വെൺമണി: വൈഎംസിഎയുടെ ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും 25 ന് രാത്രി
8 മണിക്ക് കല്യാത്ര ജംഗ്ഷനിൽ നടക്കും. പ്രസിഡന്റ് ഷാനി ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം
ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജ് പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'നല്ല മലയാളം' പദ്ധതിക്ക് തുടക്കമായി.
നാഷനൽ സർവീസ് സ്കീം, ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ചേർന്നാണ് പരിപാടി നടത്തുന്നത്. ചെങ്ങന്നൂർ താലൂക്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷാപരിശീലനവും പ്രഭാഷണ പരിശീലനവും നടപ്പിലാക്കുക, മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി പ്രശ്നോത്തരിയും വിജയികൾക്ക് പുരസ്കാരങ്ങളും സമർപ്പിക്കുകയെന്നതാണ് നല്ല മലയാളം പദ്ധതിയുടെ ലക്ഷ്യം. ......
ചെങ്ങന്നൂർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ എസ് സി ആർ വി ടീച്ചേഴ്സ് ടെയിനിംഗ് ഇൻസ്റ്റിട്യൂട്ടിലെ കുട്ടികൾക്കായി സ്ത്രീ സുരക്ഷാ സ്വയം രക്ഷാ പരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നടത്തി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ എ എസ് ഐ മാരായ സുലേഖ പ്രസാദ്, ആശപി.എ, സീനിയർ എസ് എച് ഓ. ......
ദോഹ: ഖത്തർ ദേശീയ ദിനം ഐഡിയൽ ഇന്ത്യൻ സ്കൂൾ (IIS) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രണ്ടു സെഷനുകളിലെയും വിദ്യാർത്ഥികൾ പരേഡിൽഅണിനിരന്നു.
ഖത്തറിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും
വൈവിധ്യമാർന്ന
സാംസ്കാരിക പരിപാടികൾഅവ
തരിപ്പിച്ചു.ചടങ്ങിൽ
സ്കൂൾ പ്രിൻസിപ്പൽ ഷൈഖ് ഷമീം ഖത്തറിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ദേശീയ ദിനാശംസകൾ നേർന്നു. ......
ദോഹ:രാജ്യത്ത് അടുത്തിടെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ
നീക്കം ചെയ്തു.
ഇതുവരെ ഏകദേശം 7,23,17,200 ഗാലൺ മഴവെള്ളമാണ് നീക്കം ചെയ്തത്. ഇതിനായി 544 ടാങ്കറുകളും 36 പമ്പുകളും ഉപയോഗിച്ച് 12,191 ട്രിപ്പുകൾ നടത്തപ്പെട്ടു. ......
ദോഹ:അഴിമതിക്കെതിരായ ഐക്യരാഷ്ട്ര സംഘടനയുടെ 11-ാമത് സമ്മേളനം ദോഹ പ്രഖ്യാപനം 2025 അംഗീകരിച്ച് സമാപിച്ചു. ഭാവിയിലെ അഖണ്ഡത ഉറപ്പാക്കാൻ സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് കൃത്രിമ ബുദ്ധിയുടെ (AI) ഉത്തരവാദിത്വപരമായ ഉപയോഗവും അന്താരാഷ്ട്ര സഹകരണവും അനിവാര്യമാണെന്ന് പ്രഖ്യാപനം വ്യക്തമാക്കി.
അഴിമതിയും രാജ്യാന്തര സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ, നിയമപ്രവർത്തന ഏജൻസികൾ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ......
ദോഹ:ഫിഫ അറബ് കപ്പ് ഖത്തർ 2025നും ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025നും ഇടയിൽ (ഡിസംബർ 1 മുതൽ 18 വരെ) ദോഹ മെട്രോയും ലുസൈൽ ട്രാം നെറ്റ്വർക്കും ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 49,24,919 ആയി എത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. ഇതിൽ 47,12,758 പേർ മെട്രോയും 2,12,161 പേർ ട്രാമും ഉപയോഗിച്ചു. ......
ദോഹ:നേപ്പാൾ സർക്കാർ ഖത്തറിന് സമ്മാനിച്ച രണ്ട് ഏഷ്യൻ ആനകൾ അൽ ഖോർ പാർക്കിലെത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഖത്തറും നേപ്പാളും തമ്മിലുള്ള സൗഹൃദവും സഹകരണബന്ധവും കൂടുതൽ ദൃഢമാക്കുന്ന പ്രതീകാത്മക സമ്മാനമായി അൽ ഖോർ പാർക്കിലെത്തിയ
ഏഷ്യൻ ആനകൾ.
ആണും പെണ്ണുമായ ആനകൾ നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്കിലെ സൗരാഹയിലെ
എലിഫന്റ് ബ്രീഡിംഗ് ആൻഡ് ട്രെയിനിംഗ് സെന്ററിൽ ജനിച്ചവയാണ്.
റുദ്ര കാളി എന്ന പേരുള്ള ഏഴ് വയസ്സുള്ള പെൺആനയ്ക്ക് 1,200 കിലോഗ്രാം ഭാരമുണ്ട്. ......
തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.......