ദോഹ : ഖത്തർ മ്യൂസിയംസും (QM) ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (NMACC) തമ്മിൽ അഞ്ചുവർഷത്തേക്കുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും, റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ഈഷ അംബാനിയും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. കുട്ടികൾക്ക് ആധാരമാക്കിയ നവീന പഠന മാതൃകകൾ ഇന്ത്യയിലും ഖത്തറിലും നടപ്പാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
ദോഹയിലെ ഖത്തർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ......

ദോഹ: ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന കാർഗോ കമ്പനികൾക്ക് നിയന്ത്രണംഏർപ്പെടുത്തുന്നതിന്റെ ഭാഗമായി2026 ജനുവരി 1 മുതൽ രാജ്യത്തെ എല്ലാ ഇറക്കുമതി–കയറ്റുമതി ഇടപാടുകളും ഗതാഗത മന്ത്രാലയം (MoT) അംഗീകാരം നൽകിയ ചരക്ക് കൈമാറ്റ കമ്പനികളിലൂടെ മാത്രമേ നടത്താൻ പാടുള്ളൂ എന്ന് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു.
ഡെലിവറി ഓർഡറുകൾ (DO), ബിൽ ഓഫ് ലേഡിംഗ് (BL) ഉൾപ്പെടെയുള്ള എല്ലാ ഷിപ്പിംഗ് രേഖകളും സേവനങ്ങളും MoT ലൈസൻസ് ലഭിച്ച കാർഗോഫോർവേഡർമാർ മുഖേന മാത്രമേ കൈകാര്യം ചെയ്യാവൂ. ഷിപ്പ്മെന്റുകളിൽ അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ മന്ത്രാലയ നിർദേശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യണമെന്നും, അവർ തിരഞ്ഞെടുക്കുന്ന കമ്പനികൾ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
ലോഡിംഗ് കേന്ദ്രങ്ങളിലും വിതരണ പോർട്ടുകളിലും നടക്കുന്ന കാർഗോ ഇടപാടുകൾ കൃത്യമായ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാർഗോ സ്ഥാപനങ്ങൾ വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ അതിജീവനത്തിന്റെ പോരാട്ടമായി കണ്ട് യു.ഡി.എഫ് ഒരുക്കങ്ങൾ സജീവമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ആത്മവിശ്വാസം മുൻനിർത്തി മുന്നണി വിപുലീകരണത്തിനാണ് യു.ഡി.എഫ് ഇപ്പോൾ മുൻഗണന നൽകുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഭൂമി പാട്ടത്തിന് നൽകുന്ന വ്യവസ്ഥകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റവന്യൂ വകുപ്പ്. ബ്രിട്ടീഷ് കാലം മുതൽ തുടർന്നുപോന്നിരുന്ന 99 വർഷത്തെ ദീർഘകാല പാട്ട സമ്പ്രദായം നിർത്തലാക്കി, പാട്ടക്കാലാവധി പരമാവധി 12 വർഷമായി ചുരുക്കാനാണ് സർക്കാർ തീരുമാനം. ......
ന്യൂഡൽഹി:ജാമ്യത്തിലിറങ്ങി കേസിലെ പ്രധാന സാക്ഷിയെ കൊലപ്പെടുത്തിയ പ്രതിക്ക് വീണ്ടും ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സമീപനം "പ്രത്യക്ഷത്തിൽ വിപരീതവും" (Manifestly Perverse) യുക്തിരഹിതവുമാണെന്ന് നിരീക്ഷിച്ച കോടതി, നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്നും വ്യക്തമാക്കി.
ലക്ഷ്മണൻ v. ......
കീവ്: 21-ാം നൂറ്റാണ്ടിലെ ആധുനിക സാങ്കേതിക വിദ്യയും നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന യുദ്ധരീതികളും ഏറ്റുമുട്ടുന്ന അസാധാരണ ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ സൈന്യം. റഷ്യൻ സൈനികർ കുതിരപ്പുറത്തിൽ സഞ്ചരിക്കുമ്പോൾ, യുക്രെയ്ൻ ഡ്രോണുകൾ അവരെ നിരീക്ഷിച്ച് നേരിട്ട് ആക്രമിക്കുകയായിരുന്നു. ......
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്ന് നിർണായക ദിനം. കേസ് സിബിഐക്ക് വിടണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ......