ദോഹ:ലോക ചെസ് രംഗത്തെ ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായ ഫിഡെ വേൾഡ് റാപിഡ് & ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പ് 2025 ന് ദോഹയിൽ വെള്ളിയാഴ്ച തുടക്കം കുറിച്ചതായി സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചെസ് വേൾഡ് കപ്പ്, ഗ്ലോബൽ ചെസ് ലീഗ് എന്നിവ ഉൾപ്പെടുന്ന ശക്തമായ അന്താരാഷ്ട്ര മത്സരപരമ്പരയ്ക്ക് പിന്നാലെയാണ് ഈ ടൂർണമെന്റ് നടക്കുന്നത്.
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാർൽസൻ റാപിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിലെ
മുൻനിര താരങ്ങളിൽ പലരും ദോഹയിൽ ലോകകിരീടങ്ങൾക്കായി ഏറ്റുമുട്ടും.2023-ൽ ക്ലാസിക്കൽ ലോകചാമ്പ്യൻ പദവി ഒഴിഞ്ഞ നോർവീജിയൻ താരം, വേഗതയേറിയ ഈ രണ്ടു ഫോർമാറ്റുകളിലും ഇപ്പോഴും നിലവിലെ ലോകചാമ്പ്യനാണ്. ഖത്തറിൽ മത്സരിക്കുന്നതിൽ വലിയ ആവേശമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക ഒരു മില്യൺ യൂറോയാണ്. ......
ദോഹ:കായിക ടൂറിസത്തിന്റെയും മാധ്യമങ്ങളുടെയും സാംസ്കാരിക മാനദണ്ഡങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി കത്താറയിൽ പ്രത്യേക ഫോറം സംഘടിപ്പിച്ചു. അറബ് ഫെഡറേഷൻ ഫോർ സ്പോർട്സ് ടൂറിസം, ഗൾഫ് അസോസിയേഷൻ ഫോർ ടൂറിസം മീഡിയ എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം നടന്നത്.
ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിദഗ്ധരും മാധ്യമപ്രവർത്തകരും പങ്കെടുത്ത പാനൽ ചർച്ചയിൽ, കായികം, ടൂറിസം, സമ്പദ്വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സുസ്ഥിര അറബ് മാതൃക രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചന നടന്നത്. ......
ദോഹ:സാധ്യമായ പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും കാര്യക്ഷമമായി നേരിടുന്നതിനുള്ള സ്ഥാപന സജ്ജത വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് സിമുലേഷൻ അഭ്യാസം സംഘടിപ്പിച്ചു. പ്ലാനിംഗ്, പോളിസീസ് ആൻഡ് ഇന്നൊവേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ ഏകദേശം 140 ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
അഭ്യാസത്തിലൂടെ ഏകോപന സംവിധാനങ്ങളുടെ കാര്യക്ഷമതയും തീരുമാനമെടുക്കൽ ശേഷിയും വിലയിരുത്തുകയും അടിയന്തര സാഹചര്യങ്ങളിൽ സേവന തുടർച്ച ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
പരിപാടിക്ക് അധ്യക്ഷത വഹിച്ച അണ്ടർസെക്രട്ടറി ഡോ. ......
ദോഹ: ‘ശുദ്ധവും സ്മാർട്ടുംസുസ്ഥിരവുമായ നഗരം’ എന്ന പ്രമേയത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് ക്ലീന്ലിനസ് വകുപ്പ് ആദ്യ ദേശീയ പൊതുശുചിത്വ ഫോറം സംഘടിപ്പിച്ചു. സർക്കാർ–സ്വകാര്യ മേഖല,സർവകലാശാലകൾ, ഗവേഷകർ എന്നിവർ പങ്കെടുത്ത ഫോറം, നവീകരണം,കൃത്രിമബുദ്ധി, ആധുനിക സാങ്കേതികവിദ്യകൾ എന്നിവ പൊതുശുചിത്വ രംഗത്ത്പ്രയോജനപ്പെടുത്തുന്നതിൽ ഊന്നൽ നൽകി. ......
ദോഹ:പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും കീടവ്യാപനം തടയുന്നതിനുമായി ഖത്തറിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ശക്തമായ കീടനിയന്ത്രണ ക്യാമ്പെയ്നുകൾ തുടരുന്നു. ഖത്തർ നാഷണൽ വിഷൻ 2030-നോട് ചേർന്ന് പരിസ്ഥിതി സുസ്ഥിരതയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
നവംബർ 14 മുതൽ ഡിസംബർ 11 വരെ 8,949 കീടനിയന്ത്രണ സേവന അപേക്ഷകൾ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ......
ദോഹ: വിദ്യാർത്ഥികളുടെ ഒഴിവുസമയം സാർഥകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ആക്ടിവിറ്റീസ് – സ്പ്രിംഗ് 2025 പരിപാടി കഴിവുകളും മൂല്യങ്ങളും പ്രതിഭകളും വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാഭ്യാസ, കായിക, പ്രായോഗിക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സാമൂഹിക കഴിവുകളും മെച്ചപ്പെടുത്തുകയാണ് പദ്ധതി.
മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ പരിപാടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഒരുക്കിയ ആറു കേന്ദ്രങ്ങളിലായാണ് നടപ്പാക്കുന്നത്. ......
തൃശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ മേയർ പദവിയുമായി ബന്ധപ്പെട്ട പണപ്പെട്ടി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസ്, ഡിസിസി നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത്. ആരോപണങ്ങൾ ഉന്നയിച്ചതിന് സസ്പെൻഡ് ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ലാലി പറഞ്ഞു. ......

ചെങ്ങന്നുർ: ഇന്ത്യയുടെ ആത്മാവാണ് ജവാൻമാർ ജീവിതം പൂർണ്ണമായി രാഷ്ട്രത്തിനായി
സമർപ്പിക്കപ്പെട്ടവരാണ് അവരെന്ന് ഫാ: റെനി കട്ടേൽ പറഞ്ഞു.
അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത്, തിരുവൻവണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സെൻറ് ഫ്രാൻസിസ് മലങ്കര ക്നാനായ കത്തോലിക് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന
സൈനിക കുടുംബ സംഗമവും ക്രിസ്മസ് - പുതുവത്സരാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര സ്നേഹത്തിലൂടെ മാത്രമേ മനുഷ്യ സ്നേഹിയാകാൻ സാധിക്കുകയെന്നും അതിലൂടെ മാത്രമേ രാഷ്ട്രത്തോടും ഭക്തിയുണ്ടാവുകയുള്ളു എന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് മുഖ്യ രക്ഷാധികാരി ലെഫ്റ്റനൻഡ് കമാൻഡർ കുര്യാക്കോസ് മാത്യു (റിട്ട) മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ ഇ കെ അധ്യക്ഷനായി.
ജില്ലാ പ്രസിഡണ്ട് ബി രാജഗോപാലൻ നായർ, സൈന്യ മാതൃ ശക്തി ജില്ലാ പ്രസിഡണ്ട് രമാദേവി പിആർ, വാർഡ് മെമ്പർ സ്മിതാ രാജേഷ് ,
സനൽകുമാർ നെയ്പ്പള്ളിൽ, മുരളീധരൻ നായർ മുല്ലപ്പറമ്പിൽ, വേണു ജി നായർ, ശിവപ്രസാദ്, അനിൽ ശങ്കർ, രഞ്ജു വി നായർ, പ്രഭാ രതീഷ്, സരിത രാജീവ്, രാജേഷ് കുമാർ, നന്ദകുമാർ ജി എസ്, ഹരികൃഷ്ണൻ ,
സൈന്യ മാതൃ ശക്തി യൂണിറ്റ് സെക്രട്ടറി പ്രിയ സനൽ , അംഗം സജനി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
വീര മൃത്യുവരിച്ച ജവാന്മാർ, രാഷ്ട്രീയ - കലാ - സാംസ്കാരിക മേഖലയിൽ നമ്മേ വിട്ട് പിരിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചും
മാലിന്യമുക്ത കേരളം പ്രതിജ്ഞ എടുത്തുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സ്കെ - മാർഷൽ ആർട്ടിസി (യുദ്ധം) മെഡലുകൾ നേടിയ കാർത്തികൃഷ്ണ, അർജുൻ പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ......