ജാതിമത ഭേദമന്യേ മനുഷ്യരെല്ലാവരും സാഹോദര്യത്തിന്റെ മനോഹരമായ നൂലുകളാൽ കോർക്കപ്പെടുന്ന ഈ വേളയിൽ, ക്രിസ്മസ് എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് അത് സ്നേഹത്തിന്റെ വലിയൊരു പ്രഖ്യാപനമാണ്.
ബാല്യത്തിന്റെ പൂങ്കൊടികൾ
നമ്മുടെ ഉള്ളിലെ നന്മകളെയും ബാല്യകാലത്തെ മനോഹരമായ ഓർമ്മകളെയും തൊട്ടുണർത്തുന്നതാണ് ഓരോ ക്രിസ്മസ് കാലവും. പ്രശസ്ത എഴുത്തുകാരി റോസ് മേരി സൂചിപ്പിക്കുന്നത് പോലെ, പൂക്കളും പുൽക്കൂടും നക്ഷത്രങ്ങളും നിറഞ്ഞ ആ പഴയകാലം ഓരോ മനുഷ്യന്റെയും ഉള്ളിൽ ഗൃഹാതുരമായ ഒരോർമ്മയാണ്. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേടിയ മികച്ച മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. നിലവിലുള്ള അനുകൂല സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പ് വരെ നിലനിർത്തുന്നതിനായാണ് കോൺഗ്രസും യുഡിഎഫും പരിശ്രമിക്കുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എംഎസ് സി ഫിസിക്സ് പൂർവ്വവിദ്യാർത്ഥിയായ ജോൺസ് അജിക്ക് ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിൽ ഡോ. ജനാ സൌംസൈൽ കീഴിൽ "N-Heteropolycycles as Functional Materials" എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി ഫെലോഷിപ്പ് ലഭിച്ചു. ......
പാലക്കാട്: കഞ്ചിക്കോട് അന്യസംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം. അന്യസംസ്ഥാന തൊഴിലാളിയായ രാംനാരായൺ ഭയ്യാൽ കൊല്ലപ്പെട്ട സംഭവത്തിലാണ് സിപിഎം നേതാക്കൾ ആർഎസ്എസിനെതിരെ ഗുരുതര ആരോപണം ഉയർത്തുന്നത്. രാംനാരായൺ ഭയ്യാൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. ......
ഇസ്ലാമാബാദ്: പാകിസ്ഥാനെയും പാക് അധീന കശ്മീരിനെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങൾക്ക് ദൈവിക സഹായം ലഭിച്ചതായി പാകിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണ സമയത്ത് പാകിസ്ഥാൻ സേനയ്ക്ക് അസാധാരണമായ പിന്തുണ ലഭിച്ചതായും അത് നേരിട്ട് അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നടപടി പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായാണ് മേയ് 7-ന് ആരംഭിച്ചത്. ......
തിരുവനന്തപുരം: പതിനഞ്ചാമത് കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം. 15 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടിയാണ് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ ചരിത്ര വിജയം സ്വന്തമാക്കിയത്. സെന്ററിൽ നിന്നും വിവിധ ഇനങ്ങളിലായി 48 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. സീനിയർ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ ആകാശ് ജെ.പി, 100, 200 മീറ്റർ ഓട്ടത്തിൽ അഖിൽ എസ്. ......
ദോഹ: സാമൂഹിക പ്രവർത്തന രംഗത്തെ മികവ്അംഗീകരിക്കുന്നതിനായി ഖത്തർ സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ഫാമിലി മന്ത്രാലയം (MSDF) ‘റൗദ അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ വർക്ക്’അവാർഡ്നൽകുമെന്ന് പ്രഖ്യാപിച്ചു. ദോഹയിൽ നടന്നവാർത്താസമ്മേളനത്തിലാണ് അവാർഡിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.ഖത്തറിലെ വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവരുടെ സാമൂഹിക രംഗത്തെ നവീനവും ദീർഘകാല ഫലപ്രദവുമായ സംഭാവനകളെ ആദരിക്കുന്ന ആദ്യ ഔദ്യോഗിക ദേശീയ അവാർഡാണിത്. ......
ദോഹ: മുശൈരിബ് ഡൗൺടൗൺ ദോഹയിൽ ‘ബറാഹ സിനിമ നൈറ്റ്സ്’ ഔട്ട്ഡോർ സിനിമയുടെ മൂന്നാം പതിപ്പ് 25ന് വ്യാഴാഴ്ച ആരംഭിക്കുമെന്ന് മുശൈരിബ് പ്രോപ്പർട്ടീസ് അറിയിച്ചു. ഡിസംബർ 25 മുതൽ ജനുവരി 3 വരെ നടക്കുന്ന പരിപാടിയിൽ കുടുംബസിനിമകൾ, ഉത്സവാന്തരീക്ഷം നിറഞ്ഞ പ്രവർത്തനങ്ങൾ, സിനിമയെ ആസ്പദമാക്കിയ ഭക്ഷണപരിപാടികൾ എന്നിവ ഉൾപ്പെടും.
മുശൈരിബ് ഡൗൺടൗൺ ദോഹയുടെ ശീതകാല പരിപാടികളുടെ ഭാഗമായ ബറാഹ സിനിമ, കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദാനുഭവമാണ് നൽകുന്നത്. ......