കൊച്ചി: ഈ മാസം 17 മുതൽ മോസ്കോയിൽ നടന്ന മൂന്നാമത് മീറ്റ് ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ്
സമാപിച്ചു.
ബ്രിക്സ് രാജ്യങ്ങളേയും ഗ്ലോബൽ സൗത്ത് രാജംങ്ങളേയും ഉൾപ്പെടുത്തി 37 രാജ്യങ്ങളിൽ നിന്നുള്ള 2500 ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടി അന്താരാഷ്ട്ര ബിസിനസ് ടൂറിസം രംഗത്തെ ഒരു പ്രധാന വേദിയായി മാറി. മീറ്റിംഗുകൾ, ഇൻസെന്റീവുകൾ, കോൺഫ്രൻസുകൾ, എക്സിബിഷനുകൾ (എം ഐ സി ഇ) എന്നീ മേഖലകളിലെ ആഗോള പ്രവണതകൾ, ബിസിനസ് ഇവന്റുകളുടെ ഫലപ്രാപ്തി, ടെക്നോളജി, അനുഭവ സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ അഴത്തിൽ ചർച്ച ചെയ്തു. ......
തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം അനിൽ രവിപുടി സംവിധാനം ചെയ്തിരിക്കുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന സിനിമയാണ്. അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന ഈ ചിത്രത്തിന് ശേഷം, ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ചിരഞ്ജീവി തീയതികൾ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കെ.വി.എൻ. ......
ലഖ്നൗ: സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കാൻ ഉത്തർപ്രദേശ് സർക്കാർ. വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്തയും വിവേകശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ......
തൃശൂർ: തൃശൂരിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്ത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കൗൺസിലർ ലാലി ജയിംസാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. ......
ദോഹ: 2025-ലെ ഖത്തറിലെ മികച്ച വോളന്റിയർ സേവനത്തിനുള്ള ഫിഫ അവാർഡ് സ്വന്തമാക്കി മലയാളി സിദ്ദീഖ് നമ്പിടി. കാസർകോട് സ്വദേശിയായ സിദ്ദീഖ്, ഫിഫ അണ്ടർ-17 വേൾഡ് കപ്പിലെ ശ്രദ്ധേയമായ സേവനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് അർഹനായത്.
വെള്ളിയാഴ്ച ലുസൈൽ ഫാൻസോണിയിൽ നടന്ന വിജയാഘോഷ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ......
ദോഹ:ഖത്തറിലെ സാംസ്കാരിക സംഘടനയായ കോട്ടയം ജില്ലാ ആർട്സ് & കൾച്ചറൽഅസോസിയേഷ (KODACA)ന്റെ 19-ാം വാർഷികാഘോഷം ‘ഓർമ്മച്ചെപ്പ്’ ഡിസംബർ 27ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളിലാണ് നടക്കും.
വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റർ പ്രകാശനം ചെയ്തു.
റേഡിയോ മലയാളം 98.6 FM സ്റ്റുഡിയോയിൽ നടന്നചടങ്ങിൽ കോഡാക്ക പ്രസിഡന്റ് മുഹമ്മദ് സിയാദ് കൊടാക്ക ചീഫ് പാട്രണും ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റുമായ റഷീദ് അഹമ്മദിന് കൈമാറിപോസ്റ്റർ പ്രകാശനം ചെയ്തു.കണ്ണിനും കാതിനും മനസ്സിനും കുളിർമയേകുന്ന വിവിധ കലാപരിപാടികളാണ് ആഘോഷവേദിയിൽ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി, കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ 1970-കളിലെ മലയാള സിനിമയുടെ മാധുര്യം പുനഃസൃഷ്ടിച്ച് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
1970-കളിലെ മലയാള സിനിമയുടെ സൗന്ദര്യം, സംഗീതം, ഭാവങ്ങൾ, ഓർമ്മകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ഓർമ്മച്ചെപ്പ്’ എന്ന ഈ അവതരണം പ്രേക്ഷകർക്ക് സമ്പൂർണ്ണമായൊരു നോസ്റ്റാൾജിക് അനുഭവമാകുമെന്ന് അവർ പറഞ്ഞു. ......
ദോഹ:മിലാഹ ഗ്രൂപ്പ് സംഘടിപ്പിച്ച വർക്ക്പ്ലേസ് വെൽബീയിംഗ് ഫോറത്തിൽ ഖത്തർ തൊഴിൽ മന്ത്രാലയം (MoL) പങ്കെടുത്തു. ‘Together Towards Balance’ എന്ന പ്രമേയത്തിൽ നടന്ന ഫോറത്തിൽ, തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒക്യൂപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വിഭാഗമാണ് പങ്കാളിയായത്.രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ പരിസ്ഥിതി ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പങ്കാളിത്തം. ......
ദോഹ:ഖത്തറിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ സജീവത തുടരുന്നു. നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിൽ ഡിസംബർ 14 മുതൽ 18 വരെ രജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 354.25 മില്യൺ ഖത്തർ റിയാൽ ആയി. ......

ദോഹ:പൊതു ശുചിത്വ മേഖലയെ ആധുനിക സാങ്കേതികവിദ്യകളുടെയും കൃത്രിമ ബുദ്ധിയുടെ യും സഹായത്തോടെ വികസിപ്പിക്കുന്നതിന്റെ ഭാഗമായിമുനിസിപ്പാലിറ്റി മന്ത്രാലയം ‘നാഷണൽ സ്മാർട്ട് ഹൈജീൻ അവാർഡ്’ പ്രഖ്യാപിച്ചു. ആദ്യമായാണ്
പബ്ലിക് ഹൈജീൻ വകുപ്പിന്റെ നേതൃത്വത്തിൽ
ഇത്തരമൊരു ദേശീയതല അവാർഡ് നൽകുന്നത്.ഓരോ വർഷവും തുടർച്ചയായി നൽകുന്ന ഈ അവാർഡിന്റെ ലക്ഷ്യം യൂണിവേഴ്സിറ്റികൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിച്ച്, ശുചീകരണം, മാലിന്യ ശേഖരണം, വീഥികൾ, പൊതു സ്ക്വയറുകൾ, കടൽത്തീരങ്ങൾ, വാട്ടർഫ്രണ്ട് മേഖലകൾ എന്നിവയുടെ ശുചിത്വ സേവനങ്ങൾ മെച്ചപ്പെടുത്തുന്ന നവീന പരിഹാരങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്. പ്രവർത്തനക്ഷമത വർധിപ്പിക്കുകയും സുസ്ഥിരത കൈവരിക്കുകയുമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന, സിദ്ധാന്തപരമായ ആശയങ്ങൾക്കപ്പുറം നിൽക്കുന്ന നവീന ഗ്രാജുവേഷൻ പ്രോജക്ടുകൾ സമർപ്പിക്കുന്ന യൂണിവേഴ്സിറ്റികൾക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അവാർഡിൽ പങ്കെടുക്കാമെന്ന് പബ്ലിക് ഹൈജീൻ വകുപ്പിലെ അവബോധ–വിദ്യാഭ്യാസ വിഭാഗം മേധാവി ഹമദ് ഹസ്സൻ അൽ തമീമി, ഖത്തർ ന്യൂസ് ഏജൻസിയോട്പറഞ്ഞു.
അവാർഡിന് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 1 ആണെന്നും, അവാർഡിന് പ്രത്യേകമായി സജ്ജീകരിച്ച ഇമെയിൽ വിലാസത്തിലൂടെയാണ് പദ്ധതികൾ സമർപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ......