കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയിലും സഞ്ചരിച്ചത് 1,61,683 പേർ.സുരക്ഷിതവും കൃത്യതയുമാർന്ന മെട്രോ സേവനം പുതുവർഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഏറെ സഹായകവുമായി.
പുലർച്ചെ രണ്ട് മണിവരെ സർവ്വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്. പുലർച്ചെ നാലു മണിവരെ സർവ്വീസ് നടത്തിയ ഇലക്ട്രിക് ഫീഡർബസിൽ 6817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്രചെയ്ത് റേക്കോർഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. ......
തൃപ്പൂണിത്തുറ- തകർന്നു കിടക്കുന്ന ചക്കാലമുട്ട്- കണിയമ്പുഴ, ഭവൻസ് - കുന്നറ റോഡുകൾ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പൽ ചെയർമാന് നൽകുന്ന ഭീമ ഹർജിക്കായി ബിജെപി 47-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പുശേഖരണം നടത്തി.ഹരിപൈ ജംഗ്ഷനിൽ നടന്ന പരിപാടി
ബിജെപി സിറ്റി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന.സെക്രട്ടറി ചന്ദ്രൻ, ഏരിയ പ്രസിഡണ്ട് പി.കെ. ......
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി ടു ബി ഫാഷൻ പ്രദർശനമായ ഇന്ത്യൻ ഫാഷൻ ഫെയർ (ഐ.എഫ്.എഫ് ) എക്സ്പോയുടെ നാലാം പതിപ്പ് ജനുവരി 6, 7, 8 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
രാജ്യത്തുടനീളമുള്ള ലൈഫ്സ്റ്റൈൽ ഫാഷൻ ബ്രാൻഡുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ബ്രാൻഡുകൾ എന്നിവയുടെ പ്രദർശനവുമായി രാജ്യത്തെ വസ്ത്ര വ്യാപാരികൾ, നിർമ്മാതാക്കൾ, ഹോൾസെയ്ലർമാർ, റീട്ടെയ്ലർമാർ എന്നിവർ പങ്കെടുക്കുന്ന മേള കേരളത്തിലെ ഫാഷൻ മേഖലയയുടെ ഏറ്റവും വലിയ വ്യപാര വേദിയാണ്.
2026 ജനുവരി 6-ന് രാവിലെ 10 മണിക്ക് സംസ്ഥാന നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ആപ്പ്ളൈഡ് കെമിസ്ട്രി വിഭാഗം, വിരമിച്ച അധ്യാപകരായ പ്രൊഫ. പോൾ എ. വടക്കാഞ്ചേരി, പ്രൊഫ. പി.......
തൃശ്ശൂർ :ഡയാലിസിസ് കിറ്റുകൾക്കായി തുക മുനക്കൽ മുസരിസ് ബീച്ച് ഫെസ്റ്റിവലിൽ വെച്ച് കൈമാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് 250 ഡയാലിസിസ് കിറ്റുകളും മത്സ്യത്തൊഴിലാളികൾക്ക് പുതപ്പുകളും നൽകി ആസ്റ്റർ മെഡ്സിറ്റി കൊച്ചി. ആസ്റ്റർ മെഡ്സിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുനക്കൽ മുസരിസ് ബീച്ച് ഫെസ്റ്റിവലിൽ വെച്ച് ഇതിനുള്ള തുക നൽകി.
കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്ററുടെ സാന്നിധ്യത്തിൽ, 2 ലക്ഷം രൂപയുടെ ചെക്ക് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ......
കൊച്ചി: നിശബ്ദമാക്കപ്പെട്ടതും അരികുവല്‍ക്കരിക്കപ്പെട്ടതും ബോധപൂര്‍വ്വം മായ്ച്ചുകളഞ്ഞതുമായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ (കെഎംബി 2025) അലി അക്ബര്‍ പി.എന്നിന്റെ 'റെലിക്വറി' കലാപ്രദര്‍ശനം.
ചരിത്രം, വിശ്വാസം, സാംസ്കാരിക ഓര്‍മ്മകള്‍ എന്നിവയുടെ പരമ്പരാഗത അര്‍ഥത്തിലുള്ള പ്രദര്‍ശനമല്ല റെലിക്വറി. മറിച്ച് പൈതൃകത്തിന്റെ നിലനില്‍പ്പ്, മിത്തുകള്‍ എങ്ങനെ പുനഃക്രമീകരിക്കപ്പെടുന്നു, വാസ്തുവിദ്യാ രൂപങ്ങള്‍ സാമൂഹിക സംഘര്‍ഷത്തിന്റെ ഭാരം എങ്ങനെ വഹിക്കുന്നു എന്നിവയുടെ സൂക്ഷ്മതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
1996 ല്‍ തൃശ്ശൂരിലെ കൂളിമുട്ടത്ത് ജനിച്ച അക്ബര്‍ ഇപ്പോള്‍ ഗുജറാത്തിലാണ് താമസിക്കുന്നത്. ......
അങ്ങനെ അത്യന്തം വീറും വാശിയുമേറിയ സെമിഫൈനലിന് തിരശ്ശീല വീണപ്പോൾ മിന്നുന്ന വിജയവുമായി യു.ഡി.എഫ് മുന്നിലെത്തി. ഇടതുകോട്ടകൊത്തളങ്ങൾ പലതും ഇടിച്ചുനിരത്തി യു.ഡി.എഫ് നടത്തിയ വിജയത്തേരോട്ടം മൂന്നുമാസങ്ങൾക്കുശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് എന്ന ഫൈനലിന് മുന്നോടിയായി കണക്കാക്കാമെങ്കിൽ മൂന്നാം തുടർഭരണം എന്ന ഇടതുപക്ഷമോഹം മലർപ്പൊടിക്കാരന്റെ വ്യാമോഹമായി പര്യവസാനിക്കാനാണ് സാധ്യത. ......
ഓരോ വർഷവും ഓരോ സുവർണ്ണ സ്വപ്നങ്ങളുടെ തുടക്കമാണ്. ഈ പുതുവർഷ സംക്രമം വളരെയധികം ഈശ്വരാനുഗ്രഹപ്രദമാണ്.......