കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) അക്കാദമിക–വ്യവസായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതായി ധാരണാപത്രം (MoU) പുതുക്കി ഒപ്പുവച്ചു.
കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. ......
കൊച്ചി: മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് 'ഒപ്പം' (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. ......
കൊച്ചി: വയോജന സൗഹൃദ ക്രിസ്മസ് സന്ദേശമുയർത്തി ലോകാരോഗ്യ സംഘടനയുടെ കീഴിലെ സ്മൂഹിക സംഘടനയായ മാജിക്സ് എൻ ജി ഒ യുമായി കൈകോർത്ത് എറണാകുളം പ്രസ് ക്ലബ്ബ് സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നു.
ക്രിസ്മസ് ആഘോഷിക്കാനും പുൽക്കൂടൊരുക്കാനും ആഗ്രഹിച്ചിട്ടും പ്രയാസപ്പെടുന്ന വയോജനങ്ങൾക്കൊപ്പം കൈകോർക്കുന്ന പദ്ധതിയാണിത്.
നഗരത്തിലെ കരിന്തല കോളനിയിൽ ഇന്ന് (ചൊവ്വ) സ്നേഹക്കൂട് എന്ന പേരിൽ പുൽക്കൂട് സ്ഥാപിക്കും. കോളനി നിവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. ......

കൊച്ചി: നിധി നിയമങ്ങളിലെ പല കാര്യങ്ങളും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് (എം സി എ) അധികൃതർ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും തികച്ചും നിരുത്തരവാദപരവും പ്രതിഷേധാർഹവുണെന്നും ഇത്തരത്തിലുള്ള സമീപനം സംസ്ഥാനത്തെ നൂറുകണക്കിന് നിധി കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും നിധി കമ്പനീസ് അസോസിയേഷൻ്റെ എട്ടാമത് സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
കമ്പനി നിയമം അനുശാസിക്കുന്ന കോമ്പൗണ്ടിംഗ് സൗകര്യം ചെയ്തുകൊടുത്ത് കമ്പനികളെ തടസ്സം കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവുപോലും മാനിക്കാതെയുള്ള എം സി എയുടെ നടപടികളിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാരുടെയും ബാങ്കിംഗ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി എത്തിപ്പെടാത്ത ഗ്രാമീണ മേഖലകളിലു ഉള്ളവരുടെയും സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റി കൊടുക്കുന്ന നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്കു തടസ്സം
സൃഷ്ടിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ.
പാലത്തിങ്കൽ പറഞ്ഞു.
വൈസ് പ്രസിഡൻ്റ് ജോസഫ് ഇ.എ മുഖ്യപ്രഭാഷണം നടത്തി. ......
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിയ്ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ......
ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ സ്വന്തം കുടുംബാംഗങ്ങൾ കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബളിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ സർവ്വ സന്നാഹങ്ങളുമായി യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്). തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ ജനുവരി മാസത്തോടുകൂടി മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു. ......
വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്‍മ്മം തണുപ്പ് കാലത്ത് നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്‍മ്മ സംരക്ഷണം തണുപ്പ് കാലത്തില്‍ എങ്ങനെ ചെയ്യാം എന്ന് ഈ ലേഖനം പ്രതിപാദിക്കുന്നു.
· കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക.
· സോപ്പിന് പകരം ക്ലന്‍സിംഗ് ലോഷന്‍ ഉപയോഗിക്കുക. ......