ദോഹ: ആധുനിക ഖത്തറിന്റെ നവോത്ഥാന നായകനും ജനപ്രിയ ഭരണാധികാരിയുമായിരുന്ന അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അതിയായ ദുഃഖവും പ്രണാമവും രേഖപ്പെടുത്തി പത്നി ശൈഖ് മോസ ബിൻത് നാസർ. തീരാനഷ്ടത്തിന്റെ ആഴം വ്യക്തമാക്കുന്ന വികാരനിർഭരമായ കുറിപ്പ് അവർ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.
വിശുദ്ധ ഖുർആനിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ശൈഖ് മോസ തന്റെ അനുശോചന സന്ദേശം ആരംഭിച്ചത്:
"അല്ലയോ സമാധാനമടഞ്ഞ ആത്മാവേ, നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും നീ മടങ്ങുക. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും രാഷ്ട്രീയ വിവാദമാക്കരുതെന്ന അഭ്യർത്ഥനയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ ഫലമായല്ല നിയന്ത്രണങ്ങൾ ഉണ്ടായതെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമത്തിന്റെ ഭാഗമായാണ് കേരളത്തിലും ഈ സാഹചര്യമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ......
ആലപ്പുഴ: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാർ കൈമാറ്റ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ......
ബംഗളുരു: നഗരകേന്ദ്രത്തിൽ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി മൈസൂരുവിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയുടെ പാർശ്വങ്ങളിലായി കിടക്കുന്ന ഗ്രാമീണമേഖലയായ ബിഡദിയ്ക്ക് തീപ്പിടിക്കുകയാണ്. കൃഷിക്കാരുടെ പാർട്ടിയായി കരുതപ്പെടുന്ന ജെഡിഎസ്സിന്റെ സ്വാധീനത്തിലായിരുന്ന ഈ നഗരപ്രാന്ത പ്രദേശം ഡി കെ ശിവകുമാർ നിയന്ത്രണത്തിൽ കൊണ്ടുവന്നത് ഉപമുഖ്യമന്ത്രി ആയപ്പോഴാണ്. ......
25 കോടിയില് നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും.
സമ്മാനഘടനയിലെ വലിയ മാറ്റങ്ങളുണ്ട്. ......
അറ്റ്ലാന്റ: ഇംഗ്ലണ്ടിനെ കീഴടക്കി ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയ അർജന്റീനയുടെ വിജയാഘോഷം രാഷ്ട്രീയ വിവാദമാകുന്നു. ഫോക്ലാൻഡ് ദ്വീപുകളെ (ലാസ് മാൽവിനാസ്) കുറിച്ചുള്ള സന്ദേശം ഉൾപ്പെട്ട ബാനർ ഗ്രൗണ്ടിൽ ഉയർത്തിയതിനെ തുടർന്ന് അർജന്റീന താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമർശനം ശക്തമായി.
മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയാണ് 'ലാസ് മാൽവിനാസ് അർജന്റീനക്കാരുടേതാണ്' എന്നെഴുതിയ ബാനർ വിജയാഘോഷത്തിനിടെ ഉയർത്തിയത്. ......
അഹ്വാസ്: ഇറാനിലെ അഹ്വാസ് നഗരത്തിലുള്ള ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ സൈന്യം നടത്തിയതായി റിപ്പോർട്ട്. വ്യോമാക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ......
ദോഹ: ഖത്തർ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഖത്തറിലെ ഇന്ത്യൻ സമൂഹം സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF), ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചടങ്ങ്. ......
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ മന്ത്രി ആക്കാമെന്ന വാഗ്ദാനവുമായി എത്തിയ വാട്സാപ്പ് കോളിന്റെ ഉറവിടം ഡൽഹിയാണെന്ന് സൈബർ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ വ്യാജമാണെന്നും, മ്യൂൾ അക്കൗണ്ട് വഴിയാണ് കോൾ നടത്തിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഭവത്തിൽ വിദ്യാ ബാലകൃഷ്ണന് ലഭിച്ചതുപോലുള്ള ഫോൺവിളികൾ മറ്റ് ചില ജനപ്രതിനിധികൾക്കും ലഭിച്ചിട്ടുണ്ടെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി/ദോഹ: ഫാദർ അമീർ ആധുനിക ഖത്തറിന്റെ ശില്പിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ സർക്കാരും ജനങ്ങളും അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യൻ പാർലമെന്ററികാര്യ-ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു തിങ്കളാഴ്ച്ചഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. ......