെ പുറത്തുചാടി .ശ്രീനി സ്വതഃസിദ്ധമായ രീതിയില്‍ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്കി .സഹായി അതെല്ലാം പാടുപെട്ട് കുറിച്ചെടുത്തു .ഉത്സാഹഭരിതനായ കഥാകൃത്ത് അഭിമുഖം തീര്‍ന്നിട്ടും സംഭാഷണം തുടര്‍ന്നു .ആവേശം മൂത്ത് കഥാകൃത്ത് സിനിമയെ എടുത്തുകുടഞ്ഞു .സാഹിത്യം കടിച്ചുപൊട്ടിച്ചു .ഉത്തരാധുനികതയെ നാവുകൊണ്ട് ഈര്‍ന്നുമുറിച്ചു .മണിക്കൂറുകള്‍ കടന്നുപോയി .അഭിമുഖത്തിന്റെ കോപ്പിയുമായി സഹായി വന്നു .കഥാകൃത്ത് അതുവായിച്ച് തലങ്ങും വിലങ്ങും വെട്ടി .സഹായി വീണ്ടും പകര്ത്തിയെഴുതിക്കൊണ്ടുവന്നു .എന്നിട്ടും കോപ്പി ശരിയായില്ല .കഥാകൃത്ത് പിന്നെയും തിരുത്തി .തിരുത്തോട് തിരുത്ത് .പിന്നെ അതേപ്പറ്റി മറന്നു .ഉത്സാഹവും ചര്‍ച്ചയും മാത്രമായി .പകല്‍ മറഞ്ഞു രാത്രി കടന്നുവന്നു .കഥാകൃത്ത് നല്ല മൂഡിലായിരുന്നു.പാട്ടൊഴുകി .ആട്ടം പൊടിപൊടിച്ചു .അതിലൊക്കെ പങ്കാളികളായി ശ്രീനിയും സാഹായികളും .സമയം പുലര്‍ച്ചെ രണ്ടോടടുത്തപ്പോള് കഥാകൃത്തും പരിവാരങ്ങളും തളര്‍ന്നു .പുല്പായകളില് വീണുറങ്ങി .ശ്രീനി മുറിയിലേക്ക് പോയി . രാവിലെ ആറുമണിയോടെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ശ്രീനി എഴുത്തുസഹായിയെ വിളിച്ചുണര്‍ത്തി ഒരുസെറ്റ് കടലാസ്സ് നീട്ടി .മറ്റുസഹായികളും തപ്പിപ്പിടഞ്ഞെഴുന്നേറ്റു .അഭിമുഖസംഭാഷണത്തിന്റെ കറതീര്‍ന്ന കോപ്പി .ശ്രീനി സ്വന്തം കയ്യക്ഷരത്തില്‍ മാറ്റിയെഴുതിയ ഇരുപത്തിനാല് പേജ് .ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ എഴുത്തുസഹായി അതുനോക്കി അന്തംവിട്ടു .ഇതെപ്പോള്‍ സാധിച്ചു ശ്രീനിയേട്ടാ എന്ന ചോദ്യത്തിന് ഒരു ഗ്ലാസ് കട്ടന്‍ചായ കിട്ടുമോ എന്ന മറുചോദ്യം .പിന്നെയൊരു കള്ളച്ചിരിയും . വൈകിയുണര്‍ന്ന കഥാകൃത്ത് ആ കോപ്പി വായിച്ച് സംതൃപ്തിയോടെ ബാഗിലിട്ടു .ഒട്ടും വൈകാതെ നാട്ടിലേക്കുള്ള ബസ് പിടിച്ചു .ചരിത്രസംഭവമായ ആ കോപ്പിയാണ് വാരികയില്‍ കവർസ്റോറിയായി അച്ചടിച്ചുവന്നത് . ആകെ ക്ഷീണിച്ച് ,പുലര്‍ച്ചെ രണ്ടരയോടെ മുറിയില്‍ കയറിയ ശ്രീനിവാസന് രാവിലത്തെ നടത്തത്തിനായി ആറുമണിയ്ക്ക് മുമ്പ് എണീറ്റിരുന്നു .അപ്പോള്‍ അഭിമുഖം മാറ്റിയെഴുതിയതെപ്പോള് ?.പ്രശസ്തനും സര്ഗവൈഭവനുമായ കഥാകൃത്തിന്റെ ചുമതലയായ അഭിമുഖ റിപ്പോര്‍ട്ട് ഇരുപത്തിനാല് പേജ് മാറ്റിയെഴുതാന്‍ എന്തിനു മിനക്കെട്ടു ?. ......
എറണാകുളം : സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാഡ് മൈതാനത്ത് ഡിസംബർ 22ന് വൈകിട്ട് 4 മണിക്ക് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ടി. ......
കൊച്ചി: പരി:സ്ഥിതിയുടെ പേരിൽ കുറച്ചുപേർ മുന്നിട്ടിറങ്ങാനുണ്ടായതിന്റെ ഫലമാണ് പശ്ചിമഘട്ടത്തെ സൈലന്റ് വാലി മുതൽ അറബിക്കടലോരത്തെ മംഗളവനം വരെയുള്ള ജൈവവൈവിധ്യ മേഖലയെ നിലനിർത്താൻ കഴിഞ്ഞതെന്ന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു.എസ്. നായർ അഭിപ്രായപ്പെട്ടു.
ഈ ലോകം ഇതേപോലെ നിലനിർത്താൻ ഭൂമിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കണം. ......