തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ജനങ്ങളുടെ ചിന്തകളെയും രാഷ്ട്രീയബോധത്തെയും സ്വാധീനിച്ച ശക്തമായ മാധ്യമമായിരുന്നു നാടകമെന്നും, ഇടക്കാലത്ത് നേരിട്ട ക്ഷീണത്തിന് ശേഷം നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മികച്ച സിനിമകൾ എത്രയുണ്ടെങ്കിലും വേദിയിൽ നേരിട്ട് അവതരിപ്പിക്കുന്ന നാടകം നൽകുന്ന അനുഭവത്തിനും ആസ്വാദനത്തിനും പകരം മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ......
ഓസ്ലോ: 2026ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയും ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ നവനീതം പിള്ളയ്ക്ക്. മനുഷ്യാവകാശ സംരക്ഷണത്തിനും വംശീയ, ലിംഗ, വർണ വിവേചനങ്ങൾക്കെതിരായ പോരാട്ടത്തിനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് നവനീതം പിള്ള. ......
ദോഹ: രാജ്യത്തെ മൽസ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും പ്രാദേശിക ഉൽപ്പാദനം വർധിപ്പിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് അക്വാട്ടിക് ലൈഫ് റിസർച്ച് സെന്ററിൽ വിപുലമായ കൂടിയാലോചനാ യോഗം ചേർന്നു. അഗ്രികൾച്ചർ ആൻഡ് ഫുഡ് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് ഖാലിദ് അൽ-ഖുലൈഫിയുടെ അധ്യക്ഷതയിലാണ് മൽസ്യബന്ധന തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും യോഗം ചേർന്നത്.
ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ നേരിട്ടറിഞ്ഞു പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ......
ദോഹ: ദോഹ ബാങ്ക് സ്റ്റാർസ് ലീഗിന്റെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ അൽ ഷമാലിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുവിട്ട് അൽ ദുഹൈൽ. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് ദുഹൈൽ പുറത്തെടുത്തത്. ......
ടുണീസ്:അൾജീരിയയിലെ ടുണീസിലുള്ള ആസ്ഥാനത്ത് നടന്ന അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ (ASBU) റേഡിയോ സ്ഥിരം സമിതിയുടെ 37-ാമത് യോഗത്തിൽ ഖത്തർ മീഡിയ കോർപ്പറേഷന് കീഴിലുള്ള ഖത്തർ റേഡിയോ പങ്കെടുത്തു. സമിതിയുടെ രണ്ടാം ഡെപ്യൂട്ടി ചെയർമാൻ പദവി വഹിക്കുന്ന ഖത്തർ റേഡിയോയുടെ ഡയറക്ടർ ജനറൽ ജാബർ മുഹമ്മദ് അൽ സുറൂറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് യോഗത്തിൽ സംബന്ധിച്ചത്.
2027-ൽ നടക്കാനിരിക്കുന്ന 27-ാമത് അറബ് റേഡിയോ ആന്റ് ടെലിവിഷൻ ഫെസ്റ്റിവലിന്റെ മുന്നോടിയായുള്ള മത്സരവിഭാഗങ്ങളും മറ്റ് തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി. ......
ദോഹ: ഖത്തറിലെ സ്കൂൾഅധ്യാപകരുടെയും സ്കൂൾ ലീഡർമാരുടെയും പ്രൊഫഷണൽ, സാങ്കേതിക പരിശീലനം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ബ്രിട്ടീഷ് കൗൺസിലുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. അധ്യാപന രംഗത്തെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും നേതൃശേഷി വർധിപ്പിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ പങ്കാളിത്തം.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതറിന്റെയും ഖത്തറിലെ ബ്രിട്ടീഷ് എംബസി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ......
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) റദ്ദാക്കി ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ റിപ്പോർട്ടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം എസ്.ഐ.ടിക്ക് കൈമാറിയ സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. ......
ദോഹ: ഖത്തറിലെ ഡ്രൈവിംഗ് സ്കൂളുകൾ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നതിന് മുൻപ് വ്യക്തമായ രേഖാമൂലമുള്ള കരാർ നിർബന്ധമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരിശീലന സേവനങ്ങൾ കൂടുതൽ സുതാര്യമായി നിയന്ത്രിക്കുന്നതിനുമാണ് 2008-ലെ എട്ടാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം മന്ത്രാലയം പുതിയ വ്യവസ്ഥകൾ പുറപ്പെടുവിച്ചത്.
പുതിയ നിയമമനുസരിച്ച്, സേവനങ്ങളെ സംബന്ധിച്ച് കൃത്യമായ കരാർ ഇല്ലാതെ ഡ്രൈവിംഗ് സ്കൂളുകൾക്ക് പണം ഈടാക്കാൻ സാധിക്കില്ല. ......
തിരുവനന്തപുരം കോർപ്പറേഷനിലെ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട് കൗൺസിൽ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ. വിവാദവുമായി ബന്ധപ്പെട്ട് ഇടത് കൗൺസിലർ എസ്.പി. ......
ദോഹ: ഗൾഫ് പ്രവാസികൾക്ക് വീണ്ടും കനത്ത തിരിച്ചടിയായി വിമാനക്കമ്പനികളുടെ നിരക്കുവർധന. ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് കുത്തനെ കൂട്ടി. ......