ചെങ്ങന്നൂർ: മിഷൻസ് ഇൻഡ്യയുടെ നേതൃത്വത്തിലുള്ള ഉണർവ്വ് യോഗങ്ങൾ ജുലൈ 23, 24, 25 തീയതികളിൽ കല്ലിശ്ശേരി ഉമയാറ്റുകര മാർത്തോമ്മാ പളളിയിൽ നടക്കും. ഉമയാറ്റുകര മാർത്തോമ്മാ പള്ളി വികാരി റവ. ......
മാന്നാർ: യു ഡി എഫ് പ്രകടന പത്രിക പ്രഖ്യാപനപ്രകാരം നെല്ലിൻ്റെ വില കിലോയ്ക്ക് 35 രൂപ വരെ കർഷകർക്ക് നൽകുവാൻ സംസ്ഥാന സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മാന്നാർ എസ് എൻ ഡി പി യൂണിയൻ ചെന്നിത്തല മേഖല സംയുക്തയോഗം ആവശ്യപ്പെട്ടു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വില വർദ്ധനവ് സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകണം.കീടനാശിനി വിലയിലും വളത്തിൻ്റെയും കൂലിയിലെ വർദ്ധനവിലൂടെയും കർഷകർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഇത് പരിഹരിക്കുന്നതിന് യു ഡി എഫ് സർക്കാരിൽ കർഷകർക്ക് വലിയ പ്രതീക്ഷ ആണെന്നും യോഗം ചൂണ്ടിക്കാട്ടി. ......
ചെങ്ങന്നൂർ: മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചെങ്ങന്നൂരിന്റെയും റിക്രൂട്ട്മെന്റ് ഹബ് കോട്ടയം, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ "മെഗാ ജോബ് ഫെയർ 2026" ജൂലൈ 18-ന് രാവിലെ 9 മുതൽ വൈകിട്ട്
3.30 വരെ ക്യാമ്പസിൽ നടത്തും.
ഫ്രഷേഴ്സിനും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ വിവിധ പ്രമുഖ കമ്പനികൾ പങ്കെടുക്കും. വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ, സ്പോട്ട് ഇന്റർവ്യൂകൾ, മികച്ച കരിയർ സാധ്യതകൾ എന്നിവ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. ......
മൗറീഷ്യസ് വിദേശകാര്യ മന്ത്രി ഹംബീരാജൻ നർസിംഗൻ, സെർബിയൻ അംബാസഡർ സിനിസ പാവിക്, ഗയാന ഹൈക്കമ്മീഷണർ ധരംകുമാർ സീരാജ് എന്നിവർ കേരള നിയമസഭ സന്ദർശിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ഇവർ കൂടിക്കാഴ്ച നടത്തി. ......
കൊല്ലകടവ് ഗവ മുഹമ്മദൻസ് ഹൈസ്കൂളിൽ വായന മാസാചരണത്തിന്റെ സമാപനം കുറിച്ച് പാടാം പറയാം എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കലാസാഹിത്യ അഭിരുചി ലക്ഷ്യമാക്കിയുള്ള സാംസ്കാരിക കൂട്ടായ്മ എഴുത്തുകാരിയും പ്രഭാഷകയുമായ കെ എൻ ഉമാറാണി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: മാർത്തോമാ സഭ ചെങ്ങന്നൂർ -മാവേലിക്കര ഭദ്രാസനത്തിന് 9 കോടി 52 ലക്ഷം രൂപയുടെയും ഭദ്രാസനത്തിന്റെ കീഴിലുള്ള ഒലിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നാലു കോടി 22 ലക്ഷം രൂപയുടെയും ബജറ്റ് അംഗീകരിച്ചു.ഭദ്രാസന ട്രഷറർ ജോജി ചെറിയാൻ ബഡ്ജറ്റ് അവതരിപ്പിച്ചു. ചെങ്ങന്നൂർ തിട്ടമേൽ ട്രിനിറ്റി മർത്തോമ പള്ളിയിൽ കൂടിയ 33 ആമത് അസംബ്ലി യോഗത്തിൽ ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം ആശങ്കാജനകമാണെന്ന് സഫ്രഗൻ മെത്രാപ്പൊലിത്ത പറഞ്ഞു. ......
കൊച്ചി: ഈ വർഷത്തെ, ചരിത്രപ്രസിദ്ധമായ വല്ലാർപാടം മരിയൻ തീർത്ഥാടനം, സെപ്റ്റംബർ 13, ഞായർ, ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇതോടനുബന്ധിച്ചുള്ള 501 അംഗ കമ്മിറ്റികളുടെ രൂപീകരണം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിര ഹാളിൽ വച്ച് മെത്രാപ്പോലീത്ത ഡോ. ......
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മാസം മുതലുള്ള പെൻഷൻ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കുടിശ്ശികയായ മുഴുവൻ തുകയും പെട്ടെന്ന് തന്നെ അർഹരുടെ കൈകളിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
പ്രവാസി പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ......
തിരുവനന്തപുരം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതുതായി രൂപീകരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി ഭക്തി നിർഭരമായ ചടങ്ങിൽ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. ......
കൊച്ചി : വല്ലാർപാടം രാജ്യാന്തര ടെർമിനലിൻ്റെ റെയിൽ നിർമ്മാണത്തിന് വേണ്ടി ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ നിന്ന് കിടപ്പാടങ്ങൾ വിട്ടുകൊടുക്കേണ്ടിവന്ന 56 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി കാക്കനാട് വാഴക്കാല വില്ലേജിൽ തുതിയൂർ മുട്ടുങ്കൽ റോഡിന് സമീപത്തുള്ള പുനരധിവാസ സൈറ്റിൽ ഇന്ന് (16/07/26) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടർ എത്തിച്ചേരും. നാല് സെൻറ് വീതമുള്ള 56 പ്ലോട്ടുകളും അവയെ ബന്ധിപ്പിക്കുന്ന 3 മീറ്റർ വീതിയുമുള്ള വഴിയും അടങ്ങുന്ന 4.25 ഏക്കർ ഭൂമി ഉപയോഗശൂന്യമായ നെൽവയലാണ്. ......