സിഡ്നിയിലെ ബോണ്ടൈ ബീച്ചിൽ നടന്ന കൂട്ടക്കൊലയിലെ പ്രധാന പ്രതിയായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. ഇതോടെ അക്രമിയുടെ മൃതദേഹം സർക്കാർ തന്നെ സംസ്കരിക്കും എന്നാണ് റിപ്പോർട്ട്. ......
ദോഹ: ഖത്തർ–ഇന്ത്യ സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഉന്നതതല കൂടിക്കാഴ്ച.ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗന്നിം, ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ–ഇന്ത്യബന്ധം, പാർലമെന്ററി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഭാവി സഹകരണ സാധ്യതകളും യോഗത്തിൽ ചർച്ചയായി. ......
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മലർവാടി ഖത്തർ റയ്യാൻ സോൺ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ദേശീയ ദിന ക്വിസ് മത്സരത്തിൽ ഐൻ ഖാലിദ് വെസ്റ്റ് ടീം ജേതാക്കളായി. മാസിൻ ബസ്സാം, അഹ്യാൻ ഷഫീഖ് എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
മുഹമ്മദ് ഇഹ്സാൻ ഷമീർ, അയാസ് അഹ്മദ് എന്നിവർ ഉൾപ്പെട്ട അൽ വാബ് ടീം രണ്ടാം സ്ഥാനവും, മുഹമ്മദ് റയ്യാൻ, തമീമ തമിം എന്നിവരടങ്ങുന്ന ഐൻ ഖാലിദ് ഈസ്റ്റ് ടീം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എം.എം. ......
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ. ഇതിനു പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവെച്ചു. ......
രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളും ബംഗ്ലാദേശിനെ എത്തിച്ചിരിക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യാ വിരുദ്ധത ഉയർത്തിക്കാട്ടി പടർന്നു പിടിക്കുന്ന പ്രതിഷേധങ്ങളാണ് ആ രാജ്യത്തെ സാമ്പത്തികമായി തകർത്തുകൊണ്ടിരിക്കുന്നത്. ......
തിരുവനന്തപുരം: മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകൾ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ആഘോഷത്തിനായി കുട്ടികളിൽനിന്ന് പിരിച്ച തുക തിരികെ നൽകുകയും ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ......
ചെങ്ങന്നൂർ : മീഡിയാ സെൻ്ററിൻ്റെ ക്രിസ്തുമസ് ആഘോഷം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മീഡിയ സെൻ്ററിൽ നടക്കും. വെൺസെക് ചെയർമാൻ കോശി സാമുവേൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ......
ന്യൂഡൽഹി: ഭഗവാൻ കൃഷ്ണനെയും ഹനുമാനെയും ലോകചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരായി വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.......
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും കേരളത്തോടുള്ള അവഗണന തുടർന്ന് യുഡിഎഫ് എംപിമാർ. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ശബ്ദമുയർത്തുന്നതിന് പകരം, കേരളത്തെ ദ്രോഹിക്കുന്ന നിലപാടാണ് യുഡിഎഫ് പ്രതിനിധികൾ സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമാകുന്നു.
വയനാട് ദുരന്തത്തിലും മൗനം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചിട്ടും അത് പാർലമെന്റിൽ ഉന്നയിക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ല. ......
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ നിലവിൽ വരും.......