കൊച്ചി: കേരളത്തിന്റെ വികസനത്തിനും പാർട്ടിയുടെ വളർച്ചയ്ക്കും ഇച്ഛാശക്തിയോടെ പ്രവർത്തിച്ച ജനനേതാവായിരുന്നു കെ കരുണാകരനെന്ന് മുൻമന്ത്രി കെ ബാബു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാൻസ്ജെൻഡർ സമൂഹത്തിനായി സൗജന്യ ചർമ്മരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 'സമവേഷ - ഇൻക്ലൂഷൻ വിത്ത് ഡിഗ്നിറ്റി’ എന്ന പദ്ധതിയുടെ ഭാഗമായി ചമ്പക്കര സെന്റ് ജെയിംസ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടത്തിയത്.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, പാർശ്വവൽക്കരണം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ......
ചെങ്ങന്നൂർ: കല്ലിശേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ സംഘടിപ്പിച്ച ക്രിസ്മസ് പാപ്പ വിളംബര ജാഥ -ബോൺ നത്താലേ - കല്ലിശേരി നഗരവീഥികളെ ചുവപ്പണിയിച്ചു.
സ്കൂളിലെ 400-ഓളം വിദ്യാർഥികളാണ് ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ് ജാഥയിൽ അണിനിരന്നത്. ......
പുത്തൻകാവ് : മെട്രോപോളിറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം മുനിസിപ്പൽ കൗൺസിലർ ബിജു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡൻറ് സതീഷ് കുമാർ പി എൻ അധ്യക്ഷത വഹിച്ചു. ഫാ.ബിജു ടി മാത്യു ക്രിസ്മസ് സന്ദേശം നൽകി.
ഹെഡ്മാസ്റ്റർ സിബി വർഗീസ്, സ്റ്റാഫ് സെക്രട്ടറി അലക്സ് വർഗീസ്, കുര്യൻ. ......
ക്രെഡായ് നാഷനല്‍ റിയല്‍ എസ്റ്റേറ്റ് എക്സലന്‍സ് അവാര്‍ഡ്സ് 2025ന്റെ ഉദ്ഘാടനപ്പതിപ്പില്‍ രണ്ട് പ്രമുഖ അവാര്‍ഡുകള്‍ നേടി ചരിത്രം സൃഷ്ടിച്ച് അസറ്റ് ഹോംസ്. വിന്നര്‍ (ഗോള്‍ഡ്) വിഭാഗത്തില്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ കേരളത്തില്‍ നിന്നുള്ള ഏക ഡെവലപ്പര്‍ എന്ന ബഹുമതിയും അസറ്റ് ഹോംസ് കരസ്ഥമാക്കി.
ഡിസംബര്‍ 19ന് ന്യൂഡെല്‍ഹി ടാജ് പാലസില്‍ കേന്ദ്ര പാര്‍പ്പിട, നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മികച്ച പാര്‍പ്പിട പദ്ധതി - 2 tier നഗരം മിഡ് സെഗ്മെന്റില്‍ അസറ്റ് എന്‍സൈന്‍ കോഴിക്കോടും മികച്ച പാര്‍പ്പിട പദ്ധതി - 3 tier നഗര വിഭാഗത്തിലെ ലക്ഷ്വറി സെഗ്മെന്റില്‍ അസറ്റ് ഗ്രാന്‍ഡിയോസ് സാന്‍ഫോര്‍ഡ് കൊല്ലവുമാണ് അവാര്‍ഡുകള്‍ അവാര്‍ഡുകള്‍ നേടിയത്. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ മഹേഷ് എല്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
രാജ്യത്തെമ്പാടുമുള്ള 500 ഡെവലര്പ്പാരുടെ 800ലേറെ പദ്ധതികളാണ് ക്രെഡായ് നാഷനല്‍ റിയല്‍ എസ്റ്റേറ്റ് എക്സലന്‍സ് അവാര്‍ഡ്സിന്റെ ആദ്യഘട്ടത്തില്‍ മാറ്റുരച്ചത്. ......
കൊച്ചി: സംസ്ഥാനത്തെ കേന്ദ്ര സിലബസ് അനുസരിച്ചു പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന സെൻട്രൽ സ്കൂൾ കായികമേള, ഡിസംബർ 29, 30 തിയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ബഹു. ......
കൊച്ചി: ക്രിസ്മസ് സമ്മാനങ്ങള്ളായി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവര്‍ദ്ധക വിപണന ശൃംഖലയായ നൈക്ക. വിവിധ താല്പര്യങ്ങള്ക്കും ബജറ്റിനും ഇണങ്ങും വിധം ക്യൂറേറ്റ് ചെയ്ത സ്കിന്‍ കെയര്‍, മേക്കപ്പ്, ബോഡി കെയര്‍ സെറ്റുകളാണ് ആകര്‍ഷകമായ ഓഫറുകളില്‍ വില്‍പ്പനയ്ക്കുള്ളത്. ......
കണ്ണുചികിത്സാ രംഗത്ത് ദീർഘകാലമായി വിശ്വാസ്യതയും സേവനമികവും പുലർത്തുന്ന ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടത്തിന്റെ ആശീർവാദ കർമ്മം അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ......
ദോഹ : ഐ സി എഫ് ഖത്തർ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗ വൈഭവങ്ങൾ പെയ്തിറങ്ങിയ കലോത്സവത്തിന് പരിസമാപ്തി കുറിച്ചപ്പോൾ ബദ്റുൽ ഹുദാ ടീം 262 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. നജ്മുൽ ഹുദാ , ശംസുൽ ഹുദാ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അൽറയ്യാൻ ഷെർബോൺ ബ്രിട്ടീഷ് സ്കൂളിൽ ഉച്ചക്ക് നടന്ന പ്രൗഢമായ ഉത്ഘാടന സംഗമം നോർക്ക ഡയറക്ടർ സി വി റപ്പായി ഉത്ഘാടനം ചെയ്തു. ......
അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. ......