കൊച്ചി: കേരള കാർഷിക സർവകലാശാലയിൽ ടോഡി ടെക്നീഷ്യൻ കോഴ്സ് ആരംഭിക്കുന്നു. അതായത്, കള്ളു ചെത്താൻ ഇനി കേരളത്തിലെ കാർഷിക സർവകലാശാലയിൽ പഠിക്കാം.......
യുവതിയെ ഓടുന്ന കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. ......
വാഷിങ്ടൺ: അമേരിക്കയിൽ ശക്തമായ ശീതക്കാറ്റ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി.......
തൃശൂർ: കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ......
മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം മകരവിളക്ക് ഉത്സവത്തിനായി നട ഡിസംബർ 30ന് തുറക്കും.നാൽപത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ശനിയാഴ്ച (ഡിസംബർ 27) സമാപനം. രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും നട തുറക്കും. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. ......
ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യം.......
പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 36-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ തുടക്കമായി. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ യോഗം ഉദ്ഘാടനം ചെയ്തു.
ഭൂമിയിലുള്ളതിനേക്കാൾ ഉയരത്തിലുള്ളതിനെക്കുറിച്ച് ചിന്തിക്കാനും അതിന് ജീവിതത്തിൽ പ്രാധാന്യം നൽകാനും സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ......
തൃപ്പൂണിത്തുറയിലെ ജനങ്ങൾക്ക് സദ്ഭരണത്തിന്റെയും അഴിമതി രഹിത ഭരണത്തിന്റെയും അഞ്ചു വർഷങ്ങൾ സമ്മാനിക്കുമെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ കെ എസ് ഷൈജു. വികസിത തൃപ്പൂണിത്തുറയായിരിക്കും ബിജെപിയുടെ ലക്ഷ്യം. ......
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ രണ്ട് വോട്ട് അസാധുവായത് സിപിഎം - ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഒരു മുന്നണിയായാണ് മത്സരിച്ചതെന്നും അന്നത്തെ വോട്ട് കച്ചവടത്തിന്റെ തുടർച്ചയാണ് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നടന്നതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് ആരോപിച്ചു. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക പൊലീസ് ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ആംബുലൻസിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ നിൽക്കുന്ന പോറ്റിയെ ദൃശ്യങ്ങളിൽ കാണാം. ......